കുത്തെത്ര ഏറ്റിട്ടും കുറ്റമില്ല കുത്തിപ്പൊട്ടിച്ചുപൊടിച്ചും നീ തിന്നതല്ലാം കുറ്റമില്ലാത്തതാണെന്ന് അറിഞ്ഞാൽ മതി
മരത്തിൽ നിർമ്മിച്ചെന്നെ നാട്ടിയിട്ടു
കുത്തിയില്ലേ ആദ്യം ,
കല്ലിൽ തീർത്തെന്നെ
കുഴിച്ചിട്ടും കുത്തിയില്ലേ പിന്നെ..
നെല്ലെത്ര കുത്തിയരിയാക്കിയിനി
അരിയും കുത്തിപ്പൊടിയാക്കി
കറുത്തയെൻ നിറത്തെ അല്പനേരം
വെളുത്തതായി പിന്നെയും വറുത്ത
കാപ്പിക്കുരു കുത്തി
വീണ്ടുമെന്നെ കറുത്തതാക്കി
മുളകും മല്ലിയും വറുത്തു കുത്തി
കുത്തിയവനു വേദനയും
നീറ്റലുമായല്ലോ…!
ഉരലുമുലക്കയും കാണാനില്ലാതായി
കുത്തിപ്പൊടിക്കാനതു യന്ത്രമായ്…!
കുനിഞ്ഞു നിവരേണ്ട കൈയിട്ടുവാരേണ്ടേ
കാര്യം എളുപ്പം നടന്നുകിട്ടും
ഉലക്ക മാത്രം പഴം ചൊല്ലുകളിൽ പേരുമാത്രം നിറഞ്ഞു നിന്നു;
കുത്തേറ്റു കുഴിയിലായവരേറെ ആർക്കൊക്കെയോ വേണ്ടി തിന്നാൻ കുത്തി കൊടുത്തു കൂനി പോയവരും ഏറെയല്ലോ ഉരലറിയാത്ത ഉലക്കയറിയാത്തവരുടെ ഈ ലോകത്ത്..
!!