ശ്രീകുമാർ ഉണ്ണിത്താൻ✍

ന്യൂറൊഷേല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈ സ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച് (475 West Hartsdale Ave , Hartsdale , NY ) ഓണഘോഷം അതി വിപുലമായ പരിപാടികളോട് കൊണ്ടാടുന്നു. മലയാളികളെ സംബന്ധിച്ചടത്തോളം ഓണമെന്നാല്‍ കേവലം ഒരു ആഘോഷം മാത്രമല്ല മറിച്ച് അതൊരു സംസ്കാരത്തിന്റെ പ്രതീകം കുടി ആണ്.

ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ പൂക്കളങ്ങളാല്‍ അലംകൃതമായ തറവാട്ട് മുറ്റത്ത് നാം എങ്ങനയാണോ ഓണം ആഘോഷിച്ചിരുന്നത് അതെ രീതിയിൽ , എഴാം കടലിനിക്കരെ നൂറുകണക്കിന് കുടുംബാംഗങ്ങള്‍ ഒരുമിച്ച് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനിൽ ഈ വർഷത്തെ ഓണം ആഘോഷിക്കുന്നു.

ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ ഓണം കൂട്ടായ്മയുടെ കൂടി ഉത്സവമാകുന്നത്. ഇത് കണ്ടറിഞ്ഞു ന്യൂയോർക്കിലെ പ്രസിദ്ധമായ റെസ്റ്റോറന്റുകളെയാണ് ഓണ സദ്യക്ക് വേണ്ടി ചുമതലപെടുത്തിയിരിക്കുന്നത്. ഇവർ മത്സരിച്ചുണ്ടക്കുന്ന ഓണസദ്യ ജീവിതത്തിൽ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു അനുഭവം ആക്കിത്തീർക്കാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്. വെസ്റ്ചെസ്റ്ററിന്റെ ഓണവും ഓണസദ്യയും എന്നും അമേരിക്കൻ മലയാളികൾക്ക് ഇടയിൽ പ്രസിദ്ധമാണ്.

മെഗാ തിരുവാതിരയും ശീകരിമേളവും വെസ്റ്റ്ചെസ്റ്റർ ഓണഘോഷത്തിന്റെ ഒരു പ്രേത്യേകതയാണ്. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന കലാ പരിപാടികളാണ്‌ ഓണത്തിന് വേണ്ടി ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാർന്ന പരിപാടികളോടെ ഈവർഷത്തെ ഓണം ചിട്ടപ്പെടുത്തിയിട്ടൂള്ളത്. അമേരിക്കയിലെ പ്രശസ്ത ഗായകർ അവതരിപ്പിക്കുന്ന സംഗീത സദസ് ,പ്രമുഖ ഡാൻസേഴ്സ് അവതരിപ്പിക്കുന്ന വിവിധ ഡാൻസുകൾ , മിമിക്രി തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍കും ഒരുപോലെ ഇഷ്‌ടപ്പെടുന്ന വിവിധ കലാപരിപാടികൾആണ് കോർത്തുണക്കിയിരിക്കുന്നത്.

ഈ വര്‍ഷത്തെ ഓണം ജീവിതത്തില്‍ തന്നെ ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു ഓണാഘോഷമാക്കി മാറ്റാനും , ഒത്തിരി സുന്ദരമായ ഓര്‍മ്മകള്‍ എല്ലാ കുടുംബാംഗങ്ങള്‍ക്കും പകർന്നു നൽകുവാനും മലയാളി അസോസിയേഷന്റെ ഭാരവാഹികൾ ശ്രമിക്കുന്നുണ്ട്.ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ഷോളി കുമ്പളവേലിൽ , ട്രഷറര്‍ അലക്സാണ്ടർ വർഗീസ് , വൈസ് പ്രസിഡന്റ് ആന്റോ വർക്കി,ജോയിന്റ് കെ .ജി . ജനാർദ്ധനൻ , ട്രസ്റ്റി ബോര്‍ഡ് ജോൺ കെ മാത്യു , കോർഡിനേറ്റർ ജോയി ഇട്ടൻ എന്നിവര്‍ അറിയിച്ചു.

By ivayana