ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍

ഓർക്കുകനമ്മുടെ പൂർവ്വികരെ
ചേർക്കുക അവരുടെസങ്കല്പങ്ങളെ
വാഴ്ത്തുക ഭാരതമാതാവിനെ
അർപ്പിക്കുക സ്വയംമാതൃഭൂമിക്കായി

ഓർക്കുക രാഷ്ട്രശിൽപ്പികളെ
സ്മരിക്കുക സമരസേനാനികളെ
വന്ദിക്കുക വീരയോദ്ധാക്കളെ
സമർപ്പിക്കുകസ്വയം രാജ്യത്തിനായി

എങ്ങിനെനേടിയീസ്വാതന്ത്ര്യം നാം
എത്രയോജീവിതം ത്യജിച്ചുപൂർവികർ
എത്രസമരങ്ങൾ ചെയ്തുസേനാനികൾ
എടുക്കുകശപഥം കാത്തുസൂക്ഷിക്കുവാൻ

ഇന്നുനാംകാണുക ,കാട്ടിക്കൊടുക്കുക
നാളെനാംമക്കളെ കാവലാളാക്കുക
എന്നുമീമണ്ണിനെ കാത്തുസൂക്ഷിക്കുക
ഇന്നുനാമൊന്നിച്ചു ശപഥമതുചെയ്യുക

മൂവർണ്ണക്കൊടിയെന്നുമുയരട്ടെ പറക്കട്ടെ
മുടങ്ങാതെജയഭേരി മുഴക്കുകപുകഴ്ത്തുക
മുന്നിലെന്നും മാതൃഭൂമിയെസ്മരിക്കുക
മുജ്ജന്മ സൗഭാഗ്യമീ മണ്ണിനെവരിക്കുക

ഓർക്കുകനമ്മുടെ രാഷ്ട്രശിൽപ്പികളെ
തുടരുക അവരുടെവാക്കുകൾ പ്രവൃത്തികൾ
ഹൃദയത്തിലവർക്കെന്നും അർച്ചനചെയ്യുക
അവരുടെപാഠങ്ങൾ ജീവനിൽച്ചേർക്കുക

രാജ്യത്തിൻകാവലാൾ നമ്മുടെസൈനികർ
അവരില്ലയെങ്കിൽനാം ഭീതി തൻകയങ്ങളിൽ
അഭിമാനമാണെന്നും വീരയോദ്ധാക്കളെ
അനുദിനംസ്മരിക്കുക പ്രാർത്ഥനചെയ്യുക

രാജ്യത്തെപൗരന്മാർ ഒന്നാണെന്നോർക്കുക
പണവുംപ്രതാപവും പുകമറയായി കാണുക
രാജ്യസ്നേഹം സ്വയമുള്ളിലുണർത്തുക
നാനാത്വത്തിലേകത്വം മുഖമുദ്രയാക്കുക

ഭാരതാംബയുടെ മക്കളാണെന്നോർക്കുക
അമ്മയ്ക്ക് മക്കൾ തുല്യരാണെന്നതറിയുക
ഉള്ളിലാവികാരം ഭദ്രമാക്കിവെക്കുക
ഉറങ്ങുമ്പോൾപ്പോലുമീ മണ്ണിനായ് പ്രാർത്ഥിക്കുക

ഇന്നുനാംകൊണ്ടാടുക സ്വാതന്ത്ര്യദിനംനന്നായി
എന്നുംകൈക്കൊള്ളുക സ്വാതന്ത്ര്യംസ്വത്തായി
വന്നുപോകും നാമെല്ലാവരുമൊരു നാളായി
എന്നുമെന്നുമീമണ്ണല്ലേ ഒരുവീടായി…കൂടായി

എന്റെരാജ്യമൊരഭിമാനമാണെന്നും ഓർക്കുക
ഇവിടെയാറടിമണ്ണിലുണ്ടാവും ഞാനെന്നും
ഇവിടെസ്വന്തംകയ്യൊപ്പ് ചേർക്കുകനാമെന്നും
ഇവിടെയല്ലാതില്ലയസ്ഥിത്വം ആർക്കുമെന്നും

ഇന്നുസ്വാതന്ത്ര്യദിനം ആഘോഷിച്ചുല്ലസിക്കുക
ഇന്നുനാമെല്ലാമൊന്നായി കൊണ്ടാടുക
ഇവിടെയീമണ്ണിൽ പിറവിയെടുത്തത്തവർ
ഈശ്വരസാക്ഷാത്കാരം ഉള്ളവരെന്നറിയുക.

മോഹനൻ താഴത്തേതിൽ

By ivayana