രചന : ബാബുഡാനിയൽ ✍
സഞ്ചിതമാകുമിരുട്ടില്‍ നമ്മള്‍
അഞ്ചിതമോടെ വിരാജിപ്പൂ
വഞ്ചനകൈമുതലാക്കീ നമ്മള്‍
അഞ്ചലമണയാനെത്നിപ്പൂ.
കഞ്ചുകമനവധി അണിയും നമ്മള്‍
തഞ്ചം പാര്‍ത്തുകഴിഞ്ഞീടും.
തച്ചുതകര്‍ക്കും പാവങ്ങളെ നാം
തണ്ടെല്ലു തകര്‍ത്തു രസിച്ചീടും.
ഉള്‍പ്പകവെച്ചുപുലര്‍ത്തീടും നാം
ഉരഗസമാനം മേവീടും.
ഉന്മദതരായിതീര്‍ന്നിട്ടുലകില്‍
ഉന്മകള്‍ ചിന്തിയെറിഞ്ഞീടും.
ഉപജീവനമതിനായി നമ്മള്‍
ഉപജാപകരായി തീര്‍ന്നീടും.
ഉറ്റവരേയും സോദരരേയും
ഉന്നംപാര്‍ത്ത് ഹനിച്ചീടും.
ഉലകംവെല്ലാനുഴറും നമ്മള്‍
ഉപചാരങ്ങള്‍ വെടിഞ്ഞീടും
ഉര്‍വ്വിയൊരുക്കും താഡനമേറ്റ്
ഉയിര്‍കാക്കാനായ് പാഞ്ഞീടും
കാട്ടുമൃഗത്തിന്‍ ക്രൗര്യതയോടെ
കലികകള്‍ പിച്ചിവലിച്ചെറിയുന്നു.
കരളില്‍ കല്മഷമില്ലാതുലകില്‍
കലഹംസുലഭം ഹാ.! കലികാലം