ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : നന്ദൻ✍

അവിഹിത ബന്ധത്തിന്റെ രക്ത കറ പുരണ്ട ലോഡ്ജിലെ മുൻപ് സന്ധിച്ച അതേ 14 ആം നമ്പർ മുറിയിൽ, അവർ രണ്ടു പേരും നിശ്ശബ്‌ദരായി പരസ്പരം നോക്കിയിരുന്നു….
മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടുള്ള കൂടി കാഴ്ച്ച…
അവനത് മൂന്നുയുഗങ്ങളുടെ കാത്തിരുപ്പായിരുന്നെന്ന് അവൾക്കറിയില്ലല്ലോ……
അൽപ നേരത്തെ നിശ്ശബ്ദതക്കു ശേഷം
ഒരു പ്രത്യേക വാത്സല്യത്തോടെ അവൾ പറഞ്ഞു…
” ദേവാ ഈ മുറിക്ക് ഇന്നും ഒരു മാറ്റമില്ല ല്ലേ……”
” എല്ലാം പഴയത് പോലെ തന്നെ….
ഞാനും ഈ മുറിയും, ചുറ്റിലുള്ളതെല്ലാം പഴയത് പോലെ തന്നെ……
മാറ്റം നിനക്കല്ലേ മീരേ….!! “
“മതി ദേവ….. നമ്മൾക്കിടയിൽ കഴിഞ്ഞതെല്ലാം കഴിഞ്ഞു… ഇനി നീയെന്നെ ഒരു ചേച്ചിയായി കാണണം”
അവൻ പതിയെ സ്വരം കടുപ്പിച്ചു പറഞ്ഞു…
ഇതൊരു പഴയ സിനിമ ഡയലോഗല്ലേ പെണ്ണേ…!!
നീയെന്നേ ഒരു സഹോദരി ആയി കാണണം, ഇല്ലേൽ ഒരു ഫ്രണ്ട് ആയി കാണണം ….
ഓർമകൾക്ക് മരണമില്ല മീരേ….!!
പ്രണയിച്ചതും, കെട്ടിപ്പിടിച്ചതും, ചുംബിച്ചതുമെല്ലാം നാളുകൾ കഴിയും തോറും പഴകിയ വീഞ്ഞു പോലെ വീര്യം കൂടുന്ന നനുത്ത ഓർമകളായി ഇന്നുമുണ്ട് എന്റെയുള്ളിൽ…
എനിക്കു മറക്കാനാവില്ല…!!!
പിരിഞ്ഞിട്ടു മൂന്നു വർഷങ്ങൾകഴിഞ്ഞെങ്കിൽ കൂടി പ്രണയിച്ചവളെ അമ്മയായോ
പെങ്ങളായോ കാണുവാൻ മാത്രം അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചറിയാത്തവനല്ല ഞാൻ…!!
ദേവ…..!! മതി…… നിർത്തു…..
നടന്നെതല്ലാം നടന്നു മതി. ഇനിയും ചിതലരിച്ച ഡയറി താളുകൾ നമ്മുക്ക് തുറക്കാതെ ഇരിക്കാം…
പിരിയാൻ നേരം അവർ കണ്ണുകളിലേക്കു പരസ്പരം നോക്കിയില്ല…
പുറം തിരിഞ്ഞു മുഖത്തു നോക്കാതെ ‘ബൈ’ പറഞ്ഞു….
ഇരുപത്തേഴ്കാരിയെ പ്രണയിക്കാൻ ധൈര്യം കാണിച്ച ഇരുപത്തൊന്നുകാരന്റെ മനസ്സ് അവനു നഷ്ടപ്പെട്ടിരുന്നു…..
ധൈര്യം ചോർന്നു പോയിരിക്കുന്നു
ഗോവാണിയുടെ ചവിട്ടുപടികളിറങ്ങുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…
പ്രണയമായിരുന്നു കടുത്ത പ്രണയം …!!
പക്ഷെ ഞാൻ പ്രണയിച്ചത് അവളുടെ മനസ്സിനെയും, അവൾ പ്രണയിച്ചത് എന്റെ ശരീരത്തെയും ആയിരുന്നു…!!
പത്മരാജന്റെ ലോലയിലെ വാക്കുകൾ മനസ്സിൽ മുഴങ്ങി…
നീ മരിച്ചതായി ഞാനും
ഞാൻ മരിച്ചതായി നീയും കണക്കാക്കുക…
ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക…….

നന്ദൻ

By ivayana