അജുവിന്റപ്പൻ ഇലക്ഷന് നിക്കുന്നെന്നു പറഞ്ഞിട്ടാ ഞാനും കൂട്ടുകാരും അവന്റെ വീട്ടിലേക്ക് ചെന്നത്, എലെക്ഷൻ ഒക്കെ അല്ലേടാ അജു ഞങ്ങൾ എല്ലാരും കൂടി നിന്ന് നിന്റെ അപ്പനെ അങ്ങ്  ജയിപ്പിക്കാം , നീ എന്താ ഒരു സന്തോഷമില്ലാത്ത  പോലെ എടാ തെണ്ടികളെ നീ ഒക്കെ ഓസിനു തിന്നാനും കുടിക്കാനും അല്ലേടാ ഇങ്ങോട്ടു കെട്ടിയെടുത്തത്എടാ അജു നീ അങ്ങനെ പറയരുത്, ഇതൊക്കെ അല്ലെ  അളിയാ ഒരു രാഷ്ട്രത്തിന്റെ വളർച്ചയും രാഷ്ട്രീയ പ്രവർത്തനവും, ഇത്രെയും പറഞ്ഞിട്ട് കൂടെ ഉണ്ടായിരുന്ന രജി  മേശപ്പുറത്തെ ആപ്പിൾ തുടയ്ക്കാതെ എടുത്തു കടിച്ചു എന്ത്.. എന്ത് രാഷ്ട്രീയ  പ്രവർത്തനമാടാ, ഓസിനു അപ്പവും മുട്ടറോസ്റ്റും തിന്നുന്നതാണോടാ ,നിന്റെ ഒക്കെ പ്രവർത്തനം ,

ഇതിനു മുതലെടുപ്പ് എന്ന് പറയും ,രാഷ്ട്രീയ മുതലെടുപ്പ്ഡാ ചക്കരെ അനക്ക് ഞമ്മന്റെ പ്രവർത്തനം വേണ്ടെങ്കിൽ വേണ്ട , നിന്റെ ബാപ്പയ്ക്ക് വേണമെടാ ,കൂട്ടത്തിൽ  ശരീരം കൊണ്ട് ശക്തനായ ഫായിസ് പറഞ്ഞു, കോഴിക്കോടൻ ബിരിയാണിയും ഹലുവയും ആണ് അവന്റെ  ശക്തിക്കു പിന്നിലെന്ന് അവനോടു അടുത്ത വൃത്തങ്ങൾ പറയുന്നു ഡാ ഫായിസ് നിനക്കു എന്തിന്റെ കേടാഡാ, ഇവന്മാരെ ഒക്കെ ഇങ്ങോട് എഴുന്നെള്ളിക്കാൻ നീ ഇങ്ങനെ ചൂടാവല്ലേ മോനെ , ഫായിസ് അജുവിനെ അടുത്ത് പിടിച്ചിട്ടു  പറഞ്ഞു ,നമ്മള് നമ്മടെ കിടാങ്ങൾ കുറച്ച നാൾ , അതും രണ്ടാഴ്ച ഇവിടെ നിന്ന് ഈ എലെക്ഷൻ  കാലയളവ് പോസ്റ്റർ ഒട്ടിക്കലും മുദ്ര വാക്യം വിളിക്കലുമൊക്കെ ആയിട്ട് പൊളിക്കാഡോ, താനെന്തിനാ ഇങ്ങനെ  ബേജാർ  ആവുന്നേഎന്തോ പൊട്ടി വീണ ശബ്ദം കേട്ടിട്ടു ആണ് ഫായിസിന്റയും അജുവിന്റെയും മുഖാമുഖ ചർച്ച അവസാനിച്ചത് പൊളിച്ചു, ആ ഫ്ലവർ വാസ് തറയിൽ ഇട്ടു പൊളിച്ചു അനക്ക് എന്തിന്റെ അസുഖം ആണെടാ ഹമുക്കേ എന്ന് ഫായിസ് ഉറക്കെ ചോദിച്ചു ഫായിസിന്റെ വിമർശനം അല്ലെങ്കിൽ ചീത്തവിളി കേട്ടത് ഞാൻ ആയിരുന്നു,

