രചന : സഫീല തെന്നൂർ✍

ഒരു മരമായൊന്നുണർന്നു വന്നപ്പോൾ
ഒരായിരം ചിന്തകൾ എന്നിലുണർന്നു വന്നു.
മക്കൾ തൻ ഇഷ്ടങ്ങൾ നേടിയെടുക്കാൻ
നേരമില്ലാതെ ഞാൻ ആഴത്തിൽ പടർന്നിറങ്ങി.
മക്കൾ തൻ സ്നേഹത്തിൻ കൂടൊരുക്കി
കൂട്ടിനായിരം തണ്ടുകൾ ഞാനൊരുക്കി.
രാത്രികൾ പകലുകൾ എന്നറിയാതെ
മാർഗ്ഗം തിരഞ്ഞു ഞാൻ മക്കൾക്കായ്.
ഓരോ ഇലയും തണലാക്കി മാറ്റി
ഓരോ സ്വപ്നവും പടുത്തുയർത്തി.
കാലങ്ങൾ പലതും കഴിഞ്ഞു പോയി,
നല്ല അധ്യായങ്ങൾ മറഞ്ഞുപോയി…..
ചില്ലകൾ ഓരോന്നു ഉണങ്ങി വന്നു,
ചില്ലകൾ താനെ അടർന്നുവീണു.
മക്കൾ തൻ കൂടുകൾ തേടി അകന്നുപോയി,
തിരിഞ്ഞൊന്നു നോക്കുവാൻ ആരുമില്ലാതെ….
അവസാന അധ്യായം തുറന്നു വന്നപ്പോൾ
തുണയായി നിൽക്കുവാൻ ആരുമില്ല.
സ്വപ്നങ്ങളെല്ലാം വെറുതെയായി
വേരറ്റുപോയൊരു മരമായി ഞാനും
ഒരു തുള്ളി ദാഹജലത്തിനായലഞ്ഞു
നേരങ്ങൾ എത്രയോ കാത്തിരുന്നു.,.
ചില്ലകൾ മുഴുവനായി തകർന്നുവീണു
ഞാനും തനിയെ അടർന്നുവീണു.

സഫീല തെന്നൂർ

By ivayana