രചന : ശ്രീധരൻ എ പി കെ ✍
ഞാന്‍ ജനിച്ചുവളര്‍ന്നു വലുതായ എന്റെ പ്രിയപ്പെട്ട ഗ്രാമം.ഒരുതരത്തില്‍ പറഞ്ഞാല്‍ ഞങളൊന്നിച്ചുതന്നെയാണ് വളര്‍ന്നു വലുതായത്,പരസ്പരം കണ്ടുകൊണ്ട് തന്നെ.എനിക്കും എനിക്കറിയാവുന്ന എന്റെ ഗ്രാമത്തിനും വയസ്സെഴുപത്താറ്.
ഓര്‍മകള്‍ മായാന്‍തുടങുന്ന ഈപ്രായത്തില്‍ വര്‍ഷങള്‍ക്ക്മുന്‍പുള്ള എന്‍റെ ഗ്രാമത്തെപ്പററി ഓര്‍ത്തെടുക്കുക വിഷമം.പലസംഭവങളം ഓര്‍മയില്‍നിന്നും മാഞ്ഞെങ്കിലും രസകരമായൊരുസംഭവം, മററുള്ളവര്‍പറഞ്ഞുകേട്ടത്,ഇന്നുംഓര്‍മയില്‍നില്‍ക്കുന്നു. വര്‍ഷങള്‍ക്ക്മുന്‍പ് നടന്നകാര്യമായതിനാല്‍ ചില ജാതിപ്പേരുക ള്‍ പരാമര്‍ശിക്കേണ്ടിവന്നത് അനിവാര്യമാ ണ്.മനസ്സിലാകുമെന്ന് കരുതുന്നു, ക്ഷമ ചോദിക്കുന്നു.
1957ലോമറേറാ ആണെന്നു തോന്നുന്നു, കമ്മ്യുണിസ്ററ്കാര്‍ നാട്ടില്‍വേരുറപ്പിക്കാന്‍
തുടങ്ങിയതോടെ ജാതിവ്യവസ്ഥകള്‍ അടിതെററാന്‍തുടങിയകാലം.എങ്കിലും തീയ്യസമുദായത്തിലെ പലരും,പ്രായം ചെന്നവര്‍പോലും,നമ്പ്യാര്‍സമുദായത്തിലെ പുരുഷനെയുംസ്ത്രീയെയും യഥാക്രമം കൈക്കോറെന്നും അമ്മാരത്തംഎന്നും വിളിച്ചുപോന്നു.തൊട്ടു തീണ്ടായ്മ ഒരു പരിധിവരെ നിലനിന്നിരുന്നെ ങ്കിലും നമ്പ്യാരും തീയ്യനും മറ്റു ജാതിയില്‍ പെട്ടവരും സൗഹാര്‍ദത്തോടെ ,പരസ്പരം ആശ്ര യിച്ച് കഴിഞ്ഞുപോന്നു.തീയരില്‍തന്നെ ചില പ്രബലതറവാട്ടുകാരുമുണ്ടായിരുന്നു അന്ന്.
ഇതൊന്നും വിസ്തരിക്കാനല്ലല്ലോ ഞാന്‍പുറപ്പെട്ടത് !അതിനാല്‍ കഥയിലേക്ക്കടക്കാം.
തുടക്കത്തിലെ പ്രധാനസംഭവമൊഴിച്ചുനിര്‍ത്തിയാല്‍ ബാക്കി ഭാഗങ്ങള്‍ എല്ലാംതന്നെ ഒരു കഥ മെനഞ്ഞെടുക്കാനുള്ള ഈയുള്ളവന്റെ ശ്രമത്തിന്റെ ഭാഗമായുരുത്തിരിഞ്ഞുവന്നത് മാത്രമാണ്.ഒരു രാഷ്ട്രയപ്പാര്‍ട്ടിയേയും അവയുടെ വീക്ഷണങ്ങളെയും പ്രവര്‍ പ്രവര്‍ത്തനശൈലികളേയും ഇകഴ്ത്തിക്കാ ട്ടാനോ വിമര്‍ശിക്കാനോ ഞാന്‍ ഒരുമ്പെട്ടിട്ടില്ല .എന്നാണെസത്യം!
