പാലക്കാടൻ ശൈലിയിൽ ഒന്ന് ശ്രമിച്ചതാണ്…

ഒരു പാലക്കാടൻ അപാരത..

“ എടിയെ..തങ്കമണിയെയ്…

” ഒന്ന് നിക്കടി..!!

” ഒരു കാര്യം ചോയിക്കട്ടെ..?

” ഓ… പത്ത് തൊണ്ണൂറ് വയസ്സിട്ടും ഈ തള്ളടെ ഓരോ സംശയങ്ങള്..!!

“എന്താ.. പാറുമ്മേ.. ?

“ എന്താണ്ന്ന്…കാര്യം..?

“ അതല്ലടി … ” നാന് ഇന്നലെ സിലിമ കണ്ടപ്പോ…….. കേട്ടതാണേ..!!

“ ഏതോ ഒരു പെണ്ണ്..

“ അവിളിന്റെ മോലയില് ഏതോ ചെക്കൻ ചിത്രം വരച്ചുന്നോ….!!

” അത് എല്ലാവരും കണ്ടൂന്നോ.. ഒക്കെ.. എന്താണ്ടി അത്..?

“ അയ്യയ്യോ… അത് ഏതോ ചെക്കനല്ല പാറൂമ്മോ..!!”

“ അത് അവിളിന്റെ തന്നെ മകനാണ്..!”

“ എന്തിനാണ്ടീ.. അയ്യ പെണ്ണ് അങ്ങനെ ചെയ്തത് ….?

“ വേറെ ഇടം ഒന്നു കിട്ടിയില്ലേ… അവളക്ക് ചിത്രം വരക്കാന്..?

“ കുട്ടികള് എന്തെങ്കിലും കാണിക്കുമ്പഴക്കും എന്തിനാണ്ടീ… സിലിമയില് ഇട്ണ്..?

“ പാറൂമ്മോ .. അത് സിലിമ അല്ലന്ന് വാർത്തയാണ്ന്ന് വാർത്ത…!!

“ പിന്നെ അത് കുട്ടിയൊക്കെയാണ് എങ്കിലും ചെക്കന് പത്ത് പയിഞ്ചു വയസ്സായിന്നാ ക്കേക്കണ്..!!

“ആയിന് ഇവര് എന്തിന് സിലിമയില് പറയിണത്…?

“ അത് പാറൂമ്മോ .. ?

” ആ പെണ്ണ് ചിത്രം വരച്ചാല് മൂടിക്കൊണ്ടു വീട്ടിലിരിന്നാ പോരെ..?

” എന്തിന് പറയിണ്… അതിനെ എട്ത്ത് യൂട്യൂബിലിട്ടവെ..!!!

“ അയ്യോ ..പാവം ..!!

“ ആയിന് ആ പെണ്ണിന് എന്തങ്കിലും പറ്റിയാ ആവോ..?

“ ആരാണ്ടീ .. അതിന് എടുത്ത് അതിന്റെ ഉള്ളിലൊക്കെക്കൊണ്ട് ഇട്ടത്…?

“ ഈ സാധനം നല്ല ആഴം ഇണ്ടാകു .ഓ..?

“ എന്ത് പ്രാന്താണ് നിങ്ങള് പറയിണ്..?

“ ഏയ് .. പാറൂമ്മോ..?

“ ഇയ്യ യൂട്യൂബ്.. യൂട്യൂബ് പറയിണത്..
കെണറോ കുഴിയോ ഒന്നും അല്ലാന്ന്..!!

“പിന്നേന്താണ്ടീ .. തങ്കമണിയെ…?

“ അത് ഒരു ജാതി സിനിമ ഒക്കെ കാണിക്കുന്ന സലം ആണ്ന്ന്..!!

“ ആയിന്റെ ഉള്ളില് തിന്നാനും കുടിക്കാനും കിട്ടുവടിയെ.. തങ്കമണിയെ…?

“ എക്കി വയ്യന്റെ പാറൂമ്മോ …

“ ആ പെണ്ണിന്റെ പോട്ടം പിടിച്ച് സിനിമ പോലെ എല്ലാവരും കാണുന്ന സലം അവിടെ കാണിച്ചൂന്ന്.. !!!