പൂപ്പാത്രം കൗതുകത്തോടെ പൊക്കി നോക്കിയതാ ഒന്ന് സ്ലിപ് ആയി പോയ് , പറയാതിരിക്കുന്നതാണ് നല്ലതു എന്ന് തിരിച്ചറിഞ്ഞ ഞാൻ സ്വയം അപഹാസ്യനായി നിൽകുമ്പോൾ ആണ്  ദൈവദൂതനെ പോലെ ഒരു മദ്യ വയസ്‌ക്കൻ പുഞ്ചിരിച്ചു കൊണ്ട് കടന്നു വന്നത് , വെട്ടി ഒതുക്കിയ മുടി അതിൽ അവടെ ഇവിടെ ആയിട്ട്  നര, കനമില്ലാത്ത താടി ,  ,നല്ല സ്ററൗട്  ആയിട്ടുള്ള ഫിഗർ, അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അജ്ജുന്റെ മുഖത്തോടു  നോക്കി, അഹ് മോനെ നീ ഇവരെ ഇവിടെ സിറ്ഔട്ടിൽ  കൊണ്ട് നിർത്തിയേക്കുവാണോ, ഒന്നുമില്ലേലും ഇവരൊക്കെ നമ്മടെ അതിഥികൾ അല്ലെ, ഇയാളുടെ പറച്ചില് കേട്ടാ തോന്നും ഇയാളാണ് ഇലക്ഷന് നിക്കുനേ എന്ന് എനിക്ക് വെറുതെ തോന്നി കാരണം  അജ്ജുന്റെ അച്ചനെ  ഞാൻ കണ്ടിട്ടുണ്ട് അയാൾ കുനിഞ്ഞു ഞങ്ങളുടെ പെട്ടികൾ മുഴുവൻ എടുക്കാനായി ഭാവിച്ചുഅയ്യോ കുട്ടേട്ടാ ഈ പെട്ടിയൊന്നും  കുട്ടേട്ടൻ എടുക്കണ്ട , അവന്മാർ തന്നെ എടുത്തോളും, കുട്ടേട്ടൻ ഇവന്മാർക്കുള്ള റൂമും തീറ്റിയും റെഡി ആക്കി കൊടുക്ക്, ഡേയ് നീയൊക്കെ രാഷ്ട്രസ്നേഹം കാണിക്കുന്നത് ഒരു മയത്തിലൊക്കെ വേണേ  എന്ന് അജു ഞങ്ങളോട് പറഞ്ഞു അതെന്താ മക്കളെ ഈ രാഷ്ട്ര.., വിക്കി വിക്കി കുട്ടേട്ടൻ മുഴുമിക്കാൻ ശ്രമിച്ചു കുട്ടേട്ടാ രാഷ്ട്ര സ്നേഹം, ഞങ്ങളോട് ഒരു മയത്തിലൊക്കെ തിന്നണം എന്ന് പറഞ്ഞതാ

അവൻ, ഫൈസൽ അവന്റെ സ്ലാങ് ഒന്ന് മാറ്റി പിടിക്കാൻ ശ്രമിച്ചു അയാളുടെ പേര് കുട്ടേട്ടൻ ആണെന് മനസിലായി, പക്ഷെ എന്തോ ആ മനുഷ്യൻ ഞങ്ങളുടെ കൂടെ തന്നെ നിന്നു, റൂമിൽ ഇരുന്നു വിശ്രമിച്ചതിനു ശേഷം കുളിച്ചിട് അടുക്കളയിലോട്ട് വാ ,നല്ല കപ്പയും മീനും എടുത്തു വെക്കാം 
പുള്ളി നടന്നു പോയതിനു ശേഷം ഞങ്ങൾ തമ്മിൽ ചർച്ച ആയിരുന്നു , പേര് കൊള്ളാം കുട്ടേട്ടൻ ഇയാൾ  ഇവിടുത്തെ ആരായിരിക്കും , എന്നാലും ആള് നല്ല സഹകരണമാ , നമ്മളെയൊക്കെ എന്നാ കരുതലാ , കോട്ടയം കാരൻ രജി ആദ്യമേ വിലയിരുത്തി , എന്നാലും ഇയാൾക്കു ഈ വീട്ടിലെ കാര്യസ്ഥൻ റോളായിരിക്കുമെടാ , വലിയ  പണക്കാരുടെ  വീട്ടിൽ നീ കണ്ടിട്ടില്ലെ, കുട്ടൻ പിള്ള, കണക്കു പിള്ള അതിന്റെ ക്രിസ്ത്യൻ പതിപ്പ് കുട്ടേട്ടൻ ഞാൻ പോയി ഒന്ന് നനച്ചിട്ടു വരം, ഫായിസ് എഴുനേറ്റു നനയ്ക്കുമ്പോ ആ തലയും കൂടി ഒന്ന് നനച്ചേക്കട, എന്താ വാടാ വാടയോ, അതെന്നാടാ സാധനം,മണം എന്നല്ലേ  പറയുന്നേ,