പട്ടാളത്തില്‍നിന്നു പിരിഞ്ഞ് തറവാട്ടു വീട്ടില്‍ താമസിച്ചുവരുന്ന വലിയവീട്ടില്‍ കുഞ്ഞിരാമന്‍നായര്‍, ഭാര്യഇടത്തില്‍ നാരായണിഅമ്മ,കള്ളടിച്ചാംപാട്ടും രാത്രി
കാലങ്ങളില്‍ സ്വന്തം വീട്ടിലെ ചവിട്ടുനാടക ങ്ങളുംകലാപരിപാടിയായവതരിപ്പിച്ചു
പോന്ന നായാട്ടുകോരനെന്ന് വിളിപ്പേരുള്ളകെഴക്കന്‍കോരന്‍, അദ്ദേഹത്തിന്‍റെ മകള്‍പതിനെട്ടുകാരി പാഞ്ചാലി മുതല്‍ ഒട്ടനേകം കഥാപാത്രങളുണ്ടിതില്‍.ജീവിച്ചിരിപ്പുള്ളവരുമായോ പരേതരുമായോ ഇവരിലാര്‍ക്കെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും ആകസ്മികം മാത്രമാണ്.പലതിന്റെ യും പൂരമായ സംഭവം നടന്നത് ഒരുപൂര
ക്കാലത്ത്.
നാരായണിയമ്മയുടെ ഒരേയൊരുമകന്‍സുന്ദരന്‍,സുമുഖന്‍,മംഗലാപുരത്ത് വക്കീലിന്പഠിക്കുന്ന അച്ചുതന്‍കുട്ടിക്ക് കാണത്തക്കവിധത്തില്‍ പാഞ്ചാലി മൂത്രമൊഴിച്ചെന്നാണ് കേസ്.പശുവിനെ പുഴക്കരയില്‍ കെട്ടി തിരിച്ചുവന്ന് ഇടവഴിയില്‍നിന്ന് ഒതുക്ക് കയറി സ്വന്തം പറമ്പിലേക്ക് കയറിയ നാരാണിയമ്മആദ്യംകണ്ടത് മുകളിലെ തന്റെ മുറിയുടെ ജനല്‍ കമ്പികളില്‍ പിടിച്ച് തന്നത്താന്‍ മറന്നുനില്‍ക്കുന്ന മകനെ.പിന്നെക്കണ്ടു ജനാലക്കഭിമുഖമായിക്കുത്തിയിരിക്കുന്ന പാഞ്ചാലിപ്പെണ്ണിന്റെ പൃഷ്ഠ ഭാഗം.അടി മുതല്‍ മുടി വരെ പെരുത്തുകയറി ഇടത്തിലമ്മക്ക്.തലേല് വെച്ചാല്‍ പേനരിക്കും,താഴത്ത് വെച്ചാലുറുമ്പരിക്കും എന്ന് കരുതലോടെ ഓമനിച്ചു വളര്‍ത്തിയ ഒരേയൊരു പൊന്നുമോന്റെ ചാരിത്ര്യം അപകടത്തിലായല്ലോ ഈശ്വരാ എന്ന് നൊന്തും ഒരുമ്പെട്ടോളെ എന്ത്ചെയ്യും എന്നാ ധിപൂണ്ടും കണ്ണിലിരുട്ട്കയറാന്‍ തുടങ്ങിയ പ്പോള്‍ ആട്ടി, അമിട്ട്പൊട്ടുംപോലൊരാട്ട്_''ഫ,
കൂത്തിച്ചീരെമോളെ.”! അഷ്ടദിക്പാലകര്‍ആദ്യം ഞെട്ടി , പിന്നെ വിറച്ചു ,ശേഷംമുട്ട്
കുത്തി.നാരായണിയമ്മയുടെ വായില്‍നി ന്നും നിര്‍വിഘ്നം ഒഴുകിയ,ഊതിക്കാച്ചിയ സംസ്കൃത പദാവലി കേട്ട് കോരിത്തരിച്ച് തൊഴുതുനിന്നു.പാഞ്ചാലിയാകട്ടെ യാതൊ
ന്നുംതന്നെ സംഭവിച്ചില്ലെന്ന മട്ടില്‍ എഴുന്നേ ററ് ഉലക്കോടിന്റെ (പഴയ തറവാടുകളില്‍ പ്രധാനമായും നെല്ല് കുത്താനും സ്ത്രീകള്‍ക്ക്ചടഞ്ഞിരുന്ന് നാട്ടുവര്‍ത്തമാനം പറയാനും മററുമുള്ള സ്ഥലം, ഇന്നത്തെ വര്‍ക്കേരിയ )മറപററി ഉടുമുണ്ടഴിച്ചു കുടഞ്ഞുടുത്ത് നേരെയാക്കി നിന്നു.മുകളിലത്തെ മുറിയില്‍ അച്ചുതന്‍കുട്ടി ഉള്‍വലിഞ്ഞു.
