രചന : അബു താഹിർ തേവക്കൽ ✍

തിരികെ വരുമെന്നറിയില്ല
തീരത്തായ് അണയുമെന്നറിയില്ല
അലയായ കാറ്റിലെ
അകലെകായ് പാറിയ
കടലാസ് തുണ്ട്പോൽ
ഞാൻ വെറും കടലാസ്-
തുണ്ടുപോൽ…
എഴുതിയ വരികളിൽ
സ്വപ്നത്തിൻ കനവും
വെട്ടിയ വരികളിൽ
മോഹത്തിൻ ഭംഗവും
അതിരുകളില്ലാ വാനത്തിൽ-
ഏകനായ് ഞാൻ പാറുമ്പോൾ
പെയ്‌തൊരുമഴയിൽ-
കുതിർന്നങ്ങു പതിച്ചതും
പേറിയ ചെളിയും
പോറിയ മനസ്സുമായി
പുതുവെളിച്ചത്തിൻ ഉണക്കുമായി
ഞാൻ വീണ്ടും പാറുന്നു

അബു താഹിർ തേവക്കൽ

By ivayana