രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍
ഓണം വരവായി തിരുവോണം വരവായി
ഓണപ്പാട്ടുകൾ നാവിൻതുമ്പത്തൂഞ്ഞാലാടുകയായി
ഓണത്തപ്പനെവരവേൽക്കാനായ് പൂവുകൾ വിരിയുകയായി
തുമ്പപ്പൂക്കൾ പറിക്കാനെത്തിയകുട്ടികൾ തുമ്പികളായി
മുറ്റംപുതിയൊരു പൂക്കളുമായി കണ്ണിനുകുളിരായി
അത്തക്കാഴ്ചകൾ മോഹനമായി തിരുവോണംവരവായി
ഓണമൊരുക്കാനോർമ്മകൾ തേടി മനസുകൾതേരേറി
തിരുവോണത്തിൻ പുതുമകൾകാണാൻ പഴമകൾ നാം തേടി
ഓണംവരവായി തിരുവോണംവരവായി
ഓണക്കോടിയുടുക്കാനായി ഉണ്ണികൾ ധൃതികൂട്ടി
ചിന്തകളങ്ങിനെമനസുകളിൽ കുട്ടിക്കാലംതേടി
ഓടിമറഞ്ഞ ഓണനിലാവ് ഓർമ്മയിൽ തേങ്ങുകയായി
എങ്കിലുമോണംവരവായി തിരുവോണംവരവായി
ഒത്തൊരുമിച്ചൊരു കാലംപോലെ ഒന്നായ്ക്കൂടുക നാം
ഓണംവരവായി തിരുവോണംവരവായി
ഓണപ്പാട്ടുകൾ പാടുകനമ്മളൂഞ്ഞാലാടുക നമ്മൾ.