രചന : ഗഫൂർ കൊടിഞ്ഞി✍

എന്തൊരു ലോകമാണിത്. രക്ത ബന്ധ ങ്ങൾക്ക് പോലും വിലയില്ലാത്ത കാലം.
ഇന്നലെ ചങ്കുവെട്ടിയിൽ ധാരാളം ആളുകൾ കൂടിയ നേരം. ഒരു ചെറുപ്പക്കാരൻ
ഒരു വയോവൃദ്ധനെ ക്രൂരമായി മദ്ദിക്കു ന്നു. ആളുകൾ അത് തമാശമട്ടിൽ കണ്ട് നിൽക്കുന്നുണ്ട്. അവശനായ വൃദ്ധന് ഒരു മാന്യൻ പ്രതിരോധം തീർക്കാൻ മുന്നോട്ടു വന്നു. എങ്കിലും ചെറുപ്പക്കാരന് കലിയട ങ്ങുന്നില്ല. ആളുകൾ കൂടുതൽ പ്രശ്ന ത്തിൽ ഇടപെടുമെന്നായപ്പോൾ അവൻ പിൻവലിഞ്ഞു. ചില മനുഷ്യപ്പറ്റുള്ളവർ വൃദ്ധനെ ആശ്വസിപ്പിക്കുന്നതിനിടയിൽ ഒരു കുപ്പി വെള്ളം ആരോ അയാൾക്ക് നീട്ടി. അത് വാങ്ങി ആർത്തിയോടെ കുടി ക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
” സാരല്യ, എൻ്റെ മോനാണ്, ബുദ്ധിമോ ശം കൊണ്ട് ചെയ്തതാവും.” കൂടി നിന്നവരെല്ലാം തലക്ക് കൈവെച്ചു.
ആ ഉപ്പ അയാളുടെ ന്യായം പറഞ്ഞു. അതിവിടെ പറയുന്നില്ല.വേറൊരു ന്യായം
മകനും പറയാനുണ്ടാവും. എങ്കിലും ഒരുമകൻ പിതാവിനെ തല്ലുക എന്നൊക്കെ പറഞ്ഞാൽ ചിലത് പറയാതെ വയ്യ. അയാൾ പറഞ്ഞതനുസരിച്ച് കൂലിപ്പണി ചെയ്തും കടവും കള്ളിയും വാങ്ങിയും അവനെ പഠിപ്പിച്ചു.ഇപ്പോൾ സാമാന്യം നല്ല നിലവാരത്തിലുള്ള ഒരു തൊഴിലും അവനുണ്ട്.


ഒരുകുഞ്ഞ് ജനിക്കുമ്പോൾ എത്രസന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് അവൻ്റെ മാതാപിതാക്കൾ അവനെ വള ർത്തുന്നത്. അവൻ മുട്ടിലിഴയുന്നതും പിച്ചവെക്കുന്നതും നിർവൃതിയോടെയാ ണ് അവർ നോക്കി നിൽക്കുക. അവനെ അണിയിച്ചൊരുക്കാനും കൂടെ നടത്താ നും ഈ മാതാപിതാക്കൾക്കുള്ള ഉൽസാ ഹം ചിലപ്പോൾ പുതു തലമുറക്ക് മനസി ലാവണമെന്നില്ല. സ്വന്തംസാമ്പത്തിക പരിമിതികൾ പോലും മറന്ന് അവൻ്റെ വിദ്യാഭ്യാസ കാര്യത്തിൽ എന്ത് ഉൽസാഹമാണ് രക്ഷകർത്താക്കൾ കാണിക്കുക. ഓരോരുത്തരും അവരവരുടെ സാമ്പ ത്തിക പ്രയാസങ്ങൾപോലും പരിഗണിക്കാതെ ഏറ്റവുംനല്ല പാഠശാലയിൽ ത ന്നെ അവരെ ചേർക്കുന്നു. വലുതാകു മ്പോൾ അവൻ്റെ ഇഷ്ടങ്ങളുടെ പരിതി വലുതാവുന്നു. ഉള്ളത് മിച്ചം വെച്ചും ഇല്ലാത്തത് കടം വാങ്ങിയും അവന് വേണ്ടി പഠനോപകരണങ്ങൾ നല്ല ഉടുപ്പുകൾ ചെരുപ്പുകൾ ബൈക്കുകൾ കമ്പ്യൂട്ടറു കൾ എല്ലാം മാതാപിതാക്കൾ ഒരുക്കി ക്കൊടുക്കുന്നു. ഇതിനിടക്ക് പുതിയ ബന്ധങ്ങളും സൗഹൃദങ്ങളും അവൻ്റെ ജീവിതഗതിയും വീക്ഷണങ്ങളും മാറ്റി മറിക്കുന്നു.


ഇങ്ങനെ വളർന്നു വരുന്ന കുട്ടികൾ വിദ്യാ ഭ്യാസവും തൊഴിലും നേടി ഉന്നതങ്ങളിൽ എത്തിച്ചേരുമ്പോൾ മാതാപിതാക്കൾക്കു ണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അവന് വിവാഹപ്രായമായിഎന്ന ത് മാതാപിതാക്കൾക്ക് ഒരു സ്വപ്നപൂർ ത്തീകരണമാണ്.ഓരോരുത്തർക്കും അ നുസരിച്ച് ഏറ്റവും നല്ല പെൺകുട്ടിയെ ഏറ്റവും സമ്പന്നവും വിദ്യാഭ്യാസവുമുള്ള കുടുംബത്തിൽ നിന്ന് തന്നെയാവണം എന്നത് മാതാപിതാക്കൾ ഒരു വാശിയാ യി കാണാറുണ്ട്.
ഇങ്ങനെ വിവാഹം കഴിയുന്ന തോടുകൂടിഅവൻ മറ്റൊരു സ്വപ്നം കാണുന്നു.സ്വന്തമായി ഒരു ജീവിതം.ഇതൊരു തെറ്റല്ല.എന്നാൽ സ്വന്തം ഭാര്യമാരുടേയും മക്കളുടേയും അത്രയില്ലെങ്കിലും തങ്ങളെ പോറ്റിവളർത്തി വലുതാക്കിയവരെന്ന പരിഗണനയെങ്കിലും അവരർഹിക്കുന്നില്ലേ? തങ്ങ ൾക്ക് വേണ്ടി ജീവിതം കരുപ്പിടിപ്പിക്കുന്ന തിന് അവർ അനുഭവിച്ച ത്യാഗമെങ്കിലും ഓർക്കേണ്ടതല്ലേ? നന്നേ ചുരുങ്ങിയത് അവരെ ഉപദ്രവിക്കാതിരിക്കയെങ്കിലും ചെയ്ത് കൂടേ?
സാമ്പത്തികമായും സാമൂഹികമായും മുന്നേറുന്ന നമ്മിൽ നിന്ന് സമസൃഷ്ടി
സ്നേഹമെന്നത് മാഞ്ഞ് പോവുകയാണോ?

ഗഫൂർ കൊടിഞ്ഞി.

By ivayana