രചന : കൈപ്പിള്ളി അനിയൻ വിഷ്ണു✍

“ഹേ ഹിരോഷിമേ,
നിന്റെ അക്ഷരങ്ങൾക്ക് ,
അന്ന് ചുവപ്പിന്റെ നിറമായിരുന്നു ,
നിന്റെ ഗന്ധങ്ങൾക്ക്
അന്ന് മാംസത്തിന്റെ മണമായിരുന്നു ,
ആയുധമേറിയ പടനായകർ
നിന്റെ മാറിടം ലക്ഷ്യമാക്കി ഒരു ” ലിറ്റിൽ ബോയ് “യെ എറിഞ്ഞു,
അവൻ ഒരു സമൂഹത്തിന്റെ സ്വപ്നങ്ങൾക്ക് അംഗഭംഗം വരുത്തി,
മാനവസ്നേഹത്തിന്റെ മാധുര്യം തകർത്തവൻ ,
മാറാല കെട്ടി ആയുധ പുരയൊരുക്കി,
സ്പർഥ തൻ തിരികൾ കത്തിച്ചു,
ഭസ്മമാക്കുന്നു ഈ ഭുവനത്തെ അന്നും ഇന്നും,
തിരിച്ചറിയണം അവരെ
തിരികെ പറഞ്ഞയക്കണം
സ്നേഹത്തിൽ ഐക്യത്തിൽ ചേർന്നു നിന്ന്
വിശ്വസ്നേഹഗീതങ്ങൾ പാടി നാം “

കൈപ്പിള്ളി അനിയൻ വിഷ്ണു

By ivayana