രചന : പട്ടം ശ്രീദേവിനായർ ✍
💛 പ്രീയപ്പെട്ട വർക്ക്
ഓണാശംസകൾ 💛
മടിയിലിരുന്നവൾ മധുരമായ് പാടി ….
മാറിൽ ചേർന്നെൻ മധുരസ്മരണയിൽ.. …
നാദതരംഗം ലയനമായ് മാറി….
സ്മൃതി ലയമൊന്നിൽ തിരുവോണവുമായ്
കംബളമൊന്നിൽ അവളോടൊപ്പം
മൃദുലതരംഗംസൃഷ്ടിച്ചൂ ഞാൻ .
രാഗം താനം പല്ലവി മെല്ലെ
കീർത്തനമായി അലകൾ താണ്ടി ….
കാതുകുളിർത്തൊരു പ്രകൃതിയുമിന്നൊരു
നാദസുഖത്തിൽ പുഞ്ചിരിതൂകി ……
ജന്മങ്ങളിലായ് നേടിയ പുണ്യം
തന്ത്രികളിൽ ഞാൻ മീട്ടി മെല്ലെ!’