രചന : അബ്രാമിന്റെ പെണ്ണ്✍
കഴിഞ്ഞയിടെ ഒരീസം വീട്ടിൽ പെയിന്റടിച്ചു..
അടുത്തുള്ള ഒരുത്തനെയാ പെയിന്റടിയ്ക്കാൻ വിളിച്ചത്..
രാവിലെ ഒൻപതരയായിട്ടും ആളിനെ കാണുന്നില്ല..
ഞാനങ്ങോട്ട് വിളിച്ചപ്പോ “ഹാലോ,,എഴുന്നേറ്റില്ല,,ദാ വരുന്നെടേന്ന്..
ആ ഏപ്പരാച്ചി ഒറക്കപ്പായിൽ കെടന്ന് സംസാരിക്കുന്നു… ഇവൻ ഒറക്കമൊണർന്നിട്ട് ഇനിയെപ്പ…😳😳😳
പത്തേകാലോടെ പുള്ളി വീട്ടിലെത്തി… പണി തുടങ്ങിയപ്പോ മണി പതിനൊന്ന്..
അന്ന് തന്നെ പണി തീർക്കണം എന്നെനിക്ക് നിർബന്ധമുണ്ടായോണ്ട് അടുത്തുള്ള വിജേണ്ണനെ കൂടെ വിളിച്ചു..
എന്റെ തോളൊപ്പം പോലും പൊക്കമില്ലാത്ത വിജേണ്ണൻ പെയിന്റ് പോയിട്ട് പെയിന്റടിയ്ക്കുന്ന ബ്രഷ് പോലും കണ്ടിട്ടുള്ള ആളല്ല.. വരുന്നില്ല,, പണിയറിയാൻ മേലാ,,പണിയുന്നില്ലെന്നൊക്കെ പുള്ളിക്കാരൻ താണ് വീണു കേണ് പറഞ്ഞു…
“എന്റെ വിജേണ്ണാ,, ആളായിട്ട് ഒന്ന് വന്നാൽ മതി,, പെയിന്റടിയൊക്കെ ഞാൻ പഠിപ്പിക്കാമെന്ന് പറഞ്ഞപ്പോ വിജേണ്ണൻ വന്ന്…
ഞാൻ നല്ലോണം മോട്ടിവെഷം കൊടുത്തു.. ന്നാ പിന്നെ ജോലിക്ക് വരാവെന്ന് പുള്ളി സമ്മയ്ച്ചു..
എന്റെ കെട്ടിയോനുൾപ്പെടെ മൂവർ സംഘം പെയിന്റടി തുടങ്ങി.. ഞാൻ അടുക്കളയിൽ ബീഫ് റെഡിയാക്കാനുള്ള തിരക്കിലും..
ബീഫും ഉള്ളിയും തേങ്ങായുമൊക്കെ അരിഞ്ഞിട്ട് നോക്കുമ്പോ ഉപ്പിന്റെ പാത്രം കാണുന്നില്ല.. ഞാൻ നോക്കുമ്പോ ഒരു കിണ്ണത്തേൽ ഇച്ചിരി ഉപ്പെടുത്ത് വെച്ചേക്കുന്നു… 🙄🙄🙄
എന്നാലും ആ ഉപ്പ് പാത്രം എവിടെ പോയി.. ഞാൻ അകത്തു ചെന്ന് കെട്ടിയോനോട് ചോയ്ച്ചു..
