രചന : അബു താഹിർ തേവക്കൽ ✍
പുകഞ്ഞൊരു പുകയാൽ
പുളയുന്നൊരു നാട്
പെരുമയുടെ ഊറ്റം
പേറുന്നൊരു നാട്
അധികാര വർഗ്ഗങ്ങൾ
ആർത്തിയാൽ വമിക്കുന്ന
ആഢ്യത്തിൻ തേരിലേറി
പായുന്നൊരു നാട്
വികസനത്തിൻ കുമിളയാൽ
വളർന്ന ഒരുനാട്
പൊട്ടിയ കുമിളയാൽ
തളർന്ന ഒരുനാട്
കെട്ടിയ കോട്ടകൾ
കെട്ടിപിടിച്ചിരിക്കാതെ
കിട്ടിയതും പേറി
കൂട്ടമായി ഓടുന്നു ചിലർ
നാടിന്റെ ശാപമായി
അഴിമതി എന്ന മലമ്പാമ്പ്
വരിഞ്ഞു മുറുക്കി
അകത്താക്കും പൊതുമുതലും
പൊള്ളയായ വാഗ്ദാനം
പൊളിയുന്ന നേരത്തും
ജനാതിപത്യം എന്നത്
നോക്കുകുത്തിയായി മാറുന്നു
വാ തള്ളിൻ വാചാലം
പ്രവർത്തിയോ ആഭാസം
കാണാനും കേൾക്കാനും
വിധിക്കപ്പെട്ടവർ ഇന്ന് നാം
പുരോഗമിച്ചോരു ലോകം
പുരാതന ആശയം-
പേറുന്ന ഒരുനാട്
ആ നാടിന്റെ പേരാണ്
“ദൈവത്തിന്റെ സ്വന്തം നാട്”