രചന : രെഞ്ചു ചിന്നൂസ് ✍
ആ പെണ്ണ് ചത്ത് പോയെന്നല്ലേ അവര് പറഞ്ഞത്,
ഒന്ന് പോകണ്ടേ നമുക്ക്
എത്രയായാലും കൊറേ വെച്ചുണ്ടാക്കി തന്നതല്ലേ….?
ചെന്നില്ലെങ്കിൽ ആരേലും സംശയിക്കും.!
കൊലക്ക് കൊടുത്തിട്ട് കൊലച്ചോറുണ്ണാൻ പോണോ സാവത്രീ..
എന്ത് പറച്ചിലാണിത്, അവള് വന്നപ്പോ ദാരിദ്ര്യമല്ലാത്ത വല്ലതും കൊണ്ട് വന്നോ..
സതീശന്റെ മോള് സ്വർണ്ണോം പണോം
തിന്നാ അങ്ങ് സിംഗപ്പൂരി കഴിയുന്നെ,
അവളെങ്ങാനും വന്നാ പിന്ന നമ്മളാരാ…
എന്നാലും സാവത്രീ….
നീ എന്റെ വീട്ടിലോട്ട് വന്നപ്പോ
എന്റെ അമ്മയങ്ങനെയെങ്ങാനും ചിന്തിച്ചിരുന്നേൽ
ഇന്ന് ആ പെങ്കൊച്ചും ജീവിച്ചിരുന്നേനെയല്ലേ….?
ഓ.. കൊച്ച് പെണ്ണിനെ കണ്ടപ്പോ
അതിയാന്റെ ഒരേനക്കേട്..
അവനില്ലാത്ത തെണ്ണം തന്തയായ നിങ്ങക്ക് വേണ്ട.
അവക്കടെ ആങ്ങള ചെർക്കൻ
പെങ്കൊച്ചിന്റെ മരണത്തിൽ സംശയമുണ്ടെന്നാരോപിച്ചൊരു കേസ് കൊടുക്കുമായിരിക്കും.
മിക്കവാറും മൊഴിയെടുക്കാനവരെന്നേം വിളിക്കും.
എന്നാ സാവത്രീ…….. ഞാൻ ചിലത് പറയും.
ഇവിടെ ജീവിച്ചിരുന്നപ്പോ കൊടുക്കാൻ കഴിയാതെ പോയ പരിഗണന ഞാനവൾക്ക് കൊടുക്കും സാവത്രീ…
നിന്റെ മോന്റെ കൂടെ ഇറങ്ങി വന്നതൊരു തെറ്റ് ആയിരുന്നെന്ന് കഴുത്തിൽ കയറിട്ടപ്പോഴവൾക്ക് മനസ്സിലായിട്ടുണ്ടാകും.
എടാ മോനെ… സ്വർണ്ണം കായ്ക്കുന്ന മരമാണേലും പുരയ്ക്ക് മുകളിൽ വളർന്ന വെട്ടി കളയണം കേട്ടോ.
ഞാനിപ്പോ അച്ഛനെ വെട്ടണോ
അമ്മേ വെട്ടണോ.
ആരെ വെട്ടണമെന്ന അമ്മ പറയുന്നത്.
ആ അതാണ് ചോദ്യം..
ഉത്തരം കൊടുക്കടീ നിന്റെ മോന്…
നിന്റെ ഇനിയുള്ള ജീവിതത്തിന് നിന്റമ്മേ വെട്ടുന്നതാകും നല്ലത്..
എന്നിട്ട് ആശൂത്രീ കെടക്കുന്ന പെണ്ണിനെ വിളിച്ചോണ്ട് പോരെ… ഇന്ന് 11 മണിക്കാ ഡിസ്ചാർജ്.
ചത്തിട്ടില്ല, ഇച്ചിരി ജീവനുണ്ടെന്ന് കൂടെ നിന്റമ്മയോട് പറഞ്ഞേക്ക്…പിന്നെ സതീശന്റെ മോളെ നിനക്ക് വേണ്ടന്നും..
എടാ, പിന്നെ. അവളെ ഇങ്ങോട്ട് കൊണ്ട് വരുവാണേൽ നിന്റെ അമ്മയെ വല്ല വീൽ ചെയറിലും ഇരുത്തിയിട്ട് മതി
അല്ലെങ്കിൽ ഇനീം അവള് സതീശന്റെ മോളേം തപ്പിയിറങ്ങും.
ഒരാള് നന്നായാ മതി ഒരു കുടുംബം നന്നാവും അല്ലേ അച്ഛാ.
അത് അങ്ങനെയല്ലടാ മോനെ.
ആ പെങ്കൊച്ച് നിന്നോട് പറയുന്നതിന്റെ പത്തിൽ ഒന്ന് അവളോട് പറഞ്ഞാ മതി.
നിന്റെ തലേൽ കേറും അവള്ടെ മുന്നില് വെറയ്ക്കും…. അതങ്ങ് മാറ്റിയ മതി.
തലേ കേറുന്നതിനി അമ്മായിയമ്മയാണേലും അങ്ങ് തള്ളിയിട്ടേക്കണം. അങ്ങനെ പറഞ്ഞു കൊടുക്ക് അവൾക്ക്
അത്ര തന്നെ.
അല്ലച്ഛാ, ഇന്നെന്താ അമ്മയോട് ഇത്രേം പറഞ്ഞെ…സാധാരണ പതിവില്ലല്ലോ.
നിനക്കൊരു കാര്യം അറിയോ
എനിക്ക് ധൈര്യം ഇല്ലാത്തത് കൊണ്ടല്ല നിന്റമ്മ പറയുന്നതൊക്കെ കേട്ട് ഞാനും മിണ്ടാതെ മിണ്ടാതെ നിക്കുന്നത്.
എനിക്കെന്റെ കുടുംബം വേണമെന്ന് തോന്നിയത് കൊണ്ടാ.
ഞാനിന്നിങ്ങനെ പറഞ്ഞില്ലേ നിനക്കൊരു കുടുംബം ഇല്ലാതെ പോകും.
ഞാനല്ലെടാ നീയും.
ചെന്നവളെ കൂട്ടീട്ട് വാ.
എന്നിട്ട് അവളോട് പറയ്.
അവളെ കെട്ടിയത് നീയാണെന്ന്.
വീട്ട് കാര്യം നോക്കുന്നത് അവളുടെ ഭർത്താവ് ആണെന്ന്.
കന്നന്തിരിവ് കാണിച്ച കഴുത്തികുരുക്കിടാതെ
ആളെ നോക്കാതെ
കരണം പൊളിക്കാൻ
ഇതും ജീവിതമാണെന്ന് പറയ്
അവൾക്കും ജീവിക്കണമെന്ന് പറയ്.
ചത്ത് ജീവിച്ച പെണ്ണുങ്ങൾക്ക് ഒക്കെ
നല്ലത് പറഞ്ഞു കൊടുക്കാൻ ഒരാളുണ്ടായിരുന്നെങ്കിൽ…….!
ഒരാളുണ്ടായിരുന്നെങ്കിൽ….!
🍂🦋