രചന : ടി.എം. നവാസ് വളാഞ്ചേരി✍

പൂമരത്തണ്ടിൽ ഒരു പൂ വിരിഞ്ഞല്ലോ
ആ പുവകം നിറയെ പൂന്തേൻ നിറഞ്ഞല്ലോ
പൂമണം വിതറി ആ പൂ
വളർന്നല്ലോ
കണ്ണിനഴകായ് പൂപുഞ്ചിരിച്ചല്ലോ
പൂമധു നുകരാൻ പൂമ്പാറ്റ വന്നല്ലോ
പൂമ്പൊടിക്കുള്ളിൽ നിന്നും തേൻ കുടിച്ചല്ലോ
പൂമരത്തയ്യിൽ പുമഞ്ഞ് പെയ്തപ്പോൾ
പൂവിതൾ വീണ്ടും പൊൻകുസുമമായല്ലോ
പൂമരച്ചോട്ടിൽ പൂങ്കാറ്റ് വന്നപ്പോൾ
പാരിടം നിറയെ പൂമണമറിഞ്ഞല്ലോ
പൂക്കളം തീർക്കാൻ പോകും കൂട്ടുകാർ മൊത്തം
പൂമരച്ചോട്ടിൽ വേഗം പാഞ്ഞടുത്തല്ലോ
നറുമണം വിതറും പൊൻ പൂക്കളൊക്കെയും
പൂക്കുടക്കുള്ളിൽ ചേലിൽ പങ്കു വെച്ചല്ലോ
പൂമരച്ചോട്ടിൽ വാഴും ശലഭമൊക്കെയും
പൂവനം തേടി വീണ്ടും യാത്രയായല്ലോ

ടി.എം. നവാസ്

By ivayana