“ആ കിണ്ണത്തേലിരിയ്ക്കുന്ന ഉപ്പിട്ടാൽ മതി.. ഉപ്പും ചക്കയുമൊക്കെ കണ്ടാൽ നിനക്ക് പ്രാന്താ.. തീരാ ചൊമടു ചൊമന്നു കിട്ടിയ കാശ് കൊടുത്താ രണ്ട് കിലോ ബീഫ് വാങ്ങിച്ചത്.. അത് ഒന്നിനും കൊള്ളാതെ ഇല്ലായ്മയാക്കിക്കളയാൻ എനിക്കിത്തിരി ദെണ്ണമൊണ്ട്…
ഞാൻ വാരിക്കോരി ഉപ്പിടുമെന്ന് കരുതി അങ്ങേരാ ഉപ്പ് പാത്രമെടുത്ത് പെയിന്റടിയ്ക്കുന്ന മുറിയുടെ മൂലയ്ക്ക് കൊണ്ട് വെച്ചേക്കുന്ന്…😳😳😳😳😳
ആണ്ടെടെ പറയുന്ന കേട്ടോ പരമ ചെ.. അല്ലെങ്കി വേണ്ട പരമ ദുഷ്ടൻ….ഞാനങ്ങേരുടെ അടുത്തോട്ട് എന്തോ ഒണ്ടാക്കാൻ ചെന്ന്…🤬🤬🤬🤬🤬🤬🤬🤬
ഉപ്പിന്റെ പാത്രം എടുത്ത് കാലിന്റെ കീഴെ കൊണ്ട് വെച്ചേക്കുവാ.. ..ചോദിച്ച സ്ത്രീധനം കൊടുത്ത് തങ്കം പോലിരിയ്ക്കുന്ന എന്നെ കെട്ടിച്ചു വിട്ടത് എറച്ചിക്കറിയിലിച്ചിരി ഉപ്പിടാൻ സമ്മയ്ക്കാത്ത ഈ പന്നലിന്റെ കൂടെയാരുന്നല്ലോ…..ഞാനേതാണ്ട് ഉപ്പ് കാണാത്ത പോലെ..😡😡😡😡
ഞാൻ തിരിച്ചു പോന്നു.. എന്റെ അച്ഛൻ ജീവിച്ചിരുന്നെങ്കി എനിക്കീ ഗതികേട് വരില്ലാരുന്നു… ( വിതുമ്പുന്നു 😥😥😥😥 )
ഞാൻ കറി വെച്ചോണ്ടിരുന്നപ്പോ പെയിന്റടിക്കാരൻ അടുക്കളയിലോട്ട് വന്ന്..
“ആഹാ,, ഇതിത് വരെ തീർന്നില്ലിയോ.. പെട്ടെന്നാട്ട്.. നമ്മക്കിന്നിത് തീർക്കണ്ടേ..
അയ്യോടാ നട്ടുച്ചവരെ കെടന്നൊറങ്ങീട്ട് വന്ന് നിന്ന് നമ്മളോട് പ്രസംഗിക്കുന്നെടെ… 😳😳😳😳
ഞാനൊന്നും മിണ്ടാൻ പോയില്ല.. മേലിലാ പൊന്നമ്മച്ചി സത്യം ഞാനൊരക്ഷരം മിണ്ടീല..നമ്മള് ചെല്ലാതിരുന്നിട്ട് അയാടെ പെയിന്റടിക്കാനുള്ള ഊക്ക് പോണ്ട..പെട്ടെന്ന് കറി അടുപ്പത്തു വെച്ചിട്ട് ഞാനും കൂടെ ചെന്ന്… മറ്റേ നീളമുള്ള കമ്പിൽ കുത്തിയ ബ്രഷെടുത്ത് പെയിന്റിരുന്ന ബക്കറ്റിൽ മുക്കി പൊക്കിയിങ്ങോട്ടെടുത്തു ഭിത്തിയിൽ വെയ്ക്കാൻ തുടങ്ങിയതും വിജേണ്ണൻ വന്നെന്റെ കീഴിൽ കേറി..
അടിയ്ക്കാൻ മുക്കിയെടുത്ത പെയിന്റ് അതേപോലെ വിജേണ്ണന്റെ തലവഴി താഴോട്ട് വീണ്… 😃😃😃😃😃😆😆😆😆😆😆🤣🤣🤣🤣🤣🤣🤭🤭🤭🤭🤭🤭🤭🤭
ആള് ഇച്ചിരിയല്ലേയുള്ളു.. ഞാൻ കണ്ടില്ല..
