ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

രചന : ശൈലേഷ് പട്ടാമ്പി ✍

കിച്ചു ഇവിടെ വാ….
സമയം 8മണി ,ആ കുഞ്ഞു വീട്ടിൽ നിന്ന് രമയുടെ ശബ്ദം അലയടിച്ചു..
വീടിനു കാവലായ് നിൽക്കുന്ന പോലെ സ്കൂട്ടി നിൽക്കുന്നു …
ടാ കിച്ചു നിനക്കിന്ന് സ്കൂളിൽ പോകേണ്ടെ…
സ്കൂട്ടർ തുടച്ചു കൊണ്ടിരിക്കുന്ന കിച്ചുവിന്റെ പിതാവ് മഹേഷ് ചോദിച്ചു….
അവർ വളരെ സന്തോഷത്തിലാണ് ഇന്നു കിച്ചുവിന്റെ ജന്മദിനമാണ് .എങ്ങിനെ സന്തോഷമില്ലാതിരിക്കും കുഞ്ഞുങ്ങളില്ലാതെ കാത്തിരുന്ന് ലഭിച്ച സൗഭാഗ്യമല്ലേ കിച്ചു!
നീ അവിടെ എന്തെടുക്കുകയാ? അമ്മയായ രമ ദൃതിപ്പെട്ട് തിരയുകയാണ്:
നാനിവിടെ ണ്ട് ചിരിച്ചുക്കൊണ്ട് ഞാൻ ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തോടെ കുഞ്ഞു ഇടവിട്ട പല്ലുകൾകാട്ടി അവൻ ചിരിച്ചു…..


അഞ്ചാം വയസ്സിലേക്ക് കടക്കുന്ന താരമാണിന്നവൻ അച്ഛൻ അവിടെ നിന്ന് പറഞ്ഞു!
എന്തോ രാവിലെ വൃകൃതി ഒപ്പിച്ചിട്ടുണ്ട്… അമ്മ അവനെ കോരിയെടുത്തു …
മുത്ശ്ശി … അവൻ അമ്മയോട് പറഞ്ഞു ….
അകത്തുന്നിന്ന്
രമേ മോളേ രമേ… രമയുടെ അമ്മ വിളിക്കുന്നു
എന്താ അമ്മേ ഇതാ വരുന്നു ….
വയസ്സ് 80 ആയതിന്റെ ചെറിയ പ്രശ്നങ്ങളുണ്ട് എന്നാലും എപ്പോഴും ഉഷാറാണ് .
എന്താ അമ്മേ! അവൾ അമ്മയുടെ അരികിലെത്തി കാര്യം തിരക്കി…
എന്റെ കണ്ണാടി കണ്ടോ നീ?… അതില്ലാതെ ഒന്നും കാണത്തില്ല അറിയില്ലെ?
ഞാൻ കണ്ടില്ല അമ്മേ …രമ്മ പറഞ്ഞു!


മുത്ശ്ശി ഹ ഹ കിച്ചു ചിരിച്ചു.. എടാ കള്ളാ കണ്ണാടി എടുത്ത് ഒളിപ്പിച്ച് വെച്ചേക്യാണല്ലേ?
മുത്തശ്ശി ചോദിച്ചു….
ടാ കിച്ചു അതു എടുത്തു കൊണ്ട് വന്ന് കൊട്ക്ക് … അല്ലെൽ ഇന്നു നിനക്ക് കേക്ക് തരില്ലട്ടോ.
കുഞ്ഞു ട്രൗസറിട്ട് അമ്മയുടെ മേലിൽ നിന്ന് ചാടിയിറങ്ങി ഒരോട്ടം!
കുഞ്ഞുകൈകൾ കൊണ്ട് തുടച്ച് ദൃതിയിൽ എടുത്തു കൊണ്ട് വന്ന് മുതശ്ശിയുടെ കൈയ്യിൽ കൊടുത്തു…
മിടുക്കൻ … മുത്തശ്ശി അവനെ വാരി പുണർന്നു ന്റെ കുട്ടിക്ക് നല്ലതു വരട്ടേ….
ഇന്നു പള്ളികൂടത്തിൽ പോകേണ്ട ട്ടോ ഇന്നു മുത്തശ്ശിയുടെ ഒപ്പം ഇരിക്കണം…. മുത്തശ്ശി രമയോട് ഇന്ന് ഇവനെ വിടണ്ട നല്ല ദിവസമല്ലേ … മ് ശരിയാണ് ഇന്നു ഇവിടിരിക്കട്ടെ കിച്ചു. ഞാൻ അടുക്കളയിൽ
ചെല്ലട്ടെ കിച്ചു നീ കുളിക്കണില്ലെ? മ് എന്നു
പറഞ്ഞ് തലയാട്ടി, അവൻ അകത്തേക്കോടി.


