രചന : പട്ടം ശ്രീദേവിനായര്‍ ✍
കണ്ണുകളില്‍ നോക്കി ആനന്ദി ഇരുന്നു.രോഹിത് ഒന്നും തന്നെ സംസാരിച്ചില്ല.എന്തുപറയണമെന്ന് രണ്ടുപേര്‍ക്കുമറിയില്ല. നോട്ടം പിന്‍ വലിച്ച് മറ്റെങ്ങോ നോക്കണമെന്ന് അവള്‍ ആത്മാര്‍ത്ഥമായീആഗ്രഹിച്ചു.എന്നാല്‍ അതിനു കഴിയാതെ അവള്‍ അസ്വസ്ഥയായീ
രോഹിത് മുന്നിലെ മേശപങ്കിടുന്ന യുവമിഥുനങ്ങളെനോക്കി.അവര്‍ ആകാശക്കോട്ടകള്‍ കെട്ടുന്ന പ്രണയനിമിഷങ്ങളെ ഓര്‍ത്തു ഉള്ളില്‍ ചിരിയൂറി.ഒരോകാലത്തിലും ഓരോ ചിന്തകള്‍.
അപ്പുറം നടന്നുവരുന്നചെറുപ്പക്കാരായഭാര്യയുംഭര്‍ത്താവും,അപരിചതരല്ല.വര്‍ഷങ്ങളായികണ്ടുപരിചയമുള്ളഅവരെനോക്കാതിരിക്കാന്‍ആവതുംശ്രമിച്ചു.പഴയപ്രണയകാലത്തിന്റെ പാതിയും പങ്കുവച്ച ഈ പരിസരം ,തന്നെഭൂതകാലത്തിന്റെഓര്‍മ്മകളില്‍കുരുക്കിയിട്ടിരിക്കുന്നത് അവന്‍ അറിഞ്ഞു.
മേശയുടെ അരികില്‍ കൈനഖം കൊണ്ട് ചിത്രം കോറിയിടുന്ന ആനന്ദിഇതൊന്നും ശ്രദ്ധിച്ചതായേ നടിച്ചില്ല.പണ്ടും ഒന്നും പറയാന്‍ഇഷ്ടപ്പെടാത്ത അവസരങ്ങളില്‍ അവള്‍ ഏറ്റവും നല്ല ചിത്രം വരച്ചിരുന്നു.. മനസ്സിന്റെ മാന്ത്രിക ഭാവങ്ങള്‍ അവളുടെ കാന്‍വാസ്സില്‍ ബ്രഷുകളുടെമൃദുലചലനം മാത്രം!
ഭാവനയുടെ ലോകത്ത് മറ്റൊന്നും കാണാതിരുന്ന നിസ്സംഗതയുടെ മനസ്സില്‍,നീണ്ട കൈവിരലുകളുടെ ചലനത്തില്‍ എല്ലാം രോഹിത് ആനന്ദിയെ നോക്കിയിരുന്നു.മൃദുവായീ കൈവിരലുകളെ തൊടുമ്പോള്‍,ആനന്ദിമുഖത്തുനോക്കി.ആ നോട്ടത്തില്‍ ഇതുവരെ അവന്‍ കാണാത്തഭാവങ്ങള്‍ ഉണ്ടായിരുന്നു.പ്രണയം .ദുഖം,വിരഹം എല്ലാം.
കണ്ണുകള്‍ വീണ്ടും താഴ്ത്തി അവള്‍ നഖംകൊണ്ട് മേശപ്പുറത്ത് ചിത്രംവരച്ചിടാന്‍ തുടങ്ങീ.നീണ്ടമനോഹര വിരലുകളുടെ ഉടമസ്ഥാവകാശംസ്ഥാപിക്കാന്‍ മനസ്സ് കൊതിച്ചപോലെ അവന്‍ അവളുടെ വിരലുകളെസ്വന്തം കൈകളില്‍ ആവാഹിച്ചെടുത്തു.
