ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ഷൈൻ മുറിക്കൽ✍

കത്തിയെരിയുന്ന വേനൽ
ചൂടിൽ
തണൽ നോക്കിയലയുന്ന
നേരത്തിങ്കൽ
കിഴക്കുന്നെത്തുന്നൊരു
തണുത്ത കാറ്റും
പിറകെ വന്നെത്തുന്ന
കരിമുകിൽ കനിവിനാൽ
കണ്ണുനീർത്തുള്ളിപോലിറ്റിറ്റ്
വീഴുന്ന ജലധാര
വളയിട്ട കൈകളാൽ
കോരിയെടുക്കേ
കുളിർകാറ്റ് തഴുകുമ്പോൾ
വിരിയുന്ന മന്ദസ്മിതം
പ്രണയാർദ്രഭാവമായി
മാറിടുന്നു
ഉത്സവത്തിമിർപ്പോടെ ഉല്ലാസവതിയായയെൻ മനം
ഉന്മാദലഹരിയിൽ
മൂളുന്നൊരീണം കേൾക്കുന്നുവോ …..
വാർമുകിലേ നീ കേൾക്കുന്നുവോ …..
ഈറനണിഞ്ഞ യെൻ
ചന്തവും നോക്കി
അണ്ണാറക്കണ്ണാ നീ മൂളുന്നതെന്ത്
മാരിക്കാർമുകിലേ നീ പെയ്തൊഴിയാതെ
എന്നിലെ മോഹങ്ങൾ
പൂത്തു തളിർക്കട്ടെ ….

ഷൈൻ മുറിക്കൽ

By ivayana