രചന : ടി.എം. നവാസ് വളാഞ്ചേരി✍
മാനുഷരെല്ലാരുമൊന്നെന്ന് ചൊല്ലിയ മാവേലി മന്നന്റെ മധുരിക്കും ഓർമകളുമായി ഒരു പൊന്നോണം കൂടി .
ഓണം വന്നോണം വന്നല്ലോ
പൊന്നോണപ്പുലരി പിറന്നല്ലോ
അത്തത്തിൽ ചിത്തമുണർന്നല്ലോ
ചന്തത്തിൽ പൂക്കളമിട്ടല്ലോ
പൂത്തുമ്പികൾ പാറി നടന്നല്ലോ
പൂമരമത് പൂത്ത് തളിർത്തല്ലോ
ചിന്തകളിൽ നൻമ പടർന്നല്ലോ
മാവേലി സ്മൃതികളുണർന്നല്ലോ
ഒരുമയുടെ വിളക്ക് തെളിച്ചല്ലോ
ഒന്നെന്നവർ വീണ്ടുമറിഞ്ഞല്ലോ
കള്ളത്തെ വെളിയിലെറിഞ്ഞല്ലോ
ചതിയില്ലാ ലോകം തീർത്തല്ലോ
കളമാകെ കളികൾ നിറഞ്ഞല്ലോ
തിരുവാതിര ശീലുകൾ കേട്ടല്ലോ
നാക്കിലയിൽ രുചികൾ നിറച്ചല്ലോ
സ്വാദാലെ വയറ് നിറഞ്ഞല്ലോ
അന്തിക്ക് നിലാവ് തെളിഞ്ഞല്ലോ
ചന്തിരനും നോക്കി ചിരിച്ചല്ലോ
മനമാകെ കുളിര് പടർന്നല്ലോ
സ്വപ്നത്തിന് ചിറക് മുളച്ചല്ലോ