ആനന്ദീ…
പ്രണയപൂര്‍വ്വം രോഹിത് വിളിച്ചു.എന്നാല്‍ ശബ്ദം പുറത്തുവന്നില്ല.
പിരിയാന്‍ തീരുമാനമെടുക്കുമ്പോള്‍ ഇങ്ങനെയൊരു സന്ദര്‍ഭം രണ്ടു
പേരും പ്രതീക്ഷിച്ചിരുന്നില്ല.
പ്രണയാതുരമായഇന്നലെകളുടെഉറക്കമില്ലാതിരുന്നരാവുകളും,ആകാശം നോക്കിക്കിടന്ന രാത്രിയുടെ അന്ത്യയാമങ്ങളും,നോക്കിലും വാക്കിലും പ്രണയം പൂത്ത നിമിഷങ്ങളും,എന്തെല്ലാം സുന്ദരസ്വപ്നങ്ങള്‍.ഫോം മെത്തയിലെ മൃദുലമനോഹര
ഭാവങ്ങള്‍,മനസ്സിന്റെമറവിയില്ലാത്തഅനുഭൂതികള്‍,അനുഭവങ്ങള്‍.
ആയിരം പ്രണയവാക്യങ്ങള്‍,ആകാശത്തെ ചന്ദ്രനെ പ്രണയംകൊണ്ട്അഭിഷേകംചെയ്തെടുത്തനിറവാര്‍ന്നനിമിഷങ്ങള്‍,കൂട്ടിനു വിളിച്ച പാവം നക്ഷത്രക്കുഞ്ഞുങ്ങള്‍,എല്ലാവരും ഇന്ന് മറവിയുടെ മനസ്സാക്ഷിയില്‍മായാരൂപികളായമാപ്പുസാക്ഷികളായി മാറുന്നത് തിരിച്ചറിഞ്ഞു
തകര്‍ന്ന മനസ്സും, ഒഴിഞ്ഞ ഹൃദയവും അവളെ പൊട്ടിയ പട്ടം പോലെ
അനന്തതയിലേയ്ക്ക് കടിഞ്ഞാണില്ലാതെ നയിച്ചുകൊണ്ടിരുന്നു.
ഒത്തുചേരാന്‍ദിവസങ്ങള്‍വേണ്ടിവന്നപകലുകളുംരാവുകളും .പലപ്പോഴുംപാതിവഴിയില്‍നിന്നവാചകം,മുഴുപ്പിക്കാന്‍കഴിയാതെരോഹിതും,പറയാന്‍പോകുന്നത്എന്താണെന്ന്നല്ലപോലെഅറിയുമെങ്കിലുംപറഞ്ഞുകേള്‍ക്കാന്‍ മോഹിച്ചു ആനന്ദിയും!
സ്കൂള്‍ ഓഫ് അര്‍ട്ട്സിന്റെ അഭിമാനമായ ആനന്ദിയും,രോഹിതും.
പാതിവരച്ച ചിത്രത്തിന്റെ മിനുക്കുപണി കാമുകനെ ഏല്‍പ്പിച്ചു കാത്തിരുന്ന അനന്ദി.ഒരുമിക്കുമ്പോള്‍ കൊടുത്ത വാക്ക്,വീണ്ടും വീണ്ടുംമനസ്സില്‍—-ആത്മാവില്‍.
“വേര്‍പിരിയാന്‍ തോന്നുമെങ്കില്‍ ആവാം-എപ്പോള്‍ വേണമെങ്കിലും,
പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും മാത്രം!“
തമാശയായീ അന്നു പറഞ്ഞ വാക്കുകള്‍ നീണ്ടകാലത്തിനു ശേഷം
തലപൊക്കി നോക്കിയപ്പോള്‍ വേര്‍പിരിയലിന്റെ കാരണം ഇനിയുംകണ്ടെത്താനാകാതെആനന്ദിയും,നഷ്ടബോധത്തിന്റെകണക്കുകള്‍ കൂട്ടാതെ രോഹിതും,ആത്മാവിന്റെ രോദനം അറിയുന്നുണ്ടായിരുന്നു!