ശ്രീകുമാർ ഉണ്ണിത്താൻ✍
ഫൊക്കാനയുടെ “ഭവന രഹിതർക്ക് ഭവനം” പദ്ധതി പ്രകാരം, തിരുവനന്തപുരം ജില്ലയിലെ ഭാവനരഹിതർക്കായി എട്ട് വീടുകൾ കടകംപള്ളി സുരേന്ദ്രനോടൊപ്പം നിർമ്മിക്കുന്നതിന് ഫൊക്കാന നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. അതിന്റെ മൂല്യനിർണയ തുകയായ 28 ലക്ഷം രൂപ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ കടകംപള്ളി സുരേന്ദ്രന് കൈമാറുകയും ചെയ്തിരുന്നു.
വീട് നിർമാണ സാമഗിരികളുടെ വില വർധിച്ചതിനാൽ നിശ്ചിത തുകയിൽ വീടുകൾ പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യം ശ്രീ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനെ അറിയിക്കുകയും, ഡോ. ബാബു സ്റ്റീഫൻ വളരെ അനുകൂല തീരുമാനം സ്വീകരിക്കുകയും, അധിക ചിലവായ 10 ലക്ഷം രൂപ അനുവദിച്ചു.
കെട്ടിട നിർമാണ മേഖലയിൽ ഉണ്ടായ വില വർദ്ധനവ് കാരണമുണ്ടായ തടസ്സങ്ങളെ മറികടന്ന് മുൻ നിശ്ചയിച്ച പ്രകാരം ഒക്ടോബർ – നവംബർ കാലഘട്ടത്തിനുള്ളിൽ വീടുകൾ പൂർത്തീകരിച്ചു താക്കോൽദാനം കർമ്മം നിർവ്വഹിക്കാമെന്നു തീരുമാനിച്ചു.
എല്ലാവർക്കും ഭവനം എന്ന ഫൊക്കാനയുടെ സ്വപ്നം സാഷാത്കരിക്കാൻ വേണ്ടി ശ്രീ ബാബു സ്റ്റീഫന്റെ നിർദേശപ്രകാരം ഫൊക്കാന ഗ്ലോബൽ കൺവൻഷൻ ചെയർമാൻ ശ്രീ ജോൺസൻ തങ്കച്ചൻ പത്തു ലക്ഷം രൂപയുടെ ചെക്ക് ശ്രീ കടകംപള്ളി സുരേന്ദ്രന് കൈമാറി.