ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ആഭിമുഖ്യത്തിൽ നടത്തിയ ചാരിറ്റി ഇവന്റ് എല്ലാ അർത്ഥത്തിലും ചാരിറ്റി പ്രവർത്തനനത്തിനു ഒരു മാതൃകയായി മാറുകയായിരുന്നു. കൊച്ചിയിലുള്ള ഷിബു എം ഡി എന്നയാൾ കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി പല വാതിലുകളും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. ഇരുപത്തിയഞ്ചു ലക്ഷത്തോളം ചിലവ് വരുന്ന ഈ ഓപ്പറേഷന്‍ ഈ കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു . 2 പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ഈ കുടുബം നിത്യജീവിതത്തിന് ബുദ്ധിമുട്ടുബോൾ ആണ് ഇങ്ങനെ ഒരു പ്രയാസം കൂടെ നേരിടേണ്ടിവന്നത്. കഴിഞ്ഞ വർഷം ഒരു ഡോണറെ കിട്ടിയിരുന്നു പക്ഷേ ഫണ്ട് സമാഹരിക്കാൻ സാധിക്കാഞ്ഞതിനാൽ അത് നടന്നില്ല. അങ്ങനെ മഞ്ച് ഷിബുവിനെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഈ ചാരിറ്റിക്ക് വേണ്ടി നടത്തിയ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ് നിറഞ്ഞു കവിഞ്ഞ സദസ്സ് കല ആസ്വാദകരെ സന്തോഷത്തിൽ ആറാടിച്ച നിമിഷങ്ങൾ ആയിരുന്നു. വൻപിച്ച വിജയമായിരുന്നു ഈ ഇവന്റ് ഏകദേശം ഏഴ് ലക്ഷത്തോളം രൂപ സമാഹരിച്ചു ഷിബുവിന് നൽകാൻ സാധി ച്ചു . മഞ്ചു പ്രസിഡന്റ് ഡോ . ഷൈനി രാജു , സെക്രട്ടറി ആന്റണി കാവുങ്കൽ , ട്രഷർ ഷിബു, മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് ഈ ഇവന്റ് കോർഡിനേറ്റ് ചെയ്‌ത സജിമോൻ ആന്റണിയും ചാരിറ്റി കോഓർഡിനേറ്റർ ഷിജിമോൻ മാത്യുവിനേയും പ്രശംസിച്ചു.
സഹജീവിസ്‌നേഹത്തിന്റെ നേർസാക്ഷ്യങ്ങൾ ആയിരുന്നു ഈ ഇവന്റ് . സഹജീവിസ്‌നേഹം ഉണ്ടാവുക എന്നതുമാത്രമല്ല കാര്യം, ആ സ്‌നേഹം മറ്റുള്ളവർക്ക് ഗുണകരമായി ഉപയോഗിക്കുക എന്നതാണ്. അതിന് ആദ്യം വേണ്ടത് മനസ്സാണ്. അല്ലെങ്കിൽ സന്മനസ്സ്. ചെയ്യാൻ മനസ്സുണ്ടെങ്കിൽ മറ്റെല്ലാം തനിയെ വന്നുകൊള്ളും. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മഞ്ചിന്റെ ഈ ചാരിറ്റി ഇവന്റ് എന്ന് പ്രസിഡന്റ് ഡോ . ഷൈനി രാജു അഭിപ്രായപ്പെട്ടു.
ഈ ചാരിറ്റി മ്യൂസിക് നൈറ്റ് വിജയപ്രദമാക്കാൻ സഹായിച്ച ഏവരെയും പ്രസിഡന്റ് ഷൈനി രാജു , സെക്രട്ടറി ആന്റണി കാവുങ്കൽ , ട്രഷർ ഷിബു, വൈസ് പ്രസിഡന്റ് രഞ്ജിത് പിള്ള,ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ, ജോയിന്റ് ട്രഷർ അനീഷ് ജെയിംസ് , ,ട്രസ്റ്റീ ബോർഡ് ചെയർ ഷാജി വർഗീസ് ,മുൻ പ്രസിഡന്റ്മാരായ , സജിമോൻ ആന്റണി , മനോജ് വേട്ടപ്പറമ്പിൽ എന്നിവർ നന്ദി രേഖപ്പെടുത്തി.