സംശയാലുവായ രജി തന്റെ സംശയത്തെ ആരാഞ്ഞു എടാ കൊല്ലംകാര് വൃത്തികെട്ട മണത്തിനു വാട എന്ന് പറയും , നീയൊക്കെ എന്താ പറയുന്നേ ദുർഗന്ധം എന്നോ എഹ്, സംശയത്തിലുള്ള പരിഹാസം മനസിലാക്കി ഞാൻ തിരിച്ചടിച്ചു ആ മതി മതി , ഞമ്മള് പോയ് കുളിച്ചിട് ബരാം, ഫായിസ് ഇടപെട്ടുഅന്റെ ഒണക്ക മലയാളം, പോടാ പോയ് നനയ്ക്കു, ഇന്നാ ടവൽ ഞാൻ എടുത്തു എറിഞ്ഞു ഫായിസിനെ കൊള്ളിച്ചുആവിപറക്കുന്ന കപ്പയും മീനും ആവേശത്തോടെ ഞങ്ങൾ തിന്നുവല്ലയിരുന്നു തീറ്റിക്കുവായിരുന്നു കുട്ടേട്ടൻ , മീൻ അകത്തോട്ടു ചെന്നുടനെ രജി : ” ആറ്റു വാളയാ അല്ലിയോ കുട്ടേട്ടാ , നല്ല രുചി, ” മുഴുത്ത  ഒരു കഷ്ണം വായിലിട്ടു ചൂട് കൊണ്ട് നാക്ക് പൊള്ളിയിട്ടും ആ ശ്രമത്തിന്ന് രജി പിന്മാറാൻ തയ്യാറായില്ലഅയ്യോ അല്ല മോനെ ഇത് ആറ്റുവാളയല്ല, പൂമീനെന്നു പറയും ഇവിടെ ഒക്കെ , നിങ്ങടെ നാട്ടിൽ ഇതിനൊക്കെയാണോ ആറ്റുവാളയെന്നു പറയുന്നത്,റെജിയെ  ശെരിക്കൊന്നു പരിഹസിച്ചു ഞാൻ.കുട്ടേട്ടൻ ഇടപെട്ടത് റെജിയെ ആശ്വസിപ്പിക്കാൻ ആണെന് എനിക്ക് അപ്പൊ മനസിലായില്ല , ആറ്റു വാള ഇന്ന് ഉച്ചയ്ക്ക് ഉണ്ട്, രജി മോൻ ഇങ്ങു വന്നാ മതി , ഇത്രെയും പറഞ്ഞിട് എന്റെയും റെജിയുടെയും തോളത്തു തട്ടി കുട്ടേട്ടൻ എനിക്ക് അപ്പുറത് കുറച്ച റബര് അടിച്ചത് കൊടുക്കാൻ ഉണ്ട്, നിങ്ങൾ കഴിക്കു എന്ന് പറഞ്ഞിട് നടന്നു നീങ്ങി,

