രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍
ആധുനിക ശാസ്ത്രത്തിന്റെ പിൻബലം കൊണ്ടു മാത്രം മനുഷ്യൻ നേടുന്ന, മുൻപ് അചിന്ത്യമായിരുന്ന, ഉജ്ജ്വല നേട്ടങ്ങൾ, അവനിലെ ആത്മവിശ്വാസത്തെ കൂടുതൽ, കൂടുതൽ തിളക്കമാർന്ന താക്കേണ്ടതാണ്.
ഇന്ന് സ്വപ്നത്തിൽ പോലും,
മനുഷ്യന് ചെന്നെത്താൻ അസാധ്യമായ ഏതോ വിദൂര നക്ഷത്ര വ്യൂഹത്തിനപ്പുറം,
ഭൂമിക്കു ശേഷം, മനുഷ്യനു ജീവൻ നിലനിർത്താൻ ഒരു ഗോളം കണ്ടെത്തേണ്ടതുണ്ട്.
അതിനുള്ള ആദ്യ പടിയെ ആകുന്നുള്ളു , നമ്മുടെ ചന്ദ്രയാൻ വിജയം!
ഈ വസ്തുത Dr. സോമനാഥ് തന്നെ വ്യക്തമാക്കുന്നുണ്ട്.
ഭാവി ഇന്ത്യൻ തലമുറയ്ക്ക് ആവേശമാകേണ്ട നിസ്തുല നേട്ടങ്ങളെ, മതമെന്ന പൗരാണിക അശാസ്ത്രീയതയുടെ വികല ബിംബങ്ങളുമായി കൂട്ടിക്കെട്ടി കാണിക്കുന്നത് , യുവ ഇന്ത്യൻ ശാസ്ത്രീയ ചിന്തകരെ തളർത്തുകയേയുള്ളു.
നാമെന്നും വീമ്പിളക്കി നടന്ന ‘ആത്മീയത’, ഭാരതത്തിന്റെ വളർച്ചയെ എത്ര നൂറ്റാണ്ടുകൾ പിന്നോട്ടടിച്ചുവെന്ന പരമാർത്ഥം, നെഹ്റുവിനെ പോലുള്ള നേതാക്കൾ മനസ്സിലാക്കിയത് നമ്മുടെ ഭാഗ്യം .
ആധുനിക ശാസ്ത്രത്തെ പുച്ചത്തോടു കാണുന്ന,
ഇന്നത്തെ ഭരണാധികാരികൾക്ക് അനർഹമായ അഭിമാനം എങ്ങന് അണിയണമെന്നറിയില്ല.
കുരങ്ങന്റെ കഴുത്തിൽ വീണ പൂമാല പോലെ പിച്ചിയെറിയുന്നത് അതുകൊണ്ടാകാം !
സ്വപ്നവേഗത്തിൽ പാഞ്ഞ ചന്ദ്രയാന്റെ ശക്തിക്കും, കണ്ണെത്താത്തിടത്ത് കൃത്യമായി യന്ത്രങ്ങൾ പ്രവർത്തിപ്പിച്ച ആധുനിക മനുഷ്യന്റെ ശക്തിക്കും മുന്നിൽ, എന്ത് ‘ശിവശക്തി’ ?
അധികാരത്തിന്റെ ചെങ്കോൽ തന്ന ബഹുശതം നിരക്ഷരകുക്ഷികളെയും , മതഭ്രാന്തും യുക്തിരാഹിത്യവും അലങ്കാരമായി കൊണ്ടു നടക്കുന്ന പാരമ്പര്യ ഹിന്ദുക്കളെയും , രസിപ്പിക്കാൻ ആധുനിക ശാസ്ത്രനേട്ടത്തെ പോലും വർഗ്ഗീയമായി പ്രദർശിപ്പിക്കുന്ന
ജനവിരുദ്ധവും, സത്യവിരുദ്ധവുമായ കപടദേശഭക്തി നയമല്ലാതെന്താണ്?
…. ചിത്രം – കടപ്പാട്