വിഴണ്ട ന്റെ കുട്ടി പതുക്കെ പോ കിച്ചു… മുത്തശ്ശി പറഞ്ഞു.
കൈയ്യിലൊരു ടവ്വലും സോപ്പുമായി മുത്തശ്ശിയുടെ അരികിലെത്തി.
മുത്ശ്ശി…. ശോപ്പ് കുശ്ശണ്ണം… നിശ്കളങ്കമുഖം കണ്ട് മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞു….
ന്റെ കുട്ടിനെ ഞാൻ കുളിപ്പിക്കാലോ…..
മഹിഏട്ടാ കേക്ക് എൽപ്പിച്ചതു എപ്പോൾ കിട്ടുമെന്നാ പറഞ്ഞേ?…. രമ അടുക്കളയിൽ
നിന്ന് ചോദിച്ചു.
ഓ ഞാനിതാ ഇറങ്ങുവാന്നേ… പോയ് വരാം. സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് അദ്ദേഹം കടയിലേക്ക് പോയി.


ഹൈ സുന്ദരനായല്ലോ ന്റെ കുട്ടി’. പുതിയ കുപ്പായമൊക്കെ ഇട്ട്. ഇനി മോൻ പോയി കളിച്ചോളുട്ടോ…. ഞാൻ കുളിച്ച് വരാം ട്ടോ’.iii ശരിയെന്ന ഭാവത്തിൽ തലയാട്ടി കട്ടിലിൽ കിടന്ന കളിപ്പാട്ടമെടുത്ത് ഓടി… നേരം കുറേ ആയി അച്ഛൻ കേക്കുമായി വന്നു … രമേ ‘… കിച്ചുവിന്റെ കളിപ്പാട്ടമെന്താ ഗെയ്റ്റിനു വെളിയിൽ കിടക്കുന്നത് …. രമ അടുക്കളയിൽ നിന്ന് ഓടി വന്നു….. കിച്ചു എവിടെ മഹേഷ് ചോദിച്ചു. രമ ചിരിച്ചു കൊണ്ട് അവൻ അമ്മയുടെ അടുത്തുണ്ടന്നേ ,എന്താ രമേ ?മുത്തശ്ശി
അകത്തുനിന്ന് കുളി കഴിഞ്ഞ് വരുന്നു’