സംഗതികള്‍ കൂടുതല്‍ വഷളാകാതെ ഇവി ടെത്തീരുമായിരുന്നു.എന്നാല്‍ വിധി അതാ
യിരുന്നില്ല.തല്‍സമയം കടവു കടന്നുവന്നനാലഞ്ച്അക്കരക്കാര്‍ സംഭവത്തിന്റെ വിശദാംശങള്‍ തിരക്കാന്‍ നില്‍ക്കാതെ വായ്താരി കേട്ട് ഊറിച്ചിരിച്ച് കടന്നുപോയ ത് വലിയ കുഴപ്പമുണ്ടാക്കിയില്ല.എന്നാല്‍
തൊട്ടടുത്ത പറമ്പിലെ താമസക്കാരി മാധവി യമ്മ സംഭവങളുടെ മാലപ്പടക്കത്തിന് തീ കൊളുത്തി.
”എന്നാനാരാണീഒരൊച്ചീംബഹളൂം”?അവര്‍ വിളിച്ചുചോദിച്ചു.നാരായണിയമ്മ ഉച്ചത്തില്‍തന്നെ കാര്യങള്‍ വിസ്തരിച്ചു, ഇനിയിപ്പോ ബെര്ന്നോറോടെല്ലാം (വരുന്ന വരോടെല്ലാം) പാടണ്ടല്ലോ, എന്നോടെന്നോട് വിശേഷിച്ചില്ലെന്നാരുംകുററംപറയില്ലല്ലോ.
”എന്നിറേറാളേട്ത്തൂ”(അവളെവിടെ)മാധവിയമ്മ.ഒലക്കോടിന് നേരെ ചൂണ്ടി നാരായണി യമ്മ കലിപൂണ്ടു ”അതാ ന്ക്ക്ന്ന് നായിന്റെ മോള്.” മാധവിയമ്മ പോയിനോക്ക്യപ്പൊ കൂസലില്ലാതെ നിന്നു പെണ്ണ്.നാരാണിയമ്മകേള്‍ക്കാതെ മാധവിയമ്മ അടക്കംപറഞ്ഞു” ഒന്ന്മൂത്രൊയ്ചൈന്എന്നാഇവക്കിത്രവെളമ്പാന്‍ , ഇതങനെവ്ട്ടാപററൂല്ല.”മടങിവന്ന്നാരാണിയമ്മയോട്ചെവിയില്‍പറഞ്ഞു”നാണംകെട്ടോള് ഇതങനെവ്ട്ടാപ്പററൂല്ല,തീയത്തീന്റൊരഹമ്മതി ”(അഹങ്കാരം). സമയം സന്ധ്യ.ബോട്ട്കടവിലെ കള്ള്ഷാപ്പി ല്‍നിന്നന്തിയുംമോന്തി മടങുന്ന നായാട്ട്കോരന്റെ വരവറിയിച്ച് നായ്കള്‍ കുരച്ച് ബഹളം വെച്ചു.ജാതി,മത,ഭേദമന്യേ സകലമാനനാട്ടുകാരെയും പുളിച്ച കള്ളിനേക്കാള്‍ പുളിച്ച ചീ ത്തവിളിച്ചായിരുന്നു കോരന്റെ വരവ് .നാട്ടി ലെ മനുഷ്യരുടെയെല്ലാം പിതൃത്വം തങ്ങളുടെ തലയില്‍ കെട്ടിവെക്കുന്നതിലുള്ള പ്രതിഷേ ധമായിരുന്നു നായ്ക്കള്‍ക്ക്.ഇടവഴിയുടെ വശത്തുള്ള പറമ്പില്‍നിന്ന മാധവിയമ്മയെ ക്കണ്ടപ്പോള്‍ കോരന്‍ കുശലം ചോദിച്ചു ”എന്നാമാധവിയമ്മാരത്തെവര്‍ത്താനം” നിലം ഉഴുതല്ലോ കോരന്‍തന്നെ ,ഇനിതനി ക്ക്ധൈര്യമായി വിത്തെറിയാമെന്നുള്ളുണര്‍ ന്നുമാധവിയമ്മക്ക് ,എറിഞ്ഞു.”അപ്പൊ നീ ഒന്നം കേട്ടില്ലേ കോരാ,എന്നാപ്പിന്നെ നീ നിന്റെ മോളോടന്നെ ചോയ്ക്ക്,ഓളന്നെ (അവള്‍തന്നെ)പറയും.