ആടിയുലഞ്ഞു തുടിതാളംപോൽ
ഇളകി വന്നോരാ കുളിരിളം കാറ്റിന്ന്
അരളിതൻ ഇലകളെ തൊട്ട് തഴുകി
ഇലഞ്ഞിതൻ പൂക്കളെ
മെല്ലെ കൊഴിച്ചിട്ട്
നൃത്തചുവടുപോൽ തത്തി കളിക്കവേ
മാമരചില്ലയെ പുൽകി കിടന്നോരാ
മുല്ലതന്നരി മൊട്ടുകൾ
കുണുങ്ങി ചിരിച്ചുപോയ്
മരങ്ങളും ഇലകളും
മലർവള്ളി കൊടികളും
കാറ്റിന്റെ താളത്തിലങ്ങനെ
തുള്ളി കളിച്ചു രസിക്കവേ
താഴെ നീർതടാക നടുവിലായ്
അർക്കനെ കാത്തെന്നപോൽ
അനങ്ങാതെ നിന്നോരാ
താമര തണ്ടുലച്ച്
മന്ദമാരുതനെങ്ങോ മറഞ്ഞുപോയ്
✍️ ജിനി വിനോദ്