എന്ത്  ആവിശ്യമുണ്ടേലും വിളിച്ചോളണം , ഞാൻ ഇപ്പൊ വരം , വന്നിട് നമുക് ഒരിടം വരെ പോണം ഒരേമ്പക്കത്തിന്റെ അലർച്ചയെ പിന്തുടർന്നു കൊണ്ടുള്ള ഫായിസിന്റെ ചോദ്യം കുട്ടേട്ടനെ വെറുപ്പിച്ചു കാണും എന്ന ഞാൻ കരുതിയത് : എങ്ങോടാ കുട്ടേട്ടാ, വല്ലതും അടിക്കാനാണോഅതിനും ചിരിച്ചു കൊണ്ട് കുട്ടേട്ടൻ തലയാട്ടി നടന്നു പോയ്അവസരം മുതലാക്കി ഞാനും  റെജിയും അന്തസ്സും ആഭിജാത്യവും അടിസ്ഥാനമാക്കി ഫായിസിനെ കട്ടയ്ക്കു തെറി പറഞ്ഞു , നിന്റെ ഒണക്ക സംസ്കാരം ഇവിടെ എടുക്കല്ലേ  എന്ന് പറഞ്ഞു അവിടെ ഇരുന്ന പൂപ്പാത്രം അവന്റെ തലയ്ക്കു നേരെ ഓങ്ങിയതും അജു കടന്നു വന്നു, അടിയടാ, എന്നെ അടിക്ക്, എന്നിട് എന്റെ അപ്പനെയും കൂടി അടിച്ചു കൊല്ല് ,നിന്നെയൊക്കെ ഏതു നേരത്താണാവോ ഇങ്ങോട്ടു കെട്ടിയെടുത്തത്, നീ ഒക്കെ ഇപ്പൊ ഇറങ്ങണം ഇവിടുന്നു കൈ വിരലിന്ന് കപ്പയുടെയും മീന്റെയും മണം പോലും മാറിയിട്ടില്ല, വിരല്ചൂറിയിട്ടു രജി അജുവിനോട് പറഞ്ഞു : അളിയാ നീ ഒന്ന് ശമിക്ക്, ഇവന് പൂപ്പാത്രം കണ്ടാൽ അപ്പൊ അലെർജിയാ, നീ ഇത് ഒരു ചായ കോപ്പയിലെ കൊടുങ്കാറ്റാക്കല്ലേ, നീ അത് അവിടെ താഴെ വെച്ചേ , വെക്കെടാമുഖം കുനിച്ചു നിക്കുന്ന എന്നെ തണുപ്പിച്ചത് കുട്ടേട്ടന്റെ സംഭാഷണമായിരുന്നു :

അല്ല ഇവിടെ ഇപ്പൊ എന്താ പരിപാടി, ഞാൻ നിങ്ങളോട് ഒരു സ്ഥലം വരെ പോവണമെന്ന് പറഞ്ഞിട്ട്, നിങ്ങൾ എല്ലാരും കുടി ഇവിടെ നിക്കുവാണോ, അജു കുഞ്ഞേ അപ്പുറത്തോട്ടു പോ, ഞങ്ങൾക്ക് ഒരു ലേശം പണിയുണ്ട് ദേഷ്യം അടങ്ങിയില്ലെങ്കിലും അജു കുട്ടേട്ടന്റെ സ്നേഹത്തോടെയുള്ള വിളിയിൽ അലിഞ്ഞു പോയ് നിങ്ങൾ വാ, ആ ബീവറേജ് വരെ പോണം, കുറച്ച സാധനം എടുക്കണം ” അല്ല കുട്ടേട്ടാ ഞങ്ങൾ വരണോ “, റെജിയിലെ മടിയൻ ഉയർത്തെഴുന്നേറ്റു , കപ്പയും മീനും കഴിച്ചാൽ പിന്നെ ഒരു ഉറക്കം ആ നയം അവൻ  നടപ്പിലാക്കാൻ  പോവാണെന്നു മനസിലായ  ഞാൻ നമുക് പോവാടാ, ഒന്നുമില്ലേലും നമ്മുടെ കുട്ടേട്ടൻ വിളിക്കുന്നതല്ലേ എന്ന് പറഞ്ഞു ബ്ലോക്ക് ചെയ്തു . ഫായിസിന് പിന്നെ സമ്മതമായിരുന്നു പണ്ട് മുതലേ ..ഡ്രൈവറിനെ പോലും സ്നേഹത്തോടെ വിളിച്ചിറക്കിയ കുട്ടേട്ടൻ ഞങ്ങളെ ഓരോരുത്തരെയും നാട്ടുവർത്തനമൊക്കെ  പറഞ്ഞു സുഖിപ്പിച്ചു .