ഒന്നുമില്ലാ അമ്മെ കിച്ചു വിന്റെ കളിപ്പാട്ടം ഗെയ്റ്റിനു പുറമേ കിടക്കുന്നു കിച്ചു എവിടെ എന്നു ചോദിച്ചപ്പോൾ ഞാൻ പറയുകയായിരുന്നു അകത്തുണ്ടെന്നു …..
ന്റെ ഭഗവതി അവൻ കുളി കഴിഞ്ഞ് ഇവിടെ കളിക്കുകയായിരുന്നല്ലോ ഗെയ്റ്റ് അടച്ചിട്ടില്ലാർന്നോ! ഇല്ല ഞാൻ കടയിൽ പോകാനായ് തറന്നതാ മറന്നു പോയി. അവൻ അടുത്ത വീട്ടിലെങ്ങാനും കാണും ഞാൻ അന്യോഷിച്ച് വരാം .ഞാനും ണ്ട് രമയും ഒപ്പം കൂടി രാമേട്ടാ കിച്ചു വന്നേർന്നോ ഇവിടെ ?കാച്ചുവോ? കിച്ചുവല്ലേ നിങ്ങളുടെ വണ്ടിയിൽ ഉണ്ടായിരുന്നത്? അയൽവാസി ഞ്ഞങ്ങളുടെ വണ്ടിയിലോ? ആശ്ചര്യത്തോടെ അയാൾ രാമേട്ടനെ നോക്കി ‘എടോ തന്റെ കാറിലു ,അതിനു ഞാൻ കാറുമായി എവിടെയും പോയില്ലല്ലോ സ്കൂട്ടറുമായി കടയിൽ പോയി അവൻ അകത്തുണ്ടായിരുന്നു ….. അയ്യോ കിച്ചു ന്റെ മോൻ കിച്ചു രമ കരയാൻ തുടങ്ങി, നീ വിഷമിക്കല്ലെ എന്നു പറഞ്ഞു തീരും മുൻപേ രമ ബോദ്ധരഹിതയായി:..
ടോ ഞാൻ കരുതി നിങ്ങളെ ഞാനം പുറത്ത് പോകുകയായിരിക്കുമെന്ന് നമുക്ക് പോലിസിൽ പരാതി നൽകാം ….


പോലീസിലും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല …..
സംഭവം നടന്നിട്ട് ഇന്നേക്ക് 2 മാസം ഇതിനിടയിൽ മുത്തശ്ശി കിച്ചു വിന്റെ വേർപാടിൽ മനംനൊന്ത് യാത്രയായി. രമയോ മാനസ്സിക നില തെറ്റിയ പോലെ ഗെയ്റ്റിനരികിൽ കിച്ചുവിനെയും കാത്ത്…..
കാലം ഒരു അശ്വത്തെ പോലെ കുതിച്ചു പായുമ്പോഴും ആ മാതൃഹൃദയത്തിൽ
കിച്ചു വിന്റെ ഓർമ്മകൾ അഗ്നിപർവ്വതത്തിൽ നിന്ന് തിളച്ച് ഒഴുകുന്ന ലാവ പോലെ തീവ്രപ്പെട്ടുകൊണ്ടിരുന്നു.
പൂമുഖ കോലായിലിരുന്നു ആ അമ്മ പൊഴിച്ച കണ്ണീർ തുള്ളികളേറ്റ് തുളസ്സിചെടി പോലും
ഉണങ്ങിയിരിക്കുന്നു ,


മുഖത്ത് വല്ലാത്ത ക്ഷീണം തോന്നിക്കുന്നു ,
ഒരുക്കമില്ലാതെ മുടിയിഴകൾ പാറിക്കളിക്കുന്നു….
രമേ… മഹേഷ് പതിഞ്ഞ ശബ്ദത്തിൽ അവളെ വിളിച്ചു ‘
മ് …..ഇടറിയ ശബ്ദത്തോടവൾ മറുപടി നൽകി.
നമുക്ക് ഇവിടുന്ന് ഒന്നു മാറി നിൽക്കാം ഇപ്പോൾ അമ്മയുമില്ലല്ലോ നിനക്കതൊരു
ആശ്വാസമായിരിക്കും’
മനസ്സില്ലാ മനസ്സോടെ അവൾ സമ്മതിച്ചു.
നീലേശ്വരത്തുള്ള അനിയത്തിയുടെ വീട്ടിൽ പോകാമെന്ന തീരുമാനം മനസ്സിലുറപ്പിച്ചു’
പിറ്റേന്നു തന്നെ രാവിലെ തന്നെ യാത്ര തിരിച്ചു’ വീട്ടിൽ നിന്ന് ഇറങ്ങുന്ന നേരം രമ
കിച്ചു വിന്റെ ഒരു ഫോട്ടൊ കൈയിലെടുത്തിരുന്നു’
രമേ നമുക്ക് ദൈവം ഉണ്ടടോ വിഷമിക്കരുത്
ദൈവം നമ്മുടെ വിളി കേൾക്കും….