എന്നാലും കൂത്തി ച്ചീരെമോള്ന്നും നായിന്റെമോള്ന്നും ബ്ളിക്കു മ്പം നിനിക്കും നിന്റോക്കും കൊള്ളണ്ടേടാ, അമ്മ എനക്കൊന്ന്വറഞ്ഞൂടാ”മാധവിയമ്മ പോയി കോരന്റെ പിന്‍വിളി കേള്‍ക്കാതെ. പതിവിന് വിപരീതമായി ചവിട്ടുനാടകത്തിലെ ഏതാനും ചുവടുകള്‍ തന്റെ ദേഹത്തും വീണപ്പോള്‍ കോരന്റെ പുന്നാരമോള്‍ കിളി പ്പാട്ട്പാടി,ഉണ്ടിററ്പോച്ചാ എന്ന മോളുടെ വിളി കേള്‍ക്കാതെ കോരന്‍ വെച്ചുപിടിച്ചു -കൈക്കോമ്മാറഹമ്മതിതീര്‍ത്തിററന്നെ കാര്യം-നാരാണന്‍നമ്പ്യാര്ടെ വീട്ടുമുറ്റത്തെ ത്തി കോരന്‍. ”മുട്ടേന്റെ ബഴ്ക്ക്പോയ (പ്രായപൂര്‍ത്തിയാ യ,ഉശിരുള്ള)നമ്പ്യാന്മാര്ണ്ടെങ്കില് കീഞ്ഞ് ബാ (ഇറങ്ങിവാ)”തന്റെവീ ട്ടുമുററത്ത് വന്നുനിന്ന്സമുദായത്തെയാകെമാനംകെടുത്തുന്നവനാരെന്നറിയാന്‍ കുഞ്ഞിരാമന്‍നമ്പ്യാര്‍ പുറത്തുവന്നു,കണ്ടു,രണ്ടുകാലില്‍നില്‍ക്കാന്‍ നന്നേകഷ്ടപ്പെടുന്ന കോരനെ, ചോദിച്ചു ‘എന്നാ കോരാ, എന്നാ നിനിക്ക്ബേണ്ട്”?(വേണ്ടത്)
”നിങളമ്മാരത്തംഇച്ചിവീത്തലില്ലേ(മൂത്രമൊഴിക്കലില്ലേ)കൈക്കോറെ”എന്നചോദ്യംപുറത്തുവരുന്നതിനുമുന്‍പ്തന്നെഅടിവീണു,കോരന്റെഅടിതെററി.മേമ്പൊടിയായി”കീഞ്ഞ്പോടാ നായിന്റെമോനേ നൊടിയാണ്ട് ”(ഇറങ്ങിപ്പോടാചിലക്കാതെ)എന്ന കല്‍പന യും കൂടി കേട്ടപ്പോള്‍ കോരന്റെ ഉള്ളിലെ കള്ള് ഒന്നുകൂടി പതഞ്ഞു. അടുത്തുതന്നെ കിടന്ന ലക്ഷണംകെട്ട ഒരു കല്ലെടുത്ത് വീശി ചോരകണ്ടു തൃപ്തനായി. വീണ്ടുംആഞ്ഞടു ത്ത നമ്പ്യാരെ ,സംഭവത്തിലാകൃഷ്ടരായി ഇതിനിടെ സ്ഥലത്തെത്തിയ രണ്ടുമൂന്നുപേര്‍ വട്ടംപിടിച്ചു, നാട്ടുനടപ്പനുസരിച്ച് പോട്ടെ,പോ ട്ടെ’എന്നു പറഞ്ഞകറ്റിനിര്‍ത്തി.മനമില്ലാമന സ്സോടെയെങ്കിലും സമനില അംഗീകരിച്ച് ചേകോന്മാര്‍ രണ്ടുും തൃപ്തരായി.ഭര്‍ത്താവി ന്റെ തിരുനെററിയില്‍ ഒലിച്ചിറങുന്ന ചോര കണ്ട നാരായണിഅമ്മക്ക് മാത്രം സഹിച്ചില്ല. ”ഈന് നിനിക്ക് കൂലിക്ട്ടും നായിന്റെമോനേ”ന്നുവിളിച്ചുപറഞ്ഞ അവരോട് എന്തെ ങ്കിലും മറുത്തു പറയുന്നതിനുമുമ്പേ കൂടിനി ന്നവര്‍ കോരന്റെ വായ പൊത്തി.