കുട്ടേട്ടൻ കുഞ്ഞിലേ അജുവിന്റെ അച്ഛൻ രാജശേഖരന്റെ കൂടെ വന്നതാണെന്ന് , അന്ന് ചെറിയ റബർ അടി മാത്രേ ഉണ്ടായിരുന്നുള്ളു , പിന്നെ മീൻ കേറ്റിവിടുന്ന പരിപാടി തുടങ്ങി, പിന്നെ പശുവളർത്തൽ,കോഴി  ഫാം ,അങ്ങനെ ഇവയിലൊക്കെ കുട്ടേട്ടൻ ജോലി ചെയ്തിട്ടുണ്ട്, അങ്ങനെ ഉണ്ടായതാ ഇതൊക്കെ എന്ന് കുട്ടേട്ടൻ പറയുമ്പോ തഴമ്പുള്ള കൈ രണ്ടും കൂട്ടി പിടിച്ചിരിക്കും അയാൾ ,രജിക്കു കുട്ടേട്ടനെ തീർ ബോധിച്ചിട്ടില്ല : എന്നാ പറയാനാ ജോലി ചെയ്യുന്നവൻ എന്നും ജോലി ചെയ്തുകൊണ്ടിരിക്കും , അത്രേ എനിക്ക് പറയാൻ ഉള്ളു, എന്ന് രജി പറഞ്ഞു അവസാനിപ്പിച്ച്  ,എനിക്കും ഫായിസിനും അത് തീരെ ഇഷ്ടപെട്ടില്ലെങ്കിലും  കുട്ടേട്ടൻ അതിനും ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു : ഒന്ന് ഓര്ത്താ നമ്മൾ എല്ലാരും പണി എടുക്കുന്ന തൊഴിലാളികൾ അല്ലെ .. ഒരു മന്ദസ്മിതത്തിൽ കാര്യം ഒതുക്കിയ കുട്ടേട്ടൻ : വന്നേ നമുക് ഈ സാധനങ്ങളൊക്കെ വണ്ടിയിൽ കേറ്റണം, തോരണവും പോസ്റ്ററും ചുമന്നു കേറ്റുമ്പോഴും കുട്ടേട്ടന്റെ മറുപടിയിൽ ഞങ്ങൾക്കേറ്റ ക്ഷീണം ഞങ്ങളെ വലയ്ക്കുന്നുണ്ടായിരുന്നു

ആ കുട്ടിയേച്ചിയെ , വീട്ടിലെ കക്കൂസ് ശേഖരേട്ടനാ കെട്ടി തന്നത് , അത് മറക്കണ്ട, കുട്ടേട്ടൻ അപ്പോഴും ഞങ്ങളോട് അങ്ങനെയൊക്കെ പറഞ്ഞതിന്റെ യാതൊരു ഭാവപ്പകര്ച്ചയില്ലാതെ വഴി ജനങ്ങളോട് മിണ്ടിയും പറഞ്ഞു നിന്നു.. എലെക്ഷൻ കംപൈഗ്നിങ് എന്നൊക്കെ നമ്മൾ പറയും , പക്ഷെ കുട്ടേട്ടൻ പറയില്ല ..കാരണം ആ പാവത്തിന് അറിയില്ല ..ഞങ്ങൾ ശെരിക്കും കുട്ടേട്ടനെ പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു:, അതിപ്പോ കുട്ടേട്ടാ, നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ വെച്ചിട്ടു മുതാളിമാർ എലെക്ഷനിൽ ജയിക്കാൻ പാടാ, ജന്മിത്തവും ക്യാപിറ്റലിസവും ഒക്കെ എന്നേ നാട്ടുകാർ ഉപേക്ഷിച്ചു , അത് കൊണ്ട് തോറ്റു തൊപ്പിയിട്ടത് തന്നെ അജുവിന്റെ അച്ഛൻ  കുട്ടേട്ടൻ ഞങ്ങളെ ഒന്ന് മുഖമുയർത്തി നോക്കിയിട്   ചെറുതായിട് ചിരിച്ചു :

