രചന : എം പി ശ്രീകുമാർ✍

കന്യാമറിയമെ
കരുണാമയി
കനിവോടെ ഞങ്ങൾക്കായ്
പ്രാർത്ഥിക്കണെ
നിർമ്മല സ്നേഹമെ
നിത്യപ്രകാശമെ
നിൻ നാമം വാഴ്ത്തുന്നു
ഞങ്ങൾ
പരിശുദ്ധ മാതാവെ
തൃക്കൈകളാലീ
ഞങ്ങളിൽ സാന്ത്വനം
പകരേണമെ.
നൻമ തൻ പൂക്കൾ നീ
വിതറുന്ന പാതയെ
എന്നുമെൻ പാദങ്ങൾ
മുകരേണമെ!
ദൈവപുത്രനെ
ലോകത്തിനേകിയ
ദേവമാതാവെ
സ്നേഹസ്വരൂപനെ
ഞങ്ങൾക്കേകിയ
കന്യാമാതാവെ
ആ തിരുമുന്നിൽ
നമിക്കട്ടെ
ആ കൃപ ഞങ്ങളിൽ
പതിയട്ടെ
അവിടുത്തെ നാമം
ജയിക്കട്ടെ
അവിടുത്തെ സ്നേഹം
നയിക്കട്ടെ .

എം പി ശ്രീകുമാർ

By ivayana