രചന : മുത്തു കസു ✍
ഇരുട്ടാണെനിക്കിന്നിഷ്ടം
കാപട്യമില്ലാത്ത, കലർപ്പില്ലാത്ത..
വെളുക്കെ ചിരിക്കാത്ത..
ആ ഇരുട്ടിനെയാണെനിക്കിഷ്ട്ടം.
അകലങ്ങളിലെവിടെയോ..
കാത്തിരിപ്പുണ്ടെന്നെയും നോക്കി.
കൂരിരുട്ടിന്റെ നല്ല നാളുകൾ.
എത്തിച്ചേരാനെത്ര ബാക്കി.
പങ്കായം പോയ തോണിയിലെ..
പകച്ചു പോയ യാത്രികനോ.
പതറാതെ നിൽക്കാൻ..
പാട് പെടുന്നൊരു ജീവനോ.
വർണ്ണ കൂട്ടിന്റെ കൊട്ടാരത്തിൽ..
നെയ്‌തടുത്ത മോഹങ്ങളത്രയും..
കളർ കൂട്ടിന്റെ നേരറിയാതെ..
ശിഥിലമായി മാറുന്നു മുന്നിൽ.
പകലിന്റെ പുഞ്ചിരിയറിയാതെ.
കാലമിത്രയും കൂടിയില്ലേ.
ഇല്ല ഇല്ലയില്ല ഇനിയില്ല.
ഇനി ഇരുട്ടലേക്കിറങ്ങട്ടെ ഞാൻ.