ഒരു ഇസത്തിനെ കുറിച്ചും എനിക്ക് അറിഞ്ഞുകൂടാ മക്കളെ, ഞാൻ നിങ്ങളെ പോലെ അത്ര പഠിപ്പും വിവരവും ഒന്നുമുള്ള ആളല്ല ,മഴ പെയ്തപ്പൊ പോലും പള്ളിക്കൂടത്തി കേറാത്തവനാ, പക്ഷെ എനിക്ക് ഒരു കാര്യം അറിയാം ഈ നാട്ടിലെ എല്ലാവർക്കും എന്തെങ്കിലും ഒക്കെ  ബിസിനസ് ഒക്കെ ചെയ്യാം അതിനുള്ള ചുങ്കം സർക്കാരിൽ അടച്ചാ മതി ,പിന്നെ ശേഖരേട്ടൻ മുതലാളി അല്ല ഇപ്പോഴും തൊഴിലാളിയാ, ഇപ്പോഴും റബറടിക്കാൻ ഇപ്പോഴും പോവാറുണ്ട് , വാ നമുക് സാധനം എടുക്കാൻ പോവാം പിന്നെ അത് കുഞ്ഞി  വീട്ടിലോട്ടു വെക്കണം , ഇത്രെയും ധൃതിയിൽ പറഞ്ഞിട്ട് കുട്ടേട്ടൻ നിർത്തി
ഞങ്ങൾ ബീവറേജിൽ നിന്നും ബീവറേജിലേക്കുള്ള  സഞ്ചാരത്തിൽ  കുറെ കുപ്പികൾ സംഭരിച്ചു, ഒക്കെ നമുക്കാ എന്ന ഭാവത്തിൽ വീട്ടിലേക്കു ഞങ്ങൾ തിരിച്ചു പോവുന്നതിനടിയിൽ കുട്ടേട്ടൻ ഞങ്ങളുടെ ആ  സംശയം കൂടി തീർത്തു, ഇവിടെ കുറെ പാവങ്ങൾ ഉണ്ട് , അവരെ ഒക്കെ ഈ ജാതിയും മതവുമൊക്കെ പറഞ്ഞു തിരിക്കാൻ ആളുകൾ ഉണ്ടാവും, അവരൊക്കെ ഇടയ്ക് വിളിച്ചു കള്ളു കൊടുക്കും, കള്ളിനെന്തു ജാതി, പിന്നെ നമുക്കും എന്തിനാ ജാതി, നമുക് ശേഖരേട്ടൻ ജയിക്കണം, എല്ലാം മനുഷ്യന്മാർ തന്നെ അല്ലെ 

നിങ്ങൾ ആ കുപ്പിയൊക്കെ വീടിന്റെ തെക്കേ ഭാഗത്തു ഇറക്കി വെയ്, ഞാൻ ഇപ്പൊ വരം , ഇന്ന് രാത്രീ നമുക് പോസ്റ്റർ ഒട്ടിക്കാൻ പോണം , നല്ല ഉഷാറായിട്ടു നിന്നോണം, അതിന്നു ഓരോന്ന് പൊട്ടിച്ചു അടിച്ചോ, പിന്നെ അലമ്പാക്കല്ലേ , ഇത്രെയും കുട്ടേട്ടൻ പറഞ്ഞതും കുട്ടേട്ടന്റെ ഫോൺ ശബ്‌ദിച്ചു : അത് ശേഖരേട്ടാ ,വടക്കിയിലെ സുധാകരന് വീൽചെയർ കൊടുത്തിട്ടാണ് അന്ന് പരിപാടിക്ക് തുടക്കം വെച്ചത് , ഫോൺ ബൂത്ത് നടത്തുന്ന ചിത്രയുടെ മോളില്ലേ , നമ്മുടെ ആത്‍മഹത്യ ചെയ്ത രാജൻ അണ്ണന്റെ ..അവൾ എഴുതി തരും പ്രസംഗം, കുറച്ചു നേരം അങ്ങേത്തലയ്ക്കൽ ചോദ്യത്തിന് കുട്ടേട്ടൻ കാത്തു നിന്നു  , അത് ഇരുപത്തിയെട്ടു  കെട്ടു മീൻ കേറ്റി വിട്ടു ഇന്ന് , പിന്നെ റബറിന്റെ വില താഴ്ന്നോണ്ടിരിക്കുന്നു , പിന്നെ ശേഖരേട്ടാ നമ്മുടെ ഗോപാലനും പഞ്ചയും ഇന്ന് രാത്രി വരും അവരടെ സംഘങ്ങളുമായിട്ടു, ചെറിയൊരു പരിപാടിയുണ്ട് ഇവിടെ നമ്മുടെ കുഞ്ഞു വീട്ടിൽ, അജുമോന്റെ കൂട്ടുകാർ ഉണ്ട്, നല്ല മിടുക്കൻ പയ്യന്മാർ അല്ലെ  അവന്മാർ ,

