രചന : ബിന്ദു കമലൻ ✍

ത്രേതായുഗ നാൾവഴിയ്ക്കൊരിക്കൽ
ഊഷ്മള ചരണകമലസ്വനം
അത് കേട്ടുൾക്കാമ്പ് തുടിച്ചവൾ
ശിലാകായ തന്വംഗിയഹല്യ.

ആതപതാപമേറ്റുമതിലും –
കൊടിയ വർഷാഘാതമേറ്റും,
നീഹാര നിചോളത്തിലമർന്നും
ചവിട്ടുകല്ലായ് തീർന്നും.

ഋഷി ഗൗതമ പ്രേയസിയപ്പോൾ
ഗദ്ഗദ കണ്ഠയായുര ചെയ്തു
രാമപാദങ്ങളീ പതിതയ്ക്ക്
പാപമോക്ഷദായകമായ് ഭവിക്ക.

വൈദേഹരാജ്യകുലഗുരുവാം
ശതാനന്ദകുമാരന്റെയമ്മ
വല്ലഭന്റെ ശാപമേറ്റയിവൾ
വത്സരങ്ങൾ കാത്തിരുന്നഹോ!

ഇന്ദ്രജാലം കാട്ടിയോരിന്ദ്രന്റെ
ഇoഗിതമറിഞ്ഞില്ലവളൊട്ടുമേ
ദുർഗതിയും ഭവിച്ചു പോയ്
പഞ്ചാശ്വപുത്രിക്കു പതനമായ്.

ഗാഥിനന്ദനുമാ ലക്ഷ്മണ –
സോദരന്നും നടുവിലായ്
രാമനാഗമിക്കും മുഹൂർത്തം
ഭയമൊഴിഞ്ഞ് ഭജനയോടഹല്യയും.

രാമപാദ സ്പർശമേൽക്കൂകിൽ
പൂതമാനസയായവൾ
പഞ്ചുകന്യകമാരിൽ പ്രഥമ
കീർത്തി കേൾക്കും നാരിയായ്.

ബിന്ദു കമലൻ

By ivayana