നീ
തീയാവുക മകളേ …
ഇരുട്ടിനെ
വെളിച്ചമെന്ന്
വിവക്ഷിക്കുന്ന കാലത്ത്
ഭീരുത്വത്തെ
ധീരതയെന്ന്
വാഴ്ത്തപ്പെടുന്ന കാലത്ത്
ഒറ്റുകൊടുക്കലിനെ
സംരക്ഷണമെന്ന്
ഉദ്ഘോഷിക്കുന്ന കാലത്ത്
നിന്റെ ദൈന്യതയേയും
സ്വ സൗഖ്യങ്ങളിലേക്കുള്ള
വാതായനങ്ങളാക്കീടും
ഭിക്ഷാംദേഹികൾക്കു മേൽ
മാതൃമഹത്വത്തെ
പേരിലൊരു വാലാക്കി
നീതിയപഹരിക്കും
ഹിഡുംബിമാർക്ക് മേൽ
അധികാര ഗർവ്വിനാൽ
അനീതി പ്രമാണമാക്കും
സിംഹാസനങ്ങൾ മേൽ
മകളേ
നീ തീയാവുക ,
ഏതു ഘനശിലകളേയും
എരിയിച്ചു കളയുന്ന
തീ … ! ! !