ഇത്രയും ഒച്ചയും ബഹളവും തന്നെ ധാരാളമായിരുന്നു അക്കരെയുള്ളവര്‍ വിവരമറി യാന്‍.പാര്‍ടിക്കാര്‍ കൂടുതലും അക്കരെയാ യിരുന്നതുകൊണ്ടും നാട്ടിലെ എല്ലാ കാര്യങ്ങ ളിലും അന്നും അവര്‍ ഇടപെട്ടിരുന്നു എന്നതു കൊണ്ടും ചിലര്‍ രാത്രിതന്നെ കടവ്കടന്നു വന്ന് കാര്യങ്ങള്‍ തിരക്കിപ്പോയി.അന്നുരാത്രി പിന്നീട് പൊതുവെ ശാന്തമായിരുന്നു ,അന്ന് മാത്രം.രാവിലെ എട്ടുമണിയോെടെതന്നെ നേ താക്കള്‍ മൂന്നാലുപേര്‍ നമ്പ്യാരുടെ വീട്ടിലെത്തി,കൂടെകോരനും പാഞ്ചാലിയു മുണ്ടായിരുന്നു.തന്റെ വീടിന്റെ പൂമുഖത്ത് ഇതുവരെ താഴ്ന്നജാതിക്കാരാരും ഇരുന്നി ട്ടില്ലെന്നോര്‍തുകൊണ്ടുതന്നെ മനമില്ലാ മനസ്സോടെ നേതാക്കളോടിരിക്കാന്‍ പറഞ്ഞു നമ്പ്യാര്‍.കോരനും പാഞ്ചാലിയും മുററത്തു തന്നെനിന്നു.നേതാക്കളത് സൗകര്യപൂര്‍വം കണ്ടില്ലെന്ന് നടിച്ചു.
മുഖവുരയില്ലാതെ നേതാക്കള്‍പറഞ്ഞു ,നമ്പ്യാരെ ന്ങളോള് പാഞ്ചാല്യോട് മാപ്പ്പറയണം, ന്ങ കോരേട്ട നോട് മാപ്പുംപറഞ്ഞ് അയിമ്പതുറ്പ്പീം കൊട്ക്കണം. കേട്ടപ്പോള്‍ കലികയറി നമ്പ്യാര്‍ക്ക്.അപ്പഞാങ(ഞങ്ങള്‍)പറീന്നതൊന്നും കേക്കണ്ടെ, ഇതേട്ത്തെന്യായം എന്ന് നമ്പ്യാര്‍.ന്യായത്തിന്റെകാര്യൊന്നും പറയേ ണ്ടെന്നും ആവശ്യം നിരസിച്ചാല്‍ സംഗതിവഷളാകുമെന്നും നേതാക്കള്‍.പേടിപ്പിക്കണ്ട, നാട്ടില്‍ ചോയ്ക്കാനും പറയാനും
വേറെ ആളുണ്ടെന്ന് നമ്പ്യാര്‍. എന്നാപ്പിന്ന നിങ്ങ ആളീം കൂട്ടിവാന്ന് മറുമൊഴിയേകി ഇറങിപ്പോയി വന്നവര്‍.വൈകുന്നേരം
കള്ളുഷാപ്പിനുമുന്നിലും അക്കരെ സ്കൂളിനു മുന്നിലും നേതാക്കള്‍ പ്രസംഗിച്ചു.അവര്‍ണ രിന്നും സവര്‍ണരുടെ കീഴില്‍ ദുരിതമനുഭ വിക്കുന്നുവെന്നും ജന്മിത്തത്തെ വേരോടെ പിഴുതെറിയാതെ,നമ്പ്യാന്മാര്ടഹങ്കാരത്തിനറുതിവരുത്താതെ പിന്മാററമില്ലെന്നും രോഷം പൂണ്ടുഅവര്‍.അനാവശ്യമായി സമുദായ ത്തെ വലിച്ചിഴച്ചതില്‍ അമര്‍ഷം പൂണ്ട നമ്പ്യാമ്മാര്‍ യോഗംചേര്‍ന്ന് കമ്മൂഷ്ട്കാരെ പുലഭ്യം
പറഞ്ഞു,കള്ള്ഷാാപ്പിനുമുന്നില്‍നിന്നും ബോട്ടുകടവിലേക്ക് ജാഥ പോയി. കോണ്‍ഗ്ര സ്സുകാരും കമ്മ്യുണിസ്ററ്കാരും കടവി ലേറ്റുമുട്ടി.പോലീസ്‌വന്നു,ചിലരെ അറസ്റ്റു ചെയ്തു.അവരുടെ കൂട്ടത്തില്‍ പണക്കാരോ നേതാക്കളോ ഉണ്ടായിരുന്നില്ല. കോരന്റെ യും, പാഞ്ചാലിയുടെയും നമ്പ്യാരുടെയും ചിലനാട്ടുകാരുടെയും മൊഴിയെടുത്തു പൊലീസ്.ഈദിവസങ്ങളിലെല്ലാം ഇരുതലക്കും തീകൊളുത്തിയ മാധവിയമ്മ ദൂരെ യുള്ള മോളുടെവീട്ടില്‍ പോയിനിന്നു.
