രചന : അനിയൻ പുലികേർഴ്‌ ✍

കാലത്തിൻ ദു:ർനടപടികളെ
കാലൂഷ്യമില്ലാതെ നേരിട്ടല്ലോ
കാരുണ്യത്തിനായിമുൻഗണന
കാലത്തിൻ മുൻപേ നടന്നു നീങ്ങി
ജീവിതയാത്രയിൽ കണ്ടതിനെ
കൈ നീട്ടിയൊട്ടും വാങ്ങിയില്ല
യാഥാസ്ഥിതിക കോട്ടകളിലെ
യാഥാർത്യങൾ തൊട്ടറിഞ്ഞ നേരം
മനസ്സാകെ ചുട്ടുപൊള്ളിയപ്പോൾ
മാററത്തിനായ് ഏറെ ദാഹിച്ചല്ലോ
സമ്പന്ന സംസ്കാരസമ്പത്തിങ്കൽ
സുന്ദര ബാല്യം പിച്ചവെച്ചിട്ടും
സഹചരാംകൂടപ്പിറപ്പുകൾ
സകലതും നേടി വളർന്നപ്പോൾ
ആശിച്ച പലതും ലഭിക്കാതെ
ആശയറ്റങ്ങൂ തളർന്നുറങ്ങീല
ബന്ധനമായില്ലല്ലോ വിവാഹം
ബന്ധുരക്കാഞ്ചനക്കുട്ടിലായില്ല
നാട്ടിലെ ചലനത്തിൽ വേഗതയിൽ
നന്മ കാംഷിച്ചവർക്കൊപ്പം നീങ്ങി
ദുരിതാനുഭവ ആഴങ്ങളിൽ
കരകാണാതലഞ്ഞവർക്കായി
കൈ നീട്ടി മെല്ല കരയിലാക്കി
ജീവിതത്തിൻ്റെ യാസായാഹ്നത്തിൽ
കാലം കാതോർത്ത കൈവിളക്ക്
ഓർമയിൽ നിന്നു തെളിഞ്ഞു കത്തി
കാലം കൊതിച്ചൊരാ കാൽപാടുകൾ
അകത്തളത്തിൽ വിങ്ങലുകളും
അന്തർജനങ്ങൾ തൻ നോവുകളും
ആത്മാവിൻ്റെ ഉള്ളിലെ ഭാഷയാൽ
അതിശയിപ്പിച്ചു ആളുകളെ
കാലപ്പ കർച്ചയിൽ കൈവിട്ടില്ല
കർമരംഗത്തെ കനലോർകൾ
കെട്ട കാലത്തിൻ ശേഷിപ്പുകൾ
കഷ്ടപ്പാടുകൾ ഒറ്റപ്പെടുത്തൽ
കാതൽ ചോരാതെ പൂർണമാക്കി
കാലം തകർത്തൊരാ കാട്ടുനീതി
കെട്ട കാലത്തിൻ്റെ ദുരിതപർവ്വം
ഓർത്തഡോക്സായി ജനിച്ച നാരി
ഓക്സ്ഫോർഡിലും തിളങ്ങിയല്ലോ
കെട്ട കാലത്തിൽ ചങ്ങലയുമായി
ഒട്ടും മടിക്കാതെ എത്തിടുന്നോർ
ഓർക്കുക ഭൂതകാലം തിരികെ
എത്തിയ്ക്കാൻ കച്ച മുറുക്കുമ്പോൾ
ആഗ്നി നളങ്ങൾ എടുത്തെന്നാലും
മരിക്കാത്ത ഓർമശക്തിയാകും
iiiiiiiiiiiiiii
അന്തരിച്ച ദേവകി നിലയംങ്ങോടിന്
അന്ത്യാഞ്ജലി!

അനിയൻ പുലികേർഴ്‌

By ivayana