ന്റെ കുഞ്ഞിനു ഒന്നും വരുതരുതേ ദൈവമേ
ഈ പെറ്റവയറിന്റെ വേദനയ്ക്ക് പരിഹാരമായി അവനേ തിരിച്ചു തന്നേക്കണേ … രമ പൊട്ടിക്കരഞ്ഞു…
രമേ അരുത് കിച്ചു വരും…. മഹേഷ് ആശ്വസിപ്പിച്ചു.
സമയം 11 ഏകദേശം രാമേശ്വരം എത്താനാകുന്നു.
മഹേഷ് തന്റെ കാർ വഴിയരികിൽ പാർക്ക് ചെയ്തു. രമേ നമുക്ക് അനിയത്തിയുടെ മക്കൾക്ക് വല്ലതും വാങ്ങണ്ടേ നീയും വാ’ നമുക്ക് അവർക്കെന്തെങ്കിലും വാങ്ങാം.
രമ മുഖം തുടച്ച് കാറിൽ നിന്നിറങ്ങി’


ഹൊ എന്തൊരു വെയിൽ …. രമേ നീയ്യതു കണ്ടോനീണ്ട വരി പഴയ നോട്ടുകൾ മാറ്റാൻ നിൽകുന്നവരാ പാവങ്ങൾ വെയിലും കൊണ്ട് അവരുടെ കഷ്ട്ടപ്പാട് ആരറിയാനാ’
നീണ്ടവരികൾക്കിടയിൽ കുത്തു ബാലൻ പൊട്ടിയ പാട്ടയുമായി ഭിക്ഷ യാചിക്കുന്നത് രമയുടെ ശ്രദ്ധയിൽപ്പെട്ടു.
മഹേഷ് തിരിഞ്ഞു നോക്കി ‘ആഹാ നീ ഇതൊന്നും കേട്ടില്ലെ, നീ എന്താ നോക്കുന്നത്? മഹേഷ് രമയുടെ അടുത്ത് പോയി’
മഹിഏട്ടാ ദേ അതു നമ്മുടെ കിച്ചുവിനെ പോലെയുണ്ട് അവൾ ചുണ്ടി കാണിച്ചു.
അതു കിച്ചുവോ ഹേയ് കിച്ചു വെളുപ്പല്ലേ
ഇതു കറുത്ത കുഞ്ഞല്ലേ?