സബ്ബിന്‍സ്പെക്ടര്‍ പാലക്കാടുകാരന്‍ ശങ്കരന്‍നായരും നാലഞ്ചുപോലീസുകാരും അക്കരെ അധികാരിവീട്ടില്‍ തമ്പടിച്ചു സ്ഥലത്തെ എല്ലാ സമുദായങളിലുംപെട്ട പ്രധാനികളേയും രാഷ്ട്രീയപ്പാര്‍ട്ടിനേതാ ക്കളേയുംവിളിപ്പിച്ച്കാവില്‍ പൂരം തുടങ്ങു
മ്പോള്‍ അനിഷ്ട സംഭവങള്‍ ഉണ്ടാകാ തിരിക്കേണ്ടതിന്റെആവശ്യകതയെപ്പറ്റി പ്രത്യേകംപറഞ്ഞു.അതിന് മുന്‍പ്തന്നെ പ്രശ്നങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ട്. ആരെങ്കിലും തുടങിവെക്കാന്‍ ഇന്‍സ്പെക്ട ര്‍ക്ഷണിച്ചു.പെണ്ണിന്റെ മാനംകെട്ടു എന്നും, ഇനി അവളെ മംഗലംകയ്ക്കാന്‍ ( കല്യാണം കഴിക്കാന്‍)ആണൊരുത്തന്‍ വരില്ലെന്നും അതുകൊണ്ട്തന്നെ അച്ചുതന്‍കുട്ടിതന്നെ അവളെ വിളിച്ചോണ്ട്പോണമെന്നും പാര്‍ട്ടി നേതാവ് മങ്ങരബാലന്‍ മുരണ്ടതും, നമ്പ്യാ ന്മാര്‍ഒന്നടങ്കംചാടിയെണീററു,കൈയ്യും കാലും കാണിച്ചു. പുറത്ത്നിന്ന ഏതോ കുരുത്തംകെട്ട നമ്പ്യാര്‍ വിളിച്ചുപറഞ്ഞു_ ”പണീല്ലെങ്ക് പോയിറ്റ് ഉള്ളിക്ക് തൂറ്”.
(ഇതൊരുനാടന്‍പ്രയോഗമാണ്,തികച്ചുംപ്രാദേശികം.അര്‍ഥമറിയില്ല.പണിയൊന്നുമില്ലെങ്കില്‍ പോയി ചൊറിഞ്ഞിരിക്ക് എന്നു പറയു ന്നതുപോലെ.) തീയര്‍ പല്ല്കടിച്ചു, കണ്ണുരുട്ടി. പോലീസുകാര്‍ മീശപിരിച്ചു. ബഹളം കൂടി വന്നപ്പോള്‍ ഇന്‍സ്പെക്ടര്‍ മേശപ്പുറത്ത ടിച്ചുപറഞ്ഞു__ഇനി നമ്മക്ക് നാളക്കൂടാം. ഉണ്ടുറങി നല്ലനാളെ സ്വപ്നംകാണാനായി നാട്ട്കൂട്ടം പിരിഞ്ഞു
ഒരൊററരാത്രിമതി ജീവിതം മാറിമറിയാന്‍ എന്ന് എന്റെ നാട്ടുകാര്‍ക്കാര്‍ക്കെങ്കിലും അന്ന് മനസ്സിലായിക്കാണും. ”ഒരൊറ്റചോദ്യം ”മതി ജീവിതം മാറിമറിയാന്‍”എന്ന് നാട്ടുകാര്‍ ക്ക് ലക്ഷങ്ങളും കോടികളും കൊടുക്കുന്ന റിയാലിറ്റിഷോയിലെ സൂപ്പര്‍താരത്തെ പ്പറഞ്ഞുപഠിപ്പിച്ചത് എന്‍റെ നാട്ടുകാരിലാരെ ങ്കിലുമായിരിക്കാന്‍സാദ്ധ്യതയേറെ.
