രചന : അനിയൻ പുലികേർഴ് ✍
മൂസ്സ് ഇട്ടിത്തുപ്പൻ നമ്പൂരി
ഇഷ്ടം പോലെ വേട്ടതും
പോരാഞ്ഞ് നാടു മുഴുക്കെ
സമ്മന്തവും
ഇതു പറഞ്ഞപ്പോൾ
എന്തേ
മായിനാജിയുടെ കെട്ടലും
മൊഴിചൊല്ലലും
പറയാത്തേ
അഫൻ നമ്പൂരിമാരുടെ
വേളി കഴിക്കാതുള്ള
കാമപ്പേക്കൂത്തുകളെ
പററി പറഞ്ഞപ്പോൾ
എന്തേ
ചില വികാരിമാരുടെ
വികാരലീലകളെപ്പറ്റി
മൗനം പൂണ്ടത്
വെങ്കിടിയുടെ കാപ്പി
ക്ലമ്പിനെപ്പറ്റി പറഞ്ഞപ്പോൾ
എന്തേ
പോക്കരുകാക്കയുടെ
പൊറാട്ടയെപ്പറ്റിയോ
വർഗ്ഗീസിൻ്റെ
ഔലോസുണ്ടയെപ്പറ്റിയോ
മിണ്ടാത്തേ?
കാവിലെ പാട്ടിനെപ്പറ്റി
ആവേശം പൂണ്ടപ്പോൾ
എന്തേ
കൊണ്ടോട്ടി നേർച്ചയും
പിണ്ടിപ്പള്ളി പെരുന്നാളും
കാണാത്തേ
നമ്പൂരിയുടെ
ബ്രഹ്മരക്ഷസ്സിനെപ്പറ്റി
ആവാഹനത്തെ
ആഭിചാരത്തെപ്പറ്റി പറയുമ്പോൾ
എന്തേ
തങ്ങളുപാപ്പായുടെ
വെള്ളത്തിലൂത്തിനേയും
മന്ത്രിക്കലിനേയും പറ്റി
മിണ്ടുന്നില്ലേ?
അതെ ചിലർ
ചുമക്കൽ തുടങ്ങി
കണ്ഠം നേരെയാക്കി
ഒച്ച വെക്കാൽ
അവർ ചൂമകൾ
നിർത്താതിരിക്കട്ടെ
ഒച്ച വെക്കാൻ
പറ്റാതാകട്ടെ
……………..”