ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : മംഗളൻ എസ്✍

ആദിത്യൻതന്നുടെ സഞ്ചാരപഥമിന്ന്
ആവണി മാസത്തെ ചിങ്ങം രാശിയിൽ
ആഘോഷാഐശ്വര്യ മേളങ്ങളോടെ
ആർപ്പുവിളികളുയരുന്ന നാളല്ലോ!
വർഷം മുഴുവനുമൈശ്വര്യമുണ്ടാവാൻ
വർണ്ണാഭമാക്കണമീ ചിങ്ങമാസം നാം
വർണ്ണപ്പൊലിമയിലൂഞ്ഞാലിലേറി ദാ
വന്നിങ്ങണഞ്ഞിതാ ചിങ്ങപ്പുലരിനാൾ!
ആശങ്കകളേറെ ബാക്കിയുണ്ടെന്നാലും
ആവണി മാസത്തെ വരവേറ്റിടേണം
ആയിരപ്പറ നെല്ലുകൊയ്തെടുക്കണം
ആദരിച്ചീടണം കർഷകരെ നമ്മൾ..
വർഷം മുഴുവൻ നമുക്കായ് പണിതോരെ
വർഷത്തിലൊരുദിനമാദരിക്കേണം
വർഷപ്പുലരിയിൽ കർഷക നാളിതിൽ
വർധിത വീര്യമവർക്കു നാമേകണം!

By ivayana