രചന : സതി സുധാകരൻ പൊന്നുരുന്നി.✍
കടമ്പുമരം പൂത്ത നാളു –
നീ മറന്നുവോ കണ്ണ,
പ്രിയസഖി,രാധയെ നീ മറന്നുവോ?
നീലമേഘക്കൂട്ട ങ്ങളെ
നീ കണ്ടുവോ?
ശ്യാമവർണ്ണനാമെൻകണ്ണനെ !
ഗോപികമാർ നിന്നേ തേടി കാൽ കുഴഞ്ഞല്ലോ!.
പരിമളം വീശി നിന്ന
പൂങ്കുലയിന്മേൽ മന്ദാനിലൻ
മെല്ലെ വന്നു തഴുകിയുണർത്തി.
പറവകളും, വണ്ടുകളും തേൻ നുകരാനായ്
പൂമരച്ചില്ലയിൽ മുത്തമിട്ടല്ലോ!.
കിളികളെല്ലാം കഥ പറയാൻ
പൂമരക്കൊമ്പിൽ
കൂട്ടുകൂടി വന്നിരിക്കണ നീയറിഞ്ഞില്ലേ?
കടമ്പു മരക്കൊമ്പിലേറി പൂവിറുത്തീടാം…
ഓടക്കുഴലൂതി കണ്ണാ നീ വരുകില്ലേ ?