അന്ന് കുട്ടേട്ടൻ ചെയ്തതും നടന്ന സകലതും കൂടാതെ ആ ദേശത്തിന്റ രാഷ്ട്രീയ    ഭൂപ്രകൃതി  വിവരിക്കുന്നതായിരുന്നു ആ ഫോൺ വിളി , കോർപ്പറേറ്റ് ഭാഷയിൽ റിപ്പോർട്ട് എന്നൊക്കെ പറയും  ഇതൊക്കെ പറഞ്ഞു കഴിഞ്ഞതും വീണ്ടും കുട്ടേട്ടൻ ഞങ്ങളോട് ചോദിക്കുവാ പോസ്റ്ററുകൾ എടുത്തില്ലേ എന്ന്  , എങ്കിപ്പിനെ വിട്ടോ ആ തെക്കേ മതിൽ പിടിച്ചോ  അവിടുന്നു തുടങ്ങിക്കോ ഒട്ടിക്കാൻ . മൂക്കത്തു വിരൽ വെച്ച അമ്പരപ്പുമായിട്ടു നിന്ന ഞങ്ങൾ പോസ്റ്ററുകളും തോരണവും  എടുത്തുകൊണ്ട് പോയപ്പോഴും ഒട്ടിച്ചപ്പോഴും മനസിലാക്കിയത് കുട്ടേട്ടന് വായിക്കാനും അറിയില്ല എഴുതാനുമറിയില്ല , പക്ഷെ ആ നാടിനെ വായിക്കാനറിയാമെന്നാ

ഡാ മക്കളെ പെട്ടെന്നു ഒതുക്കിയിട്ട് ആ കുഞ്ഞു വീട്ടിലോട്ട് വാ,  ഗോപാലനും പഞ്ചയും ഒക്കെ വന്നിട്ടുണ്ട് , അവരെ ഒന്ന് കാണണം ,ഞങ്ങളെ അവിടെ  എത്തിച്ചിട്ടു  ചിരിച്ചു കൊണ്ട്  കുട്ടേട്ടൻ  പറഞ്ഞു
പോസ്റ്റർ ഒട്ടിക്കുന്നതിനടയിൽ ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരേ സംശയം ആയിരുന്നു, ഈ രാഷ്ട്രീയ  പ്രീണനം എന്നൊക്കെ പറയുന്നത് കുട്ടേട്ടൻ ആ കുഞ്ഞി വീട്ടിൽ നടത്തുന്ന മദ്യ സൽക്കാരം തന്നെ അല്ലെ , ആ കുഞ്ഞി വീട് അടിമാലി ക്ലിഫ് ഹൗസും   ഇന്നാട്ടിലെ ഓരോ വ്യക്തിയെയും കൃത്യമായിട്ട് അറിയാവുന്ന അവരുടെ ഓരോ പ്രശ്നങ്ങളും അറിയാവുന്ന ഒരാൾ തന്നെ ആണ് കുട്ടേട്ടൻ ,പക്ഷെ വിദ്യാഭാസം എന്ന അഭ്യാസം കാണിച്ചിട്ടില്ലതാനും 