ഏതായാലും ആരാത്രി സ്വപ്നംകാണാന്‍പോയ നാട്ടുകാര്‍ എന്തെങ്കിലുംകണ്ടോ എന്നറിയില്ല, പക്ഷെ പിറേറന്നുകാലത്തവര്‍ കേട്ടത് മൂക്കത്ത് വിരല്‍ വച്ചുകൊണ്ടുമാത്രം വിശ്വസിക്കാവുന്ന വാര്‍ത്താാ വിശേഷ ങ്ങളായിരുന്നു.
അതിങ്ങീനെ!
നാട്ടുകൂട്ടം പിരിഞ്ഞതുമുതല്‍ കേസന്വേഷ ണത്തിനും ക്രമസാധാനപാലനത്തിനും വന്നപോലീസുകാരില്‍ ഒരാളുടെമനസ്സ് എന്തിനോവേണ്ടി അസ്വസ്ഥമായി. അതിന് പരിഹാരംതേടി രാത്രി എട്ടുുമണിയോടെ അയാളെത്തിച്ചേര്‍ന്നത് നായാട്ടു കോരന്‍റെ വീട്ടുമുററത്തായിരുന്നു.സുഹൃത്തുക്കളായ രണ്ടു പോലീസുകാരുടെകൂടെ. എന്തോ കുഴപ്പം പ്രതീക്ഷിച്ചു മുററത്തിറങിവന്ന കോരന്‍റെ ചെവിയില്‍ സുഹൃത്തുക്കള്‍ തേന്‍ പകര്‍ന്നു. പകര്‍ന്നുകിട്ടിയതേന്‍ മുഴുവന്‍ ഒരുതുള്ളിയൊഴിയാതെ ഭാര്യക്ക് കൊടുത്തു കോരന്‍.അമ്മ മോള്‍ക്ക് കൊടുത്തപ്പോഴേ ക്കും പതിന്മടങ് മാധുര്യം.
കേസിന്‍റെ നാള്‍ വഴിയിലെപ്പൊഴോ ഇഷ്ടംതോന്നിയ പതിനെട്ടുകാരി, കറുത്തമുത്തിന്‍റെ കൈ കൊണ്ടുതന്നെ നല്ലമധുരത്തിലുള്ള ചായ കിട്ടിയപ്പോള്‍ പോലീസ്മോഹനന്‍റെ സ്വബോധം പോയി. ”എനിഎന്‍റെമോക്കൊര് പുരുഅന്‍(പുരുഷന്‍,ഭര്‍ത്താവ്)ബെരൂന്ന്ബിചാരിച്ചിററ്ല്ലാഎന്‍റെമുത്തപ്പാ” എന്ന് നെഞ്ച ത്തടിച്ച്കരഞ്ഞ് സന്തോഷിക്കുന്ന തന്‍റെ ഭാവിഅമ്മായിഅമ്മയേയും അവരുടെ പിന്നില്‍ നാണത്തോടൊതുങിനിന്ന് തന്നെ പ്രേമപൂര്‍വം വീക്ഷിക്കുന്നവളെയും നോക്കി മോഹനനും അയാളുടെസുഹൃത്തുക്കളും ”എന്നാപ്പിന്നഞാങബെരാ ” ന്നുംപറഞ്ഞിറങി
മൂക്കത്ത് വിരല്‍നട്ട് നില്‍ക്കുന്നവ രുടെ ഇടയിലൂടെ നടന്നെത്തിയ നേതാക്കള്‍ ”എന്നാലുംകോരേട്ടാ ഞങളീം ബ് ളിക്കാര്
ന്നു” എന്ന് അവരുടെ നീരസം രേഖപ്പെടുത്തി.
പലീസുകാരനെകിട്ടിയകോരന്‍അല്‍പംഅഹങ്കാരത്തോടെതന്നെപറഞ്ഞു ”അയ്നിപ്പം
ഇത്രീസായിററുംന്ങ്ങആരുംഒന്നുംചെയ്തിറ്റില്ലല്ലാ” .നാട്ടില്‍വിലകുറഞ്ഞുപോകുമല്ലോ
എന്നാധിപൂണ്ട് നേതാക്കള്‍ പേരിനുമാത്രം ചിരിച്ചുകാണിച്ചിറങിപ്പോയി.
