ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ഹരിദാസ് കൊടകര✍

പരാന്ന പക്ഷത്തെ-
ദണ്ണം തലപ്പുമായ്,
ഇടക്കാല മണ്ണിൽ-
പല ചുവട് കുമ്പളം.

വിലങ്ങു വള്ളിയിൽ-
ഒരുപാടുയിർപ്പ്.
ആചാര നേരിൽ-
വാതായനങ്ങൾ.

ജലസത്വ ചര്യയിൽ
ഭ്രമണം മതിക്കുന്ന-
അയൽ കാസരോഗം.
പൂവിഷക്കൂണുകൾ.

ഉപസർഗ്ഗ തീരത്തെ-
പഞ്ഞ-പ്രഭാവം.
നിസ്സംഗപക്ഷത്തെ-
വിലാപ ബുദ്ധികൾ

മുഖം നോക്കാതെ-
കൂടെക്കിടക്കുന്ന-
നിയതം വിപത്ത്.
സഹജസങ്കീർണ്ണത

മരക്കോണി മത്തിൽ,
കയറി കവർന്നൂർന്ന-
ദ്രവതത്വ ദേശം.
ഋതുഭാഗ്യ ധാരണ.

പെറ്റുകൂട്ടുന്ന പുഷ്ടി-
സദാചാര ഡംഭം.
ഇടവിടാതമരത്ത്
ധ്യാനം ശമിപ്പ്.

പൂവിൻ ഉളളു തിങ്ങും
വ്രീഡാ കിടങ്ങുകൾ.
ആഴും കുമ്പള ഗീതികൾ
അഴിയുന്ന വള്ളികൾ

കൈവിട്ട വിത്തിൽ
നിമിഷ സന്ധ്യതൻ
ബീജ സാമങ്ങൾ
മലവേപ്പുറപ്പുകൾ

ഗ്രാമം ചൊരുക്കിലും-
ചേർച്ചാ സമുച്ചയം.
ഉഴറും കാലടിപ്പാന.
മന:പ്പരപ്പിൻ തറ.

കാത്തിരിയ്ക്കാം ദിനം-
കാനനപാതമേൽ,
ചരണസാരം വരെ..
കുമ്പള മുക്തിതൻ-
വാചം മുളപ്പുകൾ.

ഹരിദാസ് കൊടകര

By ivayana