അണ്ണൻ എന്നെയങ്ങു നോക്കുവാ.. ഇത്ര നോക്കാനെന്തുവാ.. എന്റെ വീട്ടിൽ പെയിന്റടിയ്ക്കാൻ ഞാൻ വിളിച്ചിട്ട് വന്നാൽ ഞാൻ മൊതലാളി,, വിജേണ്ണൻ തൊഴിലാളി.. മൊതലാളി തൊഴിലാളിയുടെ തലയിൽ പെയിന്റൊഴിച്ചാൽ തൊഴിലാളിയ്ക്ക് കേടില്ലെന്ന് ആരാണ്ടോ പറഞ്ഞിട്ടൊണ്ട്…
അണ്ണൻ റോസ് തലയുമായി വെളീലോട്ട് പോയ്.. ഇച്ചിരി കഴിഞ്ഞു തിരിച്ചു വന്നു.. തലമുടിയും മീശയുമൊക്കെ മിനു മിനാന്ന് മിനുങ്ങുന്നൊണ്ട്.. ബ്യൂട്ടിപാർലറിൽ പോയാൽ എത്ര രൂപ ചെലവാക്കിയാലാ മുടീം മീശേമൊക്കെ ഈ രീതിയിൽ സെറ്റ് ചെയ്തു കൊടുക്കുന്നെ,, ആ പണിയാ യാതൊരു ചെലവുമില്ലാതെ ഒറ്റ സെക്കന്റ് കൊണ്ട് ഞാൻ റെഡിയാക്കിക്കൊടുത്തത്… 😌😌😌😌😌
അങ്ങനെ ഏറെക്കുറെ ഉച്ചയായി.. ചോറും കറിയുമൊക്കെ വെന്ത്,, ഞാൻ കഴിക്കാൻ വിളമ്പി.. മുറി മൊത്തം അലങ്കോലമായി കിടക്കുന്നോണ്ട് പണിക്കാര് രണ്ട് പേരും സിറ്റൗട്ടിലിരുന്ന്.. എന്റങ്ങേര് പിന്നെയെ കഴിക്കുന്നുള്ളെന്ന് പറഞ്ഞു..
ചോറും ചീനിയും ബീഫും അവിയലുമൊക്കെ ഞാൻ കൊണ്ട് വെച്ച്..
അവര് കഴിക്കുന്നത് കണ്ടിട്ട് ഇച്ചിരി ചീനിയുമെടുത്തോണ്ട് ഞാൻ കഴിക്കാനിരുന്നു…
“ഇതെന്തൊരു എറച്ചിയാടെ…
മറ്റേ മെയിൻ പണിക്കാരൻ വിളിച്ചു ചോയ്ച്ചു..
“ബീഫാണ്ണാ…എന്തുവാ കൊള്ളത്തില്ലേ..
ഇവന് തിന്നാ പോരെ,, ഇനി പോത്തിന്റെ പേരും ആധാർ കാർഡും കണ്ടാലേ ഇറങ്ങത്തോളോ.. എന്തോരൂദ്രവാന്ന് പറ..കറി കൊള്ളത്തില്ലെന്ന് പറയുവാണെങ്കി ഒരു കഷ്ണം പോലും തിന്നാൻ ഞാനങ്ങേരെ സമ്മയ്ക്കേല… 😡😡😡😡
“കറി കൊള്ളാം.. ഈ എല്ല് ഇങ്ങനെ വെട്ടിയിട്ടതെങ്ങനെയാന്ന് ഞാൻ ചോയ്ച്ചതാ…
എല്ല് വെട്ടിയിട്ടോ.. ആര് വെട്ടിയിട്ട്.. എറച്ചി മാത്രവാരുന്നല്ലോ കറി വെച്ചത്.. പിന്നെ എല്ല് എവിടുന്ന് വന്ന്.. 🙄🙄
ഞാൻ ചീനിപ്പാത്രം താഴെ വെച്ചിട്ട് അങ്ങോട്ട് ചെന്ന്..
അണ്ണൻ എല്ല് വായിലിട്ട് ഉറിഞ്ചുന്നു.. എന്നെ കണ്ടതും പുള്ളി ആ എല്ലിൻ കഷ്ണം വായിൽ നിന്നെടുത്ത് കാണിച്ചു..