രണ്ടു വര്‍ഷത്തിന്ശേഷമുള്ള ഒരുപൂരക്കാലം . കടവ്ഭാഗത്തുനിന്നും വന്നവരുടെ വക
പൂരക്കളിനടക്കുന്നു വയലിൽ. പൂരംകുളി കഴിഞ്ഞ് ആടയാഭരണങളണിഞ്ഞ് ഭഗവതി യെ ശരീരത്തിലാവാഹിച്ച് വെളിച്ചപ്പാട് പൂരക്കളിക്കാരുടെകൂടെ വാളിളക്കി ചുവടു വച്ചു.ഒക്കത്തൊരുവയസ്സുകാരന്‍കുഞ്ഞിനെയുമെടുത്ത് ഭക്തിയോടെ ഇതെല്ലാം നോക്കിനിന്നൂ പെണ്ണൊരുത്തി. പൂരംകുളി ച്ചെത്തുന്ന ഭഗവതിയെത്തൊഴാന്‍ നാട്ടുകാ
രെല്ലാവരും,വിശിഷ്യ സത്രീകള്‍,വന്നുചേരാറ്പതിവുണ്ട്.വിവാഹിതരായി അന്യദേശത്ത്താമസമാക്കിയ സ്ത്രീകളും ഇതുപോലുള്ള അവസരങളില്‍ സ്വന്തം വീടുകളിലെത്തി ച്ചേരും.അതുപോലെത്തിച്ചേര്‍ന്നതായിരുന്നുഅവളും.
എല്ലാവരും പിരിഞ്ഞതിന് ശേഷം അവള്‍ നടന്നു തന്‍റെ ജീവിതത്തലൊരിക്കലും മറക്കാനാവാത്തൊരു വീട്ടുപറമ്പിലേക്ക്.
ഒതുക്കുകള്‍കയറിച്ചെല്ലുമ്പോള്‍അറിയാതെവീടിന്‍റെ മുകള്‍നിലയിലെ ജനാലയിലുടക്കീ കണ്ണുകള്‍.ചെറുപ്പത്തിന്‍റെ അറിവില്ലായ്മയി ല്‍താനും അച്ചൂട്ടിഏട്ടനുംകൂടി ഒപ്പിച്ചപണി യും അതുണ്ടാക്കിയ പുകിലുംപുക്കാറും ഓര്‍ത്തപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു.
”നീ എന്താ പാഞ്ചാലീ ആടത്തന്നെന്ക്ക്ന്ന് ”
നാരാണിയമ്മയുടെ ചോദ്യം കേട്ടവള്‍ക്ക് പരിസരബോധമുദിച്ചു. ”പൂരംകുളി കാണാന്‍
ബന്നതാരിക്ക്വല്ലേ, എത്രനാളായീണെ നിന്നക്കണ്ടിററ് ,ബന്നിററ് ചായകുടിച്ചിററ്പോട് ” നാരാണിയമ്മ ക്ഷണിച്ചു.കഴിഞ്ഞ കഥകളൊന്നും ഓര്‍മിപ്പിക്കാതെ രണ്ടുപേരും നാട്ടുവര്‍ ത്തമാനം പറഞ്ഞിരുന്നു. ഇടയ്ക്ക് അച്ചൂട്ടി വക്കീലായതും പയ്യന്നൂരില്‍ താമസമാക്കിയ തുംപറഞ്ഞു.യാത്രപറഞ്ഞിറങുമ്പോള്‍ കുഞ്ഞിന്‍റ കൈയ്യില്‍ അഞ്ചുറുപ്പികയുംപിടിപ്പിച്ചുഅവര്‍.
ഒതുക്കുകളിറങവേ അവളൊന്നുകൂടിത്തിരിഞ്ഞുനോക്കി.ജനാലക്കെതിരെ നാരാണിയമ്മയുടെ ചെറുപ്പക്കാരിപ്പശു ശബ്ദമുണ്ടാക്കി മൂത്രമൊഴിച്ചു. ചുണ്ടില്‍ പുഞ്ചിരിയും മനസ്സില്‍ എന്തൊക്കെയോ നൊമ്പരങളുമായിഅവള്‍നടന്നു , ഇനിയൊരു പൂരക്കാലത്തിന്‍റെ പിറവിക്കായി കാത്തിരിക്കാന്‍.