ഞാൻ രാവിലെ ആറര മണിക്ക് കൽപ്പാത്തിപ്പുഴയുടെ തീരത്തെത്തി.
ഗൃഹത്തിൽ നിന്ന് വെറും 3 മിനിറ്റ് നടന്നാൽ മതി പുഴയുടെ തീരത്ത് എത്തുവാൻ.
വീട്ടിൽ നിന്ന് ബലിയിട്ടുവാനുള്ള സാധനങ്ങൾ
കൊണ്ടു വന്നിട്ടുണ്ടായിരുന്നു.
. പുരോഹിതൻ കൊറോണയെ പേടിച്ചു വന്നില്ല.
പിതൃബലി നടത്തുന്ന സ്ഥലത്ത് എത്തി.
എന്നെ കൂടാതെ 3 പേർ ഉണ്ടായിരുന്നു.
ഞാൻ പിതൃതർപ്പണം ചെയുന്ന വ്യക്തിയായതിനാൽ മന്ത്രങ്ങൾ എനിക്ക് അറിയാമായിരുന്നു.
എന്നെ തന്നെ അവർ നോക്കി നിന്നു.
ഞാൻ ചോദിച്ചു അവരോട്: എന്തെങ്കിലും
സഹായം വേണോ?
പുരുഷനാണ് ഉത്തരം പറഞ്ഞത് കണ്ടാൽ പ്രായം 30തോന്നും ,കൂടാതെ രണ്ടു സ്ത്രീകളും.
ആധുനിക വേഷത്തിലാണ് അയാൾ വസ്ത്രം ധരിച്ചി വന്നിരുന്നത് .. അയാൾ പറഞ്ഞു
ഞങ്ങൾ കഴിഞ്ഞ 25 വർഷമായി വിദേശത്താണ് താമസിക്കുന്നത്.
അച്ഛൻ മരിച്ചിട്ട് ത്തധികം ദിവസം
കഴിഞ്ഞിട്ടില്ല.
അച്ഛനു ബലിയിടണം . അത് എങ്ങിനെചെയ്യണമെന്നറിയില്ല.
നിങ്ങൾ അതിനു സഹായിക്കുമെങ്കിൽ
ഞാൻ പറഞ്ഞു.. ശരി ചെയ്യാം.
.അവരെ അവിടെ നിൽക്കാൻ ഞാൻ വീട്ടിൽ ചെന്ന് വസ്ത്രങ്ങളും സാധനവും കൊണ്ടുവന്നു ബലിതർപ്പണം ചെയ്യിച്ചു.
പിണ്ഡം അവരോട് വെയ്ക്കുവാൻ പറഞ്ഞു.
ആദ്യം ഒരു കാക്ക എൻ്റെ കൈയ്യിൽ നിന്ന് പിണ്ഡം കൊത്തിയെടുത്തു.
അത് ഉറക്കെ കരഞ്ഞു. പെട്ടെന്ന് ഒരു കാക്ക ക്കൂട്ടം അവർ വെച്ച പിണ്ഡം ആർത്തിയോടെ
കഴിച്ചു.
അവർ നന്ദി പറഞ്ഞു കൊണ്ട് കാറിൽ കയറുമ്പോൾ: നന്ദാ ഗുരുദക്ഷിണ കൊടുക്കൂ.
അയാൾ ചെറിയ ലെതർ പേർസിൽ നിന്നും
500 രൂപയുടെ കുറെ നോട്ടുകൾ എടുത്തു.
എന്നിൽ നിന്ന് പൂജാ തട്ട് വാങ്ങിച്ചു.
അതിൽ തുക വെച്ച്എടുക്കവാൻ പറഞ്ഞു.
അപ്പോഴാണ് എനിക്കറിയാവുന്ന ഒരാൾ
എൻ്റെ പേര് പറഞ്ഞു വിളിച്ച .
സാർ നിങ്ങൾ ഈ ജോലിയും തുടങ്ങിയോ?
എന്ന് തൊട്ട്
നന്ദനോട് പറഞ്ഞു.
ആഡിറ്റർ കം പ്രൊഫസറാണ്
നന്ദൻ എന്നെ തന്നെ നോക്കി
സോറി എന്നു പറയുന്നതിനു മുൻപു തന്നെ ഞാൻ പറഞ്ഞു.
ഇന്നാണ് ഞാൻ യഥാത്ഥ്: — ( ജാതിയുടെ പേരാണ്] ആയത്
ദക്ഷിണ തന്ന പൂജാ തട്ട് തൊട്ടു കൊണ്ട് ഞാൻ പറഞ്ഞു.
സ്വീകരിച്ചിരിക്കുന്നു.
നിങ്ങൾ തരാൻ ഉദ്ദേശിച്ച തുക ഇന്നുതന്നെ ചാരിറ്റി ഹോമിൽ കൊടുക്കു.
നിങ്ങളുടെ അച്ഛൻ്റെ പേരിൽ ഒരു നേരത്തെ ഭക്ഷണം അവിടത്തെ അന്തേവാസികൾ കഴിക്കട്ടെ.
യാത്ര പറയാൻ അവർ ഒരുങ്ങുമ്പോൾ ഞാൻ ശ്രദ്ധിച്ചു
കാറിൽ ഇരുന്ന മദ്ധ്യവയസ്സുള്ളു സ്ത്രീ
കരയുകയായിരുന്നു.
കുറിപ്പ്
ഇവിടെ ഞാൻ എന്ന കഥാപാത്രം എൻ്റെ
ശിഷ്യനാന്ന്
ഇന്നു രാവിലെയാണ് ഈ സംഭവം നടന്നത്
ഏക സാക്ഷിയായത് ..ഹരിഹരൻ.