കദനങ്ങൾ കോർത്ത
കല്പടവിൽ ഞാനിന്ന്
അകലങ്ങൾ നോക്കി
കണ്ണീർതുടച്ചു …..
അകലങ്ങൾ ആത്മാവിൻ
ആഴങ്ങൾ അറിയുന്ന
അരികുകൾ നോക്കീ
ഞാൻ വെറുതെ
നിന്നൂ …
ഇന്നുവരുന്നോരോ
വിരുന്നുകാരൊക്കെയും .
ബന്ധു ക്കളാണെന്ന
തിരിച്ചറിവിൽ ……!
ആരോ ആരാണിവരെന്നറിയാത്ത
അതിശയ മായി നിന്നുപോയീ …
അറിയാത്തപോൽ
വീണ്ടും നോക്കി നിന്നു …!
എവിടെയോ കണ്ടു മറന്നമുഖങ്ങളിൽ
കണ്ടു എന്നാത്മപൈതൃ കത്തെ !
കണ്ടു ഞാൻ ,!
കണ്ടതു ഞാനല്ല ….?.
എന്നെയും കണ്ടവർ….
ത്തഴുകിത്തലോടി യെൻ
മിഴികളിൽ കണ്ണീരുമ്മ നല്കീ ……!
അറിയാതെ നിന്നു ഞാൻ
ഓർമ്മയിൽ ,,,എന്നുടെ
ആരാണത് ?
ആരെന്നറിയുവാനായ്
എൻ ,,,
അച്ഛനോ ?അമ്മയോ ?
സോദരനോ ?
മറ്റുള്ള ബന്ധുക്കളാരാണവർ ?
എന്നെ സ്നേഹിച്ചിരുന്ന ആത്മാക്കളോ …?
അതാരായിരുന്നവർ
ആരൊക്കെയോ ?
(പട്ടം ശ്രീദേവിനായർ )