ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

(ഹംസ)ഉസ്താദ് വൈദ്യർ ഹംസ ഭരതം ✍

ആദ്യമായാണ് ഇങ്ങനെയൊരു ആദരം ലഭിക്കുന്നത്.
ഇത് വലിയ സന്തോഷം നൽകിയ നിമിഷമായിരുന്നു…..
ഒരാഴ്ച്ച മുൻപായിരുന്നു ബേഗ്ലൂലൂരിവിൽ നിന്നും കന്നട സിനിമാ നിർമ്മാതാവ് മോഹനൻ_ കാല് മുറിച്ചുമാറ്റാൻ വിധിക്കപ്പെട്ട ഗംഗാധരൻ എന്ന ഒരാളെയും കൊണ്ട് ചികിത്സയ്ക്കായ് എന്റെയരികിൽ വന്നത്, കൂടെ സുഹൃത്ത് ഉദയനും ഉണ്ടായിരുന്നു.
അപകടത്തിൽ പെട്ട് രണ്ട് വർഷമായി കാലിൽ മാരകമായ മുറിവുകളുമായി നരക യാതനകൾ അനുഭവിച്ച് വരികയായിരുന്നു, ഒടുവിൽ ബേംഗ്ലൂരുവിലെ പ്രശസ്ഥമായ ഡോക്ടർമാർ കാല് മുറിച്ചുമാറ്റാൻ വിധിച്ചു.


കാലിൽ നിറയെ മുറിവുകളും പഴുപ്പും നീരും ദുഷിച്ച രക്തവും ദുർഗന്ധവും, ശരീരികവും മാനസികവുമായ അവശതയും.
ഉസ്താദെ കാല് മുറിക്കാതെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് മോഹനനും ഉദയും എന്നോട് പറഞ്ഞു.
ഞാനാ കാലിൽ മരുന്ന് വെച്ച ശേഷം അവരോട് പറഞ്ഞു_ ഇനിയി മുറിവുകളെല്ലാം ഉണങ്ങി ഈ മനുഷ്യൻ സുഖം പ്രാപിക്കുമെന്ന്.
എന്റെ വാക്കുകൾ കേട്ടപ്പോൾ മോഹനൻ കാലിൽ തൊട്ടു നമസ്ക്കരിക്കാനായ് കുനിഞ്ഞു, ഞാനയാളെ തടഞ്ഞു കൊണ്ട് പറഞ്ഞു മാതാവിന്റെ കാൽക്കലെല്ലാതെ തൊട്ടു നമസ്ക്കരിക്കരുതെന്ന്.
മരുന്ന് നൽകി ഞാനവരെ യാത്രയാക്കി.
ഈ കഴിഞ്ഞ ഞായറാഴ്ച്ച ഇവർ വീണ്ടുമെന്നെ കാണാൻ വന്നിരുന്നു, അവരെല്ലാവരും നല്ല സന്തോഷത്തിലായിരുന്നു, കാരണം മുറിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞ കാലിലെ മുറിവുകൾ ഉണങ്ങി തുടങ്ങിയിരിക്കുന്നു, പഴുപ്പും നീരും ദുഷിച്ചു രക്തവും ദുർഗന്ധവും ഒരാഴ്ച്ചകൊണ്ട് പൂർണ്ണമായും സുഖപ്പെട്ടിരിക്കുന്നു.
അവരെല്ലാവരും അത്ഭുതപ്പെട്ടരിക്കയാണെന്ന് എന്നോട് പറഞ്ഞു.


എന്നെ ആദരിക്കുകയാണെന്ന് പറഞ്ഞ് കൊണ്ട് സിനിമാ നിർമ്മാതാവ് മോഹനൻ തലപ്പാവും ഷാളും ഹാരവുമൊക്കെയായി അടുത്തേക്ക് വന്നു.
ഞാനവരെ അതിന് അനുവദിച്ചില്ല.
ഞാൻ അനുവദിക്കുമെന്ന് കരുതി അവർ കുറേ നേരം അവിടെത്തന്നെ നിൽക്കുന്നത് കണ്ടപ്പോൾ _ ഞാനവരുടെ ഇഷ്ടത്തിന് സമ്മതം നൽകി.
ഇത്തരത്തിൽ ഒരു അനുഭവം ജീവിതത്തിൽ ആദ്യമായാണ്.
ലക്ഷക്കണക്കിന് മനുഷ്യരുടെ മുറിക്കാനായ കാലുകൾ ചികിത്സിക്കാനും അതൊക്കെ പൂർണ്ണമായി സുഖപ്പെടാനും ദൈവാനുഗ്രഹമുണ്ടായി, അതിലൊന്നും എനിക്ക് യാതൊരു പങ്കുമില്ല_ എല്ലാം ദൈവ നിശ്ഛയം മാത്രം.
കേരളത്തിലെ ആർക്കും തോന്നാത്തൊരാഗ്രഹം കന്നടക്കാർക്കുണ്ടായത് എന്ത് കൊണ്ടാവാം ?.
കന്നട സിനിമയിലേക്ക് ഇവരെന്നെ സ്വാഗതം ചെയ്തിട്ടുണ്ട്,
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ഞാൻ സിനിമയിൽ അഭിനയിക്കും……
ഹംസ.

By ivayana