അല്ല ഇതെന്റെ കിച്ചു തന്നെ രമ ആ ഭിക്ഷ യാചിക്കുന്ന ബാലന്റെ അടുത്തേക്കോടി…
രമേ നിൽക്കു…. മഹേഷും പിന്നിൽ ‘
കിച്ചു… രമ ഇടറിയ സ്വരത്തിൽ ആ ബാലനെ വിളിച്ചു അവൻ തിരിഞ്ഞ് നോക്കി ‘മ്മാ അവൻ നിറകണ്ണുകളോടെ രമയേനോക്കി വിളിച്ചു .മഹിഏട്ടാ ദേ നമ്മുടെ കിച്ചു തന്നെയാ .കിച്ചു ടാ മോനേ മഹേഷും അവനരികിലെത്തി ദേഹാസകലം കരിതേച്ച് അവനെ
കറുപ്പാക്കി മാറ്റിയിരിക്കുന്നു ദേഹത്തിൽ അങ്ങുമിങ്ങുമായി പൊള്ളിയ പാടുകൾ.
മുഷിഞ്ഞ കുട്ടി ട്രൗസറുമിട്ട് അവൻ അമ്മയേ കെട്ടിപിടിച്ചു കരഞ്ഞു.. ഇതേ സമയം
ഇനങ്ങൾ തടിച്ച് കൂടി …ടേയ്മാറിനെടാ
ഇതെന്നുടെ കുട്ടി മുറുക്കിതുപ്പിക്കൊട്ട് ഒരു നാടോടി സ്ത്രീ അവിടെയെത്തി….. ച്ഛി പോടി
നുണ പറയുന്നോ അരിഷം പൂണ്ട രമ ആ സ്ത്രീയെ ആഞ്ഞു തല്ലി’ ഇവളെ പോലിസിൽ ഏൽപ്പിക്കണം കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ടീംസാ നാട്ടുകാർ പലരും പറഞ്ഞു. അവർ പോലീസിൽ വിവരം നൽകി .അൽപസമയത്തിനു ശേഷം പോലീസ് എത്തി നാട്ടുകാർ ആ നാടോടി സ്ത്രീയെ പോലിസിലേൽപ്പിച്ചു’ വാ നമുക്ക് വീട്ടിൽ പോകാം മഹേഷ് പറഞ്ഞു ‘


മ്മാ മ്മാ വിഷ്ക്കുണു കിച്ചു വയറു പിടിച്ചുക്കൊണ്ട് അമ്മയോട് പറഞ്ഞു. നെഞ്ച് തകർന്ന വേദനയോടെ രമ അവനെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞുiiii
ന്റെ മോൻ വാ അച്ഛൻ പാപ്പം വാങ്ങി തരാലോ വയറു നിറയുവോളം ഭക്ഷണവും സ്നേഹവും നൽകി.തിരിച്ചു യാത്രയായി. വീട്ടിലെത്തിയ കിച്ചു അമ്മയ്ക്ക് തന്റെ കുഞ്ഞികൈ കാണിച്ചു കൊണ്ട് മ്മാ നിന്നെ തല്ലി, മ്മാ മുറി ആയി നിറകണ്ണുകളോടെ രമ അവനെ വാരിപ്പുണർന്നു അതിനിടയിൽ
കിച്ചു പെട്ടെന്ന് ചുമരിൽ തൂങ്ങിയ മുത്തശ്ശിയുടെ ഫോട്ടോ കണ്ടത്. മുത്ശ്ശി കിച്ചു അകത്തേക്കോടി ‘അമ്മ ഒന്നും മിണ്ടാതെ നിന്നു നിരാശ ഭാവത്തിൽ അവൻ തിരിച്ചു വന്നു മ്മാ മുത്ശ്ശി ,കിച്ചു മുത്തശ്ശി മരിച്ചു പോയിടാ… രമ പറഞ്ഞു
എപ്പോ വരും? കിച്ചു ചോദിച്ചു .ഇനി വരില്ല
കിച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു .രമ അവനെ മുത്തശ്ശി ഉറക്കുന്ന മണ്ണിന്റെ അടുത്തു കൊണ്ടുപോയി ഒന്നുമറിയാതവൻ
അമ്മയേ നോക്കി ‘


പ്രോർത്ഥിച്ചോളുമോൻ കിച്ചു കൈകൾ കൂപ്പി നിന്നു ഇതേ സമയം അടുത്തു പൂത്തു നിന്ന മന്ദാര ചെടിയിൽ നിന്നു ഒരു മന്ദാരപ്പൂവ് കൊഴിഞ്ഞ് കിച്ചുവിന്റെ കൈകളിൽ തങ്ങി നിന്നു…… മിഴിനീരു തുടച്ച് കിച്ചു ആ പൂവുമായി വീട്ടിലേക്ക് അമ്മയോടൊപ്പം :.
അവസാനിച്ചു…..

ശൈലേഷ് പട്ടാമ്പി

By ivayana