ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : സുരേഷ് പൊൻകുന്നം ✍

ഞാനൊരു സ്ത്രീയായിരുന്നെങ്കിൽ
ഹാ ഞാനെത്ര കവിതകൾ
എഴുതുമായിരുന്നു
സ്വപ്നങ്ങൾ കണ്ട് കണ്ടങ്ങനെ
നെഞ്ഞുയർന്നു താഴുമ്പോൾ
സ്വപ്നരഥ സുഖ സ്പർശതലങ്ങളിൽ
സ്വപ്ന നടനം നടത്തിയാലോ
എനിക്ക് കുറേക്കൂടി കവിതകൾ
എഴുതാൻ കഴിയുമായിരുന്നു
അന്തിയിൽ ചെമ്മാനം പൂക്കുമ്പോൾ
കുളിച്ചീറനായ് ചന്തമായി
നിന്നെയും കാത്ത് കാത്തങ്ങ് നിൽക്കുമ്പോൾ
പിന്നിൽ നിന്ന് നീ കണ്ണ് പൊത്തി പൊത്തി
കണ്ണിൽ കഴുത്തിലുമ്മകൾ ചാർത്തി
മുല്ലപോൽ പടർന്നേറി പൂക്കുമ്പോൾ
ഹാ ഞാനെത്ര കവിതകൾ
എഴുതുമായിരുന്നു
ഹാ ഞാനൊരു സ്ത്രീയായിരുന്നല്ലോ
ശൂർപ്പണഖ പോൽ മൂക്കുള്ള സ്ത്രീ
നങ്ങേലി പോൽ മുലയുള്ള സ്ത്രീ
കറുത്ത മൂക്കും മുലയും മുലക്കണ്ണും
വെട്ടി നിരപ്പാക്കി
വെട്ടേറ്റ മാറുമായാർത്ത് കരഞ്ഞവർ
അതേ അവരും സ്ത്രീയായിരുന്നല്ലോ
കവിതകൾ എഴുതാതെ
മണ്ണിൽ ലയിച്ചവർ
അതെ ഞാനൊരു കറുത്ത
സ്ത്രീയായിരുന്നെങ്കിൽ
കവിതകളെഴുതാതെ
മണ്ണിൽ പുതഞ്ഞങ്ങനെ
രക്തത്തിൽ കുളിച്ചങ്ങനെ..
ഹത്രാസിലെ ആ കുട്ടിയെ നാം
മറന്നു തുടങ്ങിയോ?
പ്ഫാ ഇക്കവിത വായിക്കുന്ന
പൊലയാടിമക്കളേ
നാണമില്ലേ നിനക്കെൻ കവിത
വായിക്കുവാൻ
പോയിനെടാ…
ചൂണ്ട് വിരലുയർത്താൻ കഴിയില്ലേൽ
പോടാ പോ….
കഴുവേറി മക്കളേ..

സുരേഷ് പൊൻകുന്നം

By ivayana