രചന : മംഗളൻ എസ്✍
ചന്ദ്രയാൻ പറയുന്നു “ഞാനിതാ ചന്ദ്രനിൽ!
ചന്ദ്രത്തിളക്കത്തിൽ ഞാനിവിടെ നിൽക്കട്ടെ
ചന്ദ്രനുമായിക്കുശലം പറഞ്ഞോട്ടെ
ചന്ദ്രകാര്യങ്ങളങ്ങോട്ടറിയിക്കട്ടെ!”
ചന്ദ്രനിൽ പോയൊരു ചന്ദ്രയാൻ പേടകം
ചന്ദ്രന്റെയുപരിതലത്തിലിറങ്ങി
ചന്ദ്രനെത്തൊട്ടൊരു ധന്യനിമിഷത്തിൽ
ചന്ദ്രത്തിളക്കത്തിൽ ശോഭിച്ചു ഭാരതം!
ചന്ദ്രികപ്പാൽക്കിണ്ണം കൈയിലെടുക്കുവാൻ
ചന്ദനത്തേരിലെഴുന്നെള്ളി ഭാരതം
ചന്ദ്രനിൽ വിക്രമെന്നാതേരിറങ്ങവേ
ചന്ദന മണമോലും തെന്നലീ ഭൂവിൽ!
ചന്ദ്രനിൽ നമ്മുടെ കാൽപ്പാദമേൽക്കണം
ചന്ദ്രനുമീതേ നമുക്കു നടക്കണം
ചന്ദ്രനിൽ നമുക്കൊരു താവളം വേണം
ചന്ദ്രനെ നാമുള്ളം കൈയിലൊതുക്കണം!
ചന്ദ്രനോളം നന്ദിയുണ്ടുശാസ്ത്രജ്ഞരേ
ചന്ദ്രദൗത്യങ്ങൾക്കുറക്കം വെടിഞ്ഞോരേ
ചന്ദ്രയാൻ സഞ്ചാരം നോക്കി കൺചിമ്മാതെ
ചന്ദ്രത്തിളക്കമാക്കിത്തീർത്ത ധന്യരേ!