രചന : ബിജു കാരമൂട് ✍

പിഴച്ചുപെറ്റ പൂക്കൾ
നിറഞ്ഞു നിന്ന തോട്ടം
അഴുക്കുപൂണ്ടൊരോട
നനച്ചു പോന്നു നിത്യം
വിരിഞ്ഞ പൂക്കളോട്
അഴുക്ക് ചാല് ചൊല്ലീ
നിനക്കു വേണ്ടതെല്ലാം
തരുന്നൊരെന്നെ നോക്കൂ
അസഹ്യമായ ഗന്ധം
അലേയമായ ദൈന്യം
നിനക്കു മാത്രമെന്തേ
തുടുത്ത വർണ്ണ ബന്ധം
ചിരിച്ചുപൂവൊരെണ്ണം
“തിരിഞ്ഞു നിന്നിൽ നോക്കൂ
കൊഴിഞ്ഞഴുക്കടിഞ്ഞ്
കിടക്കുമെ൯െറ ദേഹം
വിരിഞ്ഞുപൂക്കളായി
മണക്കയാണ് നീയും
അളിഞ്ഞണുക്കളായി
നുരയ്ക്കയാണ് ഞാനും”.

ബിജു കാരമൂട്

By ivayana