രചന : ജോസഫ് മഞ്ഞപ്ര✍
പെയ്തുതീർന്നൊരി രാത്രിമഴയുടെ
നേരിയ തണുപ്പിൽ,
പടിഞ്ഞാറൻ കാറ്റിന്റെ മൃദു സ്പർശനതിൽ,
സുഖസുഷുപ്തിയിലമരാനെൻ
മനം തുടിക്കവേ,
എന്റെ മനസിന്റെ ജാലകവാതിൽ
തുറന്നെത്തിനോക്കുന്ന,
മഴനിലാവിനെന്തു ഭംഗി,
നിശയുടെ നീലിമയിലിഴചേർന്നു
നിൽക്കുമെൻ മഴനിലാവേ,
നിൻ നിലാവലയിൽ
ചേർക്കുമൊയെൻ പ്രണയവും,
പ്രണയസ്വപ്നങ്ങളും
നിന്നിലലിഞ്ഞൊരു നിറനിലാവാകാൻ
എന്നിലെ ഞാൻ നിന്നെ കാത്തിരിപ്പു ❤️❤️❤️