രചന : പ്രസീത ശശി ✍

എരിഞ്ഞ ബന്ധനം
ഊതി ഊതി
തന്നപ്പോൾ തണുത്തില്ല
എരി ഞ്ഞു കത്തുന്ന കനലുകൾ
തെളിഞ്ഞു ..
വിശപ്പിനു സാക്ഷിയായി വിരുന്നിനു
സാക്ഷിയായി അമ്മ പരിഭവങ്ങൾ
കേട്ടു കേട്ട നിന്റെ ഭൂതകാലം
അടുപ്പുന്നരികിരുന്നു അടുപ്പമുള്ളത്
അകറ്റി മാറ്റുവാൻ വിധിച്ചതാര്
മാംഗല്യമോ ..
വേതനമില്ലാ തൊഴിലിനു വേദികൾ
നിഷേധിച്ചു വീമ്പു കാട്ടിയാൽ
തളർന്നു പോയിടും ജന്മം
വിശപ്പ് മാറ്റുവാൻ വിപ്ലവം സൃഷ്ട്ടിച്ച
നാഥൻ എറിഞ്ഞുടച്ച പാത്രങ്ങൾ
വന്നു വീണതകതാരിൽ
പരിഭവം ചൊല്ലുവാൻ തീയുണ്ട്
പിണക്കവും ഇണക്കവും ദേഷ്യവും
ഇടയ്ക്ക് നീ പിണങ്ങിയണഞ്ഞിടും
അടുക്കള പുകയിൽ നിറഞ്ഞൊഴുകിയ
കണ്ണീരിൽ കലർന്ന നിന്റെ
സ്വപ്നങ്ങൾക്ക് തിരി കൊളുത്തണം
ഒരു ജ്വാല യായി നിറഞ്ഞു കത്തണം
അടുക്കളയിൽ നിന്നും അരങ്ങുലേക്കതു
പടർന്നാളി കത്തണം

പ്രസീത ശശി

By ivayana