രചന : ജോസഫ്‌ മഞ്ഞപ്ര ✍

കുറേക്കാലം കൂടിയാണ് നാട്ടിലേക്ക് പോയത്, എല്ലാവരെയും ഒന്ന് കണ്ടുവരാം
കൂടെ കുറച്ചു കച്ചോടകാര്യങ്ങളും
റെയിൽവേ സ്റ്റേഷനിൽ അലസ്യത്തോടെ ഇറങ്ങിയപ്പോൾ തന്നെ പ്രിയതമയുടെ ഫോൺ കാൾ.
“എത്തിയോ പിന്നേ തിരിച്ചുപോരുമ്പോൾ ഒരു ഓണാസാരി വാങ്ങിക്കൊണ്ടു വരണം കേട്ടോ നമ്മുടെ ഓണപരിപാടിക്ക് ഉടുക്കനുള്ളതാ മറക്കരുത് “”
“ശരി വാങ്ങാം “
കരിംനഗർ ജില്ലയിലെ
മലയാളി സമാജത്തിന്റെ പ്രസിഡണ്ട്‌ അവർകളുടെ പത്നിയല്ലേ മോശമാകരുതലോ
ഫോൺ കട്ട് ചെയ്തു,
സ്റ്റേഷനിലെ കംഫർട് സ്റ്റേഷനിൽ പോയി ഒന്ന് ഫ്രഷായി.
എന്നാൽപ്പിന്നെ ഇപ്പൊ തന്നെവാങ്ങിക്കളയാം,
ചിലപ്പോൾ മറന്നുപോയാലോ,
ഒരു കുടുംബകലഹം ഒഴിവാക്കാമല്ലോ.
പുറത്തിറങ്ങി നോക്കിയപ്പോൾ ആഹാ!”
മനോഹരമായി അലങ്കരിച്ച
ഒരു സൂപ്പർ തുണിക്കട.
നേരെ അങ്ങോട്ട്‌ നടന്നു,
നഗരം മുഴുവൻ ഓണത്തിരക്കിൽ തുണിക്കടയിലും നല്ലതിരക്ക്.
സ്റ്റെപ് കയറി ചെന്നപ്പോൾ
അതാ.
സ്വാഗതം പറയാൻ നിൽക്കുന്നു. നമ്മുടെ സ്വന്തം മാവേലി തമ്പുരാൻ.
സന്തോഷമായി.
ഞാൻ മാവേലിയെ അടിമുടി ഒന്നുനോക്കി.
വായിച്ചറിഞ്ഞതും,
കേട്ടറിഞ്ഞതും,
മനസിലുള്ളതും
ഒരു ആറ് ആറരയടി പൊക്കമുള്ള ദൃഢ ഗാത്രനായ,
സുന്ദരമായ,
രണവീരശുരനായ
ഒരു ഫിഗരായിരുന്നു.
പക്ഷേ!!!
ഈ മാവേലി
എന്റെ ഭാവനയിലുള്ള മാവേലിയുമായി ഒട്ടും മാച്ചകുന്നില്ല, ഏകദേശം
.ഒരു നാലു നാലരയടി പൊക്കം മാത്രമുള്ള തടിച്ചു വണ്ണമുള്ള ഒരു കുള്ളൻ,
എന്തെങ്കിലുമാകട്ടെ
കാലം കുറെയായില്ലേ അതിന്റെ മാറ്റങ്ങളായിരിക്കും,
സ്വയം ആശ്വസിച്ചു ഞാൻ മാവേലിയുടെ അടുത്തെത്തി എന്റെ കൈകൾ മാവേലിക്കു നേരെ നീട്ടികൊണ്ട്ഭവ്യതയോടെ ചോദിച്ചു
“സുഖമാണോ തമ്പുരാനെ “മാവേലി തമ്പുരാൻചിലമ്പിച്ച ശബ്ദത്തിൽ മൊഴിഞ്ഞു
“സുഹം.. സേട്ടാ “””

ജോസഫ്‌ മഞ്ഞപ്ര



By ivayana