രചന : സതി സുധാകരൻ പൊന്നുരുന്നി. ✍
അമ്മേ ഭാരതാം ബേ, കൈതൊഴുന്നു നിന്നെ ണാൻ.
അമ്മതൻ മടിത്തട്ടിലൊന്നുറങ്ങാൻ എത്ര കൊതിച്ചതാണീ ബാല്യം.
അടിമത്വത്തിൻ ചങ്ങല മാറ്റി നേടിയതാണി സ്വാതന്ത്ര്യം.
ഓർത്തീടുക നാം നാടിനു വേണ്ടി ,
ജീവൻ ബലിയർപ്പിച്ച,
ധീരജവാന്മാരെ…
നാനാജാതി മതസ്ഥരുമിന്നൊ രുപോൽ വാഴും നാടല്ലോ!.
സിന്ധു ,ഗംഗാ,കാവേരിയാം പുണ്യ നദികളൊഴുകുന്നീ മണ്ണിൽ.
സഹ്യപർവ്വത മലനിരകളാൽ സംരക്ഷിക്കും നാടല്ലൊ
ഭാരത നാടിന്നഭിമാനവുമായ്
ത്രിവർണ്ണ പതാകകൾ പാറട്ടെ!
അമ്മേ ഭാരതാംബേ താണു വണങ്ങുന്നീ ഞങ്ങൾ.