പോസ്റ്റർ ഒട്ടിച്ചു തീർത്ത ആവേശത്തിൽ ഞങ്ങൾ ആ കുഞ്ഞി വീട്ടിലോട്ട് നടന്നു പോയ് ,  അവിടെ സഭ ഉച്ചിയിലാണെന്നു മനസിലായി , ഇതൊക്കെ സന്തോഷത്തോടെ ആസ്വദിക്കുവായിരുന്നു കുട്ടേട്ടൻ , നാടൻ പാട്ടും, തപ്പും താളവുമൊക്കെയായി ഗോപാലനും പന്ജയും സംഘവും , ശേഖരൻ ഇപ്പൊ മുതലാളി അല്ലേടാ കുട്ടാ , ഞങ്ങളെ ഒകെ മറന്നു , പഞ്ച ചെറുതായിട്ട് ഒന്ന് വിലപിച്ചു കുട്ടേട്ടനോട് പറഞ്ഞു അവൻ നമ്മുടെ കാശു കൊണ്ടാടാ വളർന്നത് ,ഗോപാലന്റെ കൂടെ നിന്ന ആൾ പറഞ്ഞുആക്രമണം  തന്റെ മുതലാളിക്ക് എതിരെ ആണെന്ന് മനസിലാക്കിയ കുട്ടേട്ടൻ :നിർത്തട നന്ദിയില്ലാത്തവന്മാരെ , എന്ന് ആക്രോശിച്ചു ,ഗ്ലാസിൽ ഒഴിച്ച് വെച്ച കള്ളു എന്റെ കയ്യിൽ നിന്നും ഊർന്നു താഴെ വീണുഎടാ പഞ്ചേ നീ നിർത്തിക്കോ , നിന്റെ  മോനും മോളും എറണാകുളം  സ്കൂളിൽ പടിക്കുന്നുണ്ടോ, ഉണ്ടല്ലോ  അതാര് കൊടുത്ത പണത്തിനാടാ, നിന്റെ അപ്പനും  മറ്റവനും കൂടെ കൊടുത്തതാണോടാ” , എല്ലാരും നിശബ്ദരായി , അത് കൊണ്ട് നന്ദികേട് കാണിച്ചാ കുട്ടന്റെ വേറൊരു മുഖവും കൂടി നീയൊക്കെ കാണും 

തലേന്ന് നടന്ന സംഭവങ്ങൾ ഒന്ന് കൂടി ഞങ്ങൾ രാവിലത്തെ ചായക്കൊപ്പം ഇരുത്തി ഒന്ന് ആലോചിച്ചു , എന്നിട് ഞാൻ  ഉറപ്പിച്ചു അജുവിനോട് പറഞ്ഞു: ഈ ശേഖരൻ എന്ന് പറയുന്ന  നിന്റെ അച്ഛനുണ്ടല്ലോ അയാൾക് രാഷ്ട്രീയം എന്നല്ല ഒരു പിണ്ണാക്കും അറിഞ്ഞുകൂടാ , ആ കുട്ടേട്ടന്റെ ശിഷ്യത്വം എടുക്കാൻ പറയെടാ , അയാൾക് പത്തു പൈസയുടെ  പഠിപ്പില്ല , പക്ഷെ അയാൾക് ഒരുപാട് നല്ല ക്വാളിറ്റീസ് ഉണ്ട് , ഒരു  പരിചയമില്ലാത്ത  ഞങളെ പോലെ ഉള്ളവരെ നയത്തിൽ നിർത്താനുള്ള  നയതന്ത്രജ്നത, പ്രശ്നങ്ങൾ തീർക്കാനുള്ള ചങ്കൂറ്റം, എല്ലാ മതക്കാരും മനുഷ്യന്മാരാണ് എന്നുള്ള മതേതരത്വ ചിന്ത ,എല്ലാവരും തൊഴിലാളികൾ ആണെന്നുള്ള സോഷ്യലിസ്റ്റ് ആറ്റിട്യൂട്, പിന്നെ ഒരു പോസിറ്റീവ് ചിരി , ഇതൊക്കെ മതിയെടാ നമ്മുടെ നാടിനു ഒരു നല്ല നേതാവുണ്ടാവാൻ  , നിന്റെ അച്ഛനോട് പോയ് പഠിക്കാൻ പറ അതൊക്കെ  

അജു നിസ്സംഗമായി ഇതൊക്കെ  കേട്ട് നിന്നു എന്നിട്ടു പറഞ്ഞു : മക്കൾ കാപ്പി കൂടി കഴിഞ്ഞിലെ , ആ തോരണം വലിച്ചു കെട്ടാൻ നോക്ക്
അപ്പോഴും ഇതൊന്നും തന്നെ ബാധിക്കുന്നതല്ല  എന്നഭാവത്തിൽ തോരണം കെട്ടിന് നേതൃത്വം കൊടുത്തു കൊണ്ട് ചിരിച്ചു നിപ്പുണ്ടായിരുന്നു നമ്മുടെ അടിമാലി സിംഹം- കുട്ടേട്ടൻ.

By ivayana