ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ജയേഷ് പണിക്കർ✍

ത്രേതാ യുഗത്തിലായ്‌
പിറന്നു വീണൊരീ
ദുഃഖപുത്രിതൻ കദനകഥ
നിങ്ങൾക്കറിയീലയോ?

അഗ്രജ തന്നുടെ നിഴലായ്
നടന്നൊരീ പെൺപൈതൽ!
ദുഖഭാരമെന്തെന്നറിയാതെ
വളർത്തീടുമി താതനും!
പളുങ്കുമാനസരായ്‌ വളർന്നു
പാരിതിൽ ഞങ്ങളീനാൽവരും.

ദാശരഥിപുത്രനെൻ കരം
പിടിക്കവേതാതന്റെയശ്രു
വീണിതെന്റെനിറുകയിൽ!
പിരിയില്ലൊരു നാളിലും നാം!
എന്നുപതിയെചൊല്ലിയെൻ
കർണ്ണങ്ങളിൽ പ്രിയനവൻ!

മധുവിധുവിൻമാധുര്യമൂറുന്ന
നേരത്തശനിപാതംപോലെയാ
രാജശാസനമെന്നെയും
പിന്തുടർന്നു വന്നീടുംനേരം.

കാനന വാസത്തിനൊരുങ്ങവെ
അന്നേരമെന്നേചേർത്തണച്ചവ-
നോതിയ സാന്ത്വനവാക്കുകൾ!
എന്നിലെമോഹങ്ങളുംവ്യഥകളും
എന്നിലേയ്ക്കായ്‌ ഒതുക്കിഞാനും

മാതേ, കൈകേയി പൊറുക്കുക
തപ്തമാനസയാമീപെണ്ണിന്നവിവേകം!
ഊഴിയിൽ പിറന്നോരീ പെണ്ണിൻ
മനമിതറിയാൻകഴിയാതെപോകുമീ
നീയൊരു നീചനാരിതൻ ജന്മമല്ലേ?

ദേവിയല്ലിവൾകേവലംമർത്യജന്മം!
തപിക്കുമീഹൃദയത്താൽ
നിങ്ങൾക്കായ്‌ പാദസേവാ
വ്രതംനോറ്റുകഴിയുമത്
പതിന്നാല് സംവത്സരങ്ങൾ!

ഇതിഹാസകഥയിലെവീശിഷ്ട
മാമേടിൽതങ്കലിപികളാലവിടെ
ആലേഖനംചെയ്യുന്നുവെന്റെ
ചരിതമൊരു ദുഃഖപുത്രിയായ്‌.

ജയേഷ് പണിക്കർ

By ivayana