“ അപ്പൊ നാട്ടിപ്പെട്ട എല്ലാവരു കണ്ടു അല്ലെ..?

“ എന്താണ്ടീ ഈ പെണ്ണിന്.. ?
പ്രാന്താണ് മോലയും തോറന്ന് എല്ലാവരെയും കാണിക്കാൻ..?

“ അപ്പൊ ഇവിളു അറിഞ്ഞില്ലേ ..?

” നങ്ങണ്ടേ കാലത്ത് നടന്ന മോലമറക്കലും റൗക്കയിടല്സമരവും സ്വതന്തരും കിട്ടിയതു ഒക്കെ….?

“ എടി തങ്കമണി …

“ അവളക്ക് അറിയാണ്ടായിരിക്കോടി..!!

” ആരെങ്കിലും പറഞ്ഞുകൊടുത്താ പോരെ ..?

“ എടി ഉണ്ണിയെ വലുതാവുമ്പോ മോലമറയ്ക്കണം കേട്ടോന്ന്..”

“ അവിളിന്റ് ‘അമ്മ പറഞ്ഞ കൊടുത്തിട്ടുണ്ടാകില്ല.. അതായിരിക്കും അങ്ങനെ..!!

അതിന് ഉത്തരം പറയാതെ തങ്കമണി അവിടെന്നുപോയി അല്ലെങ്കിൽ പാറൂമ്മക്ക് നൂറ് സംശയങ്ങളാണ്.

ഈ പെണ്ണ്ങ്ങള് ഇങ്ങനെ തൊടങ്ങിയ സമരം ചെയ്തത് വെറുതെ ആവില്ലേ.. ?

“ നാട്ടിൽ എല്ലാവരും മാറുമറക്കാതെ ഇറങ്ങി നടക്കാ എന്ന് വച്ചാ.. ?

” അയ്യേ….!!

“ അന്ന് എത്രപേരാ ചത്തത് …?

“ ഈ മാറുമറക്കാൻ വേണ്ടി…!!

“ ഇപ്പൊ അത്… ഒരു കാര്യമില്ലാണ്ട് തുറന്ന് കാണിക്കുന്നു..!!

“ഇന്നത്തെ കാലത്തെ പിള്ളേർക്ക് പ്രാന്താണ്..!?

“ചിലത് പാവാട ഇട്ടുണ്’ …!!

ചിലത് ടൗസർ ഇട്ണ് ‘…!!

സാരി ഉടുക്കണ്’….!!

ഈ മൂടും മോലയും കാണിക്കണ്ടവടെ കാട്ടിയാ പോരെ..?

എന്തിനാണാവോ എല്ലാവരെയും കാണിക്കണ്..?

അന്ന്കാലത്ത് ജീവിക്കനാണ് കഷ്ടം ഇന്ന് ജീവിക്കുന്നതെ കഷ്ടമാണ്..!!

” പെണ്ണങ്ങള് മലക്ക്പോണ്, …!!

സ്വർണ്ണം കക്കുണ്‌,…!!

കണ്ടവന്റെ കൂടെ കേടക്കണ്,…!!

ഉണ്ടാക്കിയ കുട്ടിനെ കൊല്ലുണ്, ….!!

കെട്ടിയ പെണ്ണിനെ പാമ്പ്കടിപ്പിക്കണ്,…!!

വീട്ടിലെ എല്ലാവരക്കും വെഷം കൊടുക്കണ്…!!

ഇപ്പൊ ഇതാ ഒരു മാറാവ്യാധിയും എല്ലാം കൂടെ ഇരിക്കണവടെ സമാനം ഇല്ലാണ്ടായി..!!

അയ്യയ്യോ എന്ത് കാലാണ് കലികാലം കാലികാലം…!!

പാറൂമ്മോ ഓരോന്ന് പിറുപിറുത്ത് അവിടെ നിന്നു നടന്നു നീങ്ങി…

Hari Kuttappan

By ivayana