“പൊന്നീശ്വരോ,,,ബീഫ് വേവാൻ വേണ്ടി പൊട്ടിച്ചിട്ട ചെരട്ടമുറി… 😳😳😳😳😳
കറി വെളമ്പാനുള്ള വെപ്രാളത്തിൽ ചെരട്ടമുറി എടുത്തു മാറ്റാൻ മറന്നോയ്.. മറ്റേ കല്ലൻ ചെരട്ടയായത് കൊണ്ട് കറിയിൽ കിടക്കുമ്പോ എല്ലല്ലെന്ന് ആരും പറയത്തില്ല…
അരീം പറീം തിരിച്ചറിയാൻ വയ്യാത്ത പുല്ലുകളെയൊക്കെ പണിക്ക് വിളിച്ച എന്നെ പറഞ്ഞാ മതിയല്ലോ… കണ്ണും പരണ്ടയ്ക്കായുമൊന്നും കാണാൻ വയ്യാതെ ചെരട്ടയെടുത്ത് വായിൽ വെച്ച് ഉറിഞ്ചുവാ..കൊച്ചു കുഞ്ഞല്ലിയോ… ഒന്നും അറിയാത്ത പ്രായം..എല്ലാണെന്ന് പറഞ്ഞ് കടിച്ചു പൊട്ടിക്കുമ്പോ പല്ല് വല്ലോം എളകിപ്പോയാ ആര് സമാനം പറയും..അതെങ്ങാനും വയറ്റിൽ പോയിട്ട് കക്കൂസിൽ ചെന്നിരുന്ന് വെപ്രാളം പിടിച്ചാൽ പേര് ഞങ്ങക്കല്ലേ വരത്തൊള്ളൂ..ഞങ്ങളെ കനപ്പിക്കാൻ ബ്രഷും പൊക്കിക്കൊണ്ട് വന്നേക്കുവാ.. 🤬🤬🤬🤬🤬
വായിലിട്ട് ഉറിഞ്ചി വലിക്കുന്നത് ചെരട്ടയാണെന്ന് പറഞ്ഞപ്പോ പുള്ളിക്കാരൻ അതെടുത്ത് താഴെ വയലിലോട്ട് ഒറ്റ ഏറു കൊടുത്തു…
“കറി വെളമ്പുമ്പോ ശ്രദ്ധിയ്ക്കണ്ടേ…
ഉപദേശം എന്നോട്.. ചെരട്ട കണ്ടാൽ എടുത്ത് കളയാൻ ഞാൻ പറയണോ..ഇവന്റെ കണ്ണിൽ കുരുവൊന്നുമില്ലല്ലോ…..ഹല്ലേ,, ഇതെന്തൊരു പാട്…. 😡😡😡😡😡
ഉച്ച കഴിഞ്ഞു ഞങ്ങൾ നാലു പേരും കൂടെ ഒരുപോലെ പെയിന്റടിയ്ക്കുവാ.. മൂന്ന് മണിയായപ്പോ ഞാൻ പോയ് ചായയിട്ട് കൊടുത്തു.. മൂന്നരയായപ്പോ പെയിന്റടിക്കാരന്റെ അനക്കമൊന്നും കേക്കുന്നില്ല.. ഞാൻ ചെന്ന് നോക്കുമ്പോ ആശാൻ വിശാലമായിരുന്ന് ബ്രഷും ബക്കറ്റുമൊക്കെ കഴുകുന്നു.. 😳😳😳😳
വീട്ടുകാരായ നമ്മള് അടിയോടടി..😥😥😥😥
ഞാൻ കെട്ടിയോനെ അടുത്തോട്ട് വിളിച്ചു..
“ലവന് പ്രാന്താണോ മനുഷ്യാ,, അവനാണോ ഞാനാണോ ഇവിടെ ജോലിക്ക് വന്നത്… വന്നത് പതിനൊന്നു മണിക്ക്,, എന്നിട്ട് മൂന്ന് മണിക്ക് മൊത്തം വാരിക്കഴുകീട്ട് അവനെങ്ങോട്ട് പോവാ.. മര്യാദയ്ക്ക് വന്ന് ബാക്കി പെയിന്റടിയ്ക്കാൻ പറ. അല്ലെങ്കിൽ എന്റെ സ്വഭാവം മാറും,, പറഞ്ഞില്ലെന്ന് വേണ്ട… 😡😡😡
ഞാൻ പറഞ്ഞത് കേട്ട് അങ്ങേരെന്റെ വാ പൊത്തി…
“ഞാൻ വിളിക്കാം.. നീയൊന്നും പറയല്ലേ..
അങ്ങേര് ചെന്ന് ലവന്റെ കയ്യിലിരുന്ന ബ്രഷ് വാങ്ങിക്കൊണ്ടന്ന് വീണ്ടും പെയിന്റിൽ മുക്കി കയ്യിൽ പിടിപ്പിച്ചു കൊടുത്തു.. പുള്ളി അങ്ങേരെ ഒന്ന് നോക്കി.. പിന്നെ ചറപറാന്ന് അടി തുടങ്ങി..
ഞങ്ങൾ മൂന്ന് പേര് പെടാപ്പാട് പെട്ട് രാത്രിയോടെ ഭിത്തിയെല്ലാം അടിച്ച് തീർത്തു..ലവനൊറ്റയ്ക്കാരുന്നെങ്കി അടുത്ത ഓണം വരെ ഇവിടിരുന്ന് അടിച്ചേനെ… 😡😡😡😡
ജനലും വാതിലുമൊന്നും പെയിന്റ് ചെയ്തില്ല.. ആയിരം രൂപ ശമ്പളവും വാങ്ങി അവര് പോയി…
പിറ്റേന്ന് രാവിലെ പത്തു മണിയോടെ പുള്ളിക്കാരൻ വീട്ടിൽ വന്ന്..
“എന്താടെ മൊതലാളീ രാവിലെ വിളിക്കാഞ്ഞേ.. നമ്മക്കാ ബാക്കി പെയിന്റിംഗ് കൂടെ തീർക്കണ്ടേ..
കയ്യിൽ പൈസായില്ലാഞ്ഞോണ്ടാ വിളിക്കാഞ്ഞതെന്ന് പറഞ്ഞപ്പോ..
“ഓണത്തിന് തന്നാൽ മതിയെടെ.. നമ്മക്കങ്ങു തീർക്കാം…
പൈസ കിട്ടിയിട്ട് ബാക്കി ചെയ്യുന്നതേയുള്ളെന്ന് ഞാൻ തീർത്തു പറഞ്ഞു വിട്ടു.. ഭിത്തിയിൽ പെയിന്റടിയ്ക്കാൻ ഇത്രേം താമസമുള്ളവൻ ജനൽകമ്പിയിൽ പെയിന്റടിയ്ക്കാൻ എത്ര ദിവസം എടുക്കുമെന്ന് എനിക്കറിഞ്ഞൂടെ… വേല മനസിലിരിക്കട്ടെ…
എന്റെ കയ്യിൽ നിന്ന് ഒരു രൂപ ഇനിയവൻ വാങ്ങിക്കത്തില്ല… 😏😏😏😏😏
അല്ലെടെ പറഞ്ഞപോലെ നാളെയല്ലേ തിരുവോണം..🙄🙄🙄🙄
കണ്ണിൽ കണ്ടതൊക്കെ വാരി വലിച്ചു തിന്ന് തൂറി വാരിക്കിടക്കരുത്…അവനവനെ അവനവൻ നിയന്ത്രിയ്ക്കണം…
അപ്പൊ പ്രിയപ്പെട്ട കൂട്ടുകാർക്കെല്ലാം തിരുവോണാശംസകൾ… എല്ലാരും സന്തോഷമായിരിക്കണം…..നിറയെ നിറയെ ഉമ്മകൾ….അടുത്ത വർഷവും ഇതുപോലെ വായ്ക്ക് രുചിയായിട്ട് വർത്താനം പറയാൻ ഞാൻ കാണുവോന്നൊന്നും അറിഞ്ഞൂടാ.. അഥവാ ഇല്ലെങ്കിൽ ഇന്നത്തെ ഈ പോസ്റ്റ് അന്ന് നിങ്ങളെടുത്ത് വായിക്കണം കേട്ടോ…😘😘😘😘😘😘