രചന : ഷൈലകുമാരി ✍

പൊന്നോണപ്പാട്ടുപാടി നീ
നല്ലോണത്തുമ്പീ പാറിവാ
ചെഞ്ചായംപൂശി നിൽക്കുമീ
മണ്ണിന്റെയുത്സവം കാണാൻ;
ഈനാട് പണ്ടുവാണൊരാ
മാവേലിമന്നനെക്കാത്ത്
പൂക്കളമിട്ടുനാടെങ്ങും
കാത്തിരിപ്പൂ മാലോകരെല്ലാം;
കള്ളവും, ചതിയുമുള്ളവർ
നാട്ടിലെങ്ങും പതുങ്ങിനിൽക്കുന്നു
രോഗവും, ദാരിദ്ര്യവും
ചുറ്റിലും പിടിമുറുക്കുന്നു;
എങ്കിലും മനസ്സുകൊണ്ട്
ഒാണമുണ്ണാൻ കാത്തിരിക്കുന്നു
കേരളനാടുവാണൊരാ തമ്പുരാന്റെ
ഒാർമ്മ പുതുക്കുവാൻ;
കത്തുന്ന വേനലിലും
ഒാർമ്മകളിൽ തേൻകിനിയിക്കുമാ
നല്ലനാളിന്നോർമ്മയിൽ പത്തുനാളെങ്കിലും
തുഷ്ടിയോടെ കൊണ്ടാടാം നമുക്കോണം.

ഷൈലകുമാരി

By ivayana