ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : സഫീല തെന്നൂർ✍

പണ്ടെൻ ഗ്രാമത്തിലെത്രയോ നാട്ടുവഴികൾ
ഞങ്ങളെല്ലാം ഒരുമിച്ചു നടന്ന വഴികൾ
പോകും വഴികളിൽ തെച്ചിയും ചെമ്പകവും
പൂത്തു നിറഞ്ഞ കാലങ്ങൾ
വള്ളിപ്പടർപ്പും കാടും നിറഞ്ഞ നടവഴികൾ
നിലാവിൻ വെളിച്ചമെത്താത്ത നാട്ടുവഴികൾ
നാട്ടുകാർ കൂട്ടമായ് പോകുന്ന വേളകൾ
ആരും ഭയപ്പെടാതെ പോയകാലങ്ങൾ
കുറ്റകൃത്യങ്ങൾ ഇല്ലാത്ത കാലങ്ങൾ
കൂട്ടിനുസുഹൃത്തുക്കൾ
കൂടെ നിന്ന കാലങ്ങൾ
സ്നേഹവും നന്മയും നിറഞ്ഞ നാളുകൾ
ചതിയെന്ന ചിന്തകൾ ഇല്ലാത്ത ആളുകൾ
നന്മതൻകഥകൾ പറയുന്ന മുത്തശ്ശികൾ
നേരതിന്മാർഗ്ഗം കാട്ടുന്നവർ
നേരങ്ങളൊക്കെയും നേട്ടമായ് മാറ്റാൻ
സത്യത്തിൻ പാത പിന്തുടർന്നവർ
നാട്ടുവഴികൾ നിലാവു പതിക്കാത്ത ഇടവഴികൾ
നന്മതൻ വെളിച്ചം പകർന്ന വഴികൾ

സഫീല തെന്നൂർ

By ivayana