രചന : ബിജുകുമാർ മിതൃമ്മല✍

തന്താന താന
തക തന്താനാതാന
തന്താന താന
തക തന്താനാ താനാ…..
എന്തോരം കണ്ടു
കണ്ടോരം ചെന്നു
സന്തോഷം കൊണ്ടു
നെഞ്ചോരം ചേർത്തു
ആറ്റിറമ്പത്ത്
കൈതക്കൂട്ടത്തിൽ
കൈതപ്പൂവൊന്നു പൂത്തു
പിച്ചക മന്ദാര ചേമന്തി
ചെമ്പകപ്പൂകൊണ്ട്
മുറ്റത്ത്
പൂക്കളം തീർത്തിടുമ്പോൾ
കിന്നാരം കൊണ്ടവളേ
എന്നോട്
പുന്നാരം ചൊല്ലിയോളേ
കാർമേഘം മിന്നിയതെന്തേ
കവിളോരം വാടിയതെന്തേ
കവിളോരം വാടിയതെന്തേ
പെണ്ണേ കവിളോരം വാടിയതെന്തേ
ചിങ്ങമെത്തീടി ചിണുങ്ങി നിൽക്കാതെ
ചിരിച്ചു നിൽക്കെന്റെ പെണ്ണേ
ചിരിച്ചു നിൽക്കെന്റെ പൊന്നേ
എന്റെ ചിത്തിരതാമരപൂവേ
തന്താനാ…താനാ…തക തന്താനാ താനാ
എൻ്റെ ചിങ്ങനിലാവും നീയല്ലേ
എൻ്റെ ഓണനിലാവും നീയല്ലേ
ചിങ്ങം തിളങ്ങട്ടെ പൊന്നേ
ചിത്തം തെളിയട്ടെ പെണ്ണേ
തന്താന താന തക തന്താന താന
തന്താന താന തക തന്താനാ താന
തമ്പ്രാനെത്തണ നേരമായേ……..
മാവേലി തമ്പ്രാനെത്തണ നേരമായേ
അച്ചിങ്ങ പീച്ചിങ്ങ മത്തനും ചേർത്തിട്ട്
സദ്യയൊരുക്കടി പെണ്ണേ
തന്തോയം കാട്ടടി പൊന്നേ
തന്തോയം കാട്ടടി പൊന്നേ
തന്താന താന തക തന്നാന താന
തക തന്നാന താന തക തന്നാന താന

ബിജുകുമാർ മിതൃമ്മല

By ivayana