ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍


തമ്പ്രാനെ പൊന്നുതമ്പ്രാനെ
ഇക്കുറിയും പാടമൊരുക്കിയില്ലേ
വിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്
തമ്പ്രാനോടാരും പറഞ്ഞില്ലേ

തമ്പ്രാനെ പൊന്നുതമ്പ്രാനെ
പാടത്ത് വെള്ളംനിറച്ചുമില്ലേ
വിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്
തമ്പ്രാനോടാരും പറഞ്ഞില്ലേ

തമ്പ്രാനെ പൊന്നുതമ്പ്രാനെ
പാടവരമ്പ് ചെത്തിപ്പൊതിയണില്ലേ
വിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്
തമ്പ്രാനോടാരും പറഞ്ഞില്ലേ

തമ്പ്രാനെ പൊന്നുതമ്പ്രാനെ
തോലിട്ടുകണ്ടം പൂട്ടിയില്ലേ
വിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്
തമ്പ്രാനോടാരും പറഞ്ഞില്ലേ

തമ്പ്രാനെ പൊന്നുതമ്പ്രാനെ
പാടംപട്ടുപോൽ നിരത്തിയില്ലേ
വിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്
തമ്പ്രാനോടാരും പറഞ്ഞില്ലേ

തമ്പ്രാനെ പൊന്നുതമ്പ്രാനെ
പാടത്ത്ഞാറൊന്നും പാകണില്ലേ
വിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്
തമ്പ്രാനോടാരും പറഞ്ഞില്ലേ

തമ്പ്രാനെ പൊന്നുതമ്പ്രാനെ
പാടത്ത് കളവന്നു മൂടുകില്ലേ
വിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്
തമ്പ്രാനോടാരും പറഞ്ഞില്ലേ

തമ്പ്രാനെ പൊന്നുതമ്പ്രാനെ
പുത്തരിക്കണ്ടം കൊയ്യേണ്ടേ
വിത്തുംകൈക്കോട്ടും പാടിഞാൻ വന്നത്
തമ്പ്രാനോടാരും പറഞ്ഞില്ലേ

പാടത്തീപ്പണിയൊന്നും ചെയ്യാതെ
ഞാനിനി പാടിവിളിക്കുകില്ല
വിത്തു കൈക്കോട്ടും പാട്ട് നിറുത്തിഞാൻ
നാടൻപാട്ടുകൾ പാടട്ടെ

ഈ പാടംവിട്ടു ഞാൻപോകട്ടെ

മോഹനൻ താഴത